Home Entertainment

ജീവിതത്തിൽ പുതിയൊരു വെളിച്ചം വന്നത് വിവാഹം കഴിഞ്ഞതോടെയാണ്; ഭാര്യ ജ്യോതികയെ കുറിച്ച് സൂര്യ, കൈയ്യടിച്ച് ആരാധകർ

70

തമിഴകതതിന്റെ യുവ സൂപ്പർതാരം സൂര്യ തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നടനാണ്. കേരളത്തിലും വലിയ ആരാധക പിൻബലമുള്ള നടൻ കൂടിയാണ് സൂര്യ. നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് അദ്ദേഹം തന്റെ ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളത്. കേരളത്തിലും ധാരാളം ആരാധകരുള്ള സൂര്യ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം വരെ അഭിനയിച്ചിട്ടുണ്ട്.

വ്യത്യസ്തമായ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞു പിടിച്ച് ചെയ്യുന്ന അദ്ദേഹം നടിപ്പിൻ നായകൻ എന്നാണ് അറിയപ്പെടുന്നത്. മുൻകാല സൂപ്പർ നായിക ജ്യോതികയെ ആണ് സൂര്യ വിവാഹം കഴിച്ചിരിക്കുന്നത്. തമിഴകത്തെ മറ്റൊരു യുവ സൂപ്പർതാരമായ കാർത്തി സൂര്യയുടെ സഹോദരൻ ആണ്.

Advertisements

നടി ജ്യോതികയും ആയിട്ടുള്ള വിവാഹം കഴിഞ്ഞ് രണ്ട് മക്കൾക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരം. അഭിനയത്തിന് പുറമേ നിർമ്മാണ രംഗത്തേക്ക് കൂടി എത്തിയതോടെ സൂര്യയും ജ്യോതികയും നിരന്തരം വാർത്തകളിൽ നിറഞ്ഞ് തുടങ്ങി. ഏറ്റവും പുതിയതായി സൂര്യ നായകനാവുന്ന ജയ് ഭീം എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്.

Also Read
ഈ മുടിയിങ്ങനെ കെട്ടിയിടണ്ട ദർശന ; പ്രേക്ഷകരുടെ ഹൃദയം കവർന്ന് ‘ഹൃദയ’ത്തിലെ ആദ്യ ഗാനം

ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കിലാണ് താരം ഇപ്പോൾ. ഇതിനിടെ വിവാഹ ജീവിതത്തിലൂടെ തനിക്ക് വന്ന മാറ്റങ്ങളെ കുറിച്ചും നടൻ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞതോടെ ജീവിതത്തിൽ പുതിയ വെളിച്ചം കാണാൻ സാധിച്ചുവെന്ന് പറയാം. ഒപ്പം ഒരു വ്യക്തി എന്ന നിലയിൽ തന്നെ പരിണാമപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും സൂര്യ പറയുന്നു.

എല്ലാ കാര്യങ്ങളിലും പുതിയൊരു വെളിച്ചമായി കാണാൻ സാധിച്ചത് വിവാഹത്തിലൂടെ ആണെന്നാണ് സൂര്യ പറയുന്നത്. 22 വയസ് വരെ നമ്മൾ കണ്ട ലോകവും ബന്ധങ്ങളും വിവാഹശേഷം കാണുകയാണെങ്കിൽ വളരെ വ്യത്യാസമുള്ളതായി തോന്നും. വിവാഹം പുതിയ വെളിച്ചത്തിൽ കാര്യങ്ങൾ കാണാൻ തന്നെ പ്രേരിപ്പിച്ചു.

ജനിച്ച് വളർന്ന സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്ന ഒരു സ്ത്രീക്കൊപ്പം കൂട്ടുകുടുംബത്തിൽ കഴിയുന്നത് സിനിമ കണ്ടോ പുസ്തകങ്ങൾ വായിച്ചോ പഠിക്കാൻ കഴിയാത്ത പലതും മനസ്സിലാക്കി തരുന്ന ഒരു അനുഭവമാണ്. അപ്പോൾ നമ്മൾ സ്വന്തം മൂല്യങ്ങളുടെ വില തിരിച്ചറിയും. ഒരു പെൺകുട്ടിയുടെ രക്ഷിതാവ് ആവുമ്പോഴോ അല്ലെങ്കിൽ ബിസിനസ് ചെയ്യുമ്പോഴോ അതുമല്ലെങ്കിൽ വാർദ്ധക്യത്തിൽ എത്തുമ്പോഴും ഈ കാര്യങ്ങളിൽ മാറ്റമുണ്ടാകാം.

വിവാഹത്തെ കുറിച്ച് മാത്രമല്ല തന്റെ ഭാര്യയും നടിയുമായ ജ്യോതികയുടെ കൂടെ സിനിമയിൽ അഭിനയിക്കുമ്പോഴുള്ള അനുഭവവും താരം പങ്കുവെച്ചു. ഞാനൊരു സംവിധായകനോ എഴുത്തുകാരനോ അല്ല. വിശ്വസിച്ച് സിനിമകൾ ഒരുക്കുന്ന നിർമ്മാതാവാണ് ഞൻ. എനിക്ക് വേണ്ടത് നല്ലൊരു തിരക്കഥയാണ്.

Also Read
ഇത് കള്ളക്കളിയാണോ എന്നെനിയ്ക്ക് തോന്നി പക്ഷേ പല ആളുകളിൽ നിന്നും മനസിലാക്കിയതും അവർ അങ്ങിനെ തന്നെയാണെന്നാണ് ; വെറുതെ പുകഴ്ത്തി പറയുന്നതല്ല ഞാൻ അവരെ ബഹുമാനിച്ചു പോയി : നടൻ ബാലാജി ശർമ്മയുടെ വാക്കുകൾ

അത് മറ്റൊരു സിനിമ മാത്രമാകാൻ വേണ്ടിയല്ല. ഞങ്ങൾ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. ഓരോ സിനിമകളുടെയും സ്‌ക്രീപ്റ്റ് വ്യത്യസ്തമായിരിക്കണം. ഒപ്പം ഞങ്ങളെ ആവേശഭരിതമാക്കുന്നത് കൂടി ആയിരിക്കണം. അങ്ങനെ സംഭവിച്ചാൽ അതൊരു സിനിമ ആവുമെന്നും സൂര്യ പറയുന്നു.

സൂര്യ നായകനായിട്ടെത്തുന്ന ജയ് ഭീം നവംബർ രണ്ടിനാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെയാവും സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ടി ജി ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് സൂര്യ അഭിനയിക്കുന്നത്.

Advertisement