Home Entertainment Celebrities

റീലുകൾ ഉണ്ടാക്കാനുള്ള എന്റെ ദുർബലമായ ഒരു ശ്രമം ; സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി താര പത്‌നിയുടെ വീഡിയോ

82

നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ആരാധകർക്ക് ലഭിച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ താരത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

അഭിനേതാവായി മാത്ര ഒതുങ്ങാതെ ഗായകനായും താരം മലയാള സിനിമയിൽ തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ലൂസിഫർ എന്ന മോഹൻലാൽ ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്കും താരം ചുവട് വയ്ക്കുകയായിരുന്നു.

Advertisements

ALSO READ

ആ നിഷ്‌കളങ്കനായ മനുഷ്യനെ ഒരുപാടു സ്‌നേഹത്തോടെ വീണ്ടും ഞാൻ നോക്കി നിന്നു അറിയാതെ എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ; ഹൃദയ സ്പർശിയായ കുറിപ്പ് പങ്ക് വച്ച് അനീഷ് രവി!

ഇക്കാലയളവിൽ 100ലേറെ ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് സംസ്ഥാന അവാർഡടക്കം ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്രപ്രവർത്തകയായ സുപ്രിയ മേനോനെയാണ് പൃഥ്വിരാജ് വിവാഹം ചെയ്തത്.

2011ലായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് 2014ലാണ് ഇവരുടെ ജീവിതത്തിലേയ്ക്ക് മകൾ അലംകൃത കൂടി കടന്നു വന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ സുപ്രിയയ്ക്കും നിരവധി ആരാധകരാണുള്ളത്. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

അത്തരത്തിൽ ഇന്നിപ്പോൾ താരം പങ്കുവെച്ച ഒരു റീൽസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കടലിനു മുകളിലൂടെ പണിത പാലത്തിലൂടെ കടലിലേയ്ക്ക് സൈക്കിൾ ഓടിച്ചു പോകുന്ന പൃഥ്വിയെയാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോ പങ്കുവെച്ചുകൊണ്ട് സുപ്രിയ കുറിച്ചത് ഇപ്രകാരമാണ്. ‘റീലുകൾ ഉണ്ടാക്കാനുള്ള എന്റെ ദുർബലമായ ഒരു ശ്രമം!’

ALSO READ

തീരുമാനങ്ങൾ പെട്ടെന്ന് ആണ് വേണ്ടത്….എല്ലാ കണക്കും കൂട്ടിയും കിഴിച്ചും തീരുമാനം എടുക്കാൻ വൈകുമ്പോൾ ; വൈറലായി സൂരജ് സൺ പങ്കുവെച്ച പോസ്റ്റ്

നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെയായി എത്തിയിട്ടുണ്ട്. ‘ദേ രാജുവേട്ടൻ കടല് കാണാൻ പോകുന്നു, പാലും മൊട്ടയും വാങ്ങാൻ വിട്ടതല്ലേ ? ആശാൻ അവിടെയാക്കിയിട്ട് എസ്‌കേപ്പ് ആയി’ എന്ന തരത്തിലുള്ള ട്രോളുകളും വീഡിയോയ്ക്ക് താഴെയായി എത്തിയിട്ടുണ്ട്.

ബ്രോ ഡാഡി ആണ് താരത്തിന്റേതായി ഇനി പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്താനുള്ള ചലച്ചിത്രം. മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജാണ്. ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രമായി പൃഥ്വിയും എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

 

Advertisement