Home Entertainment

മലയാളത്തിൽ സിനിമകൾ ചെയ്യാത്തത് ബോധപൂർവ്വമാണ്, കാരണം വെളിപ്പെടുത്തി നടി ഭാവന

477

ക്യാംപസ് പശ്ചാത്തലത്തിൽ കമൽ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെക്കിയ താരസുന്ദരിയാണ് നടി ഭാവന. നമ്മളിൽ പരിമളം എന്ന കഥാപാത്രത്തെ ആയിരുന്നു ഭാവന അവതരിപ്പിച്ചത്. നമ്മളിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ നിറയെ അവസരങ്ങൾ കൈവന്ന ഭാവന തെന്നിന്ത്യയിലെ തന്ന നമ്പർ വൺ നായികയായി മാറുകയായിരുന്നു.

മലയാളത്തിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള താരം കൂടിയാണ് ഭാവന. താരരാജാക്കാൻമാരായ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരടക്കമുള്ള മലയാളത്തിലെ മുൻനിര താരങ്ങൾക്ക് ഒപ്പവും യുവതാരങ്ങൾക്ക് ഒപ്പവും ഒരുപോലെ തിളങ്ങിയിട്ടുള്ള താരം കൂടിയാണ് ഭാവന.

Advertisements

വിവാഹ ശേഷം മലയാളത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് ഭാവന. എന്നാൽ കന്നഡ സിനിമകളിൽ താരം സജീവമാണ്. കന്നഡ സിനിമ നിർമ്മാതാവ് നവീനെ ആണ് ഭാവന വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരാവുന്നത്.

2017 ൽ പുറത്ത് ഇറങ്ങിയ ആദം ജോണിൽ ആണ് ഭാവന ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകൻ. ഇപ്പോൾ കന്നഡ സിനിമയിലാണ് സജീവമായ ഭാവന ആയിരുന്നു സൂപ്പർഹിറ്റ് തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പിൽ അഭിനയിച്ചത്.

അതേ സമയം മലയാള സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റും ഭാവന എത്താറുണ്ട്. ഇപ്പോഴിത മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടി. ഒടിടി പ്ലേയുമായിട്ടുള്ള അഭിമുഖത്തിലാണ് മലയാളത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

ഭജരംഗി 2 എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിൽ ആണ് ഭാവന ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നത് ബോധപൂർവ്വമാണെന്നാണ് ഭാവന പറയുന്നത്.

ഭാവനയുടെ വാക്കുകൾ ഇങ്ങനെ:

എന്റെ തീരുമാനമാണ് മലയാള സിനിമകൾ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അതെന്റെ മന സമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോൾ കന്നടയിൽ മാത്രം കേന്ദ്രീകരിച്ച് സിനിമകൾ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. റിലീസ് ചെയ്യാനിരുന്ന കന്നട സിനിമകളിൽ ഏറ്റവും അവസാനത്തേതാണ് ഭജരംഗി2.

നിലവിൽ പുതിയ സിനിമകൾ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ലെന്നാണ് ഭാവന പറഞ്ഞത്. ഭാവനയും നടൻ ശിവ രാജ്കുമാറുമാണ് ഭജരംഗി 2 ൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഓക്ടോബർ 29 ആണ് ചിത്രം റിലീസിനെത്തുന്നത്. ചിന്മിനികി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കഥാപാത്ര കുറിച്ചും ഭാവന അഭിമുഖത്തിൽ പറയുന്നുണ്ട് .

കന്നഡയിൽ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് ചിന്മിനികി എന്നാണ് ഭാവന പറയുന്നത്. വിവാഹ ശേഷം നടിമാർക്ക് എന്തു സംഭവിക്കുന്നു, ഭാവനക്ക് പറയാനുള്ളത് ഇത്. ഞാൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് ചിന്മിനികി വളരെ വ്യത്യസ്തയാണ്. മറ്റ് ഭാഷകളിൽ വളരെ ബോൾഡായ കഥാപാത്രങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്.

എന്നാൽ കന്നടയിൽ എപ്പോഴും വളരെ കൂൾ ആയിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളാണ് ചെയ്തിട്ടുള്ളത്. ചിന്മിനികി ബോൾഡ് മാത്രമല്ല, ഒരു റൗഡി സ്വാഭവമുള്ള കഥാപാത്രമാണ് . അത്യാവശ്യം തമാശയൊക്കെ പറയുന്ന ഒരു കഥാപാത്രമാണെന്നും ഭാവന പറയുന്നു.

Advertisement