Home Entertainment

കടപ്പുറത്തെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നും പുറത്തിറങ്ങി നിന്ന തൂവൽസ്പർശം സീരിയൽ താരം സാന്ദ്ര ബാബുവിന് ഉണ്ടായ അനുഭവം കണ്ടോ, സംഭവം ഇങ്ങനെ

140

മലയാള ടെലിവിഷൻ രംഗത്തേക്ക് ചോക്ലേറ്റ് എന്ന സീരിയലിലൂടെ കടന്നുവന്ന പുതുമുഖ താരമാണ് സാന്ദ്ര ബാബു. ഇതിൽ സാന്ദ്രയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചോക്ലേറ്റ് ഉണ്ടാക്കുന്ന പെൺകുട്ടി. തനി നാടൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട സാന്ദ്രയെ ഇരുകൈയും നീട്ടി മലയാള കുടുംബ പ്രേക്ഷകർ സ്വീകരിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിനിസ്‌ക്രീനിൽ തന്റെതായ ഒരു ഇടം നേടിയെടുക്കാനും ഈ കഥാപാത്രത്തിലൂടെ സാന്ദ്ര ബാബുവിനെ സാധിച്ചു. ചോക്ലേറ്റ് എന്ന സീരിയലിലെ മികച്ച അഭിനയത്തിലൂടെ ഏഷ്യാനെറ്റിലേക്കുള്ള ഒരു അവസരവും സാന്ദ്രക്ക് ലഭിച്ചു.

Advertisements

Also Read
ആദ്യമായി ചന്ദ്ര ലക്ഷമണിന്റെ വീട്ടിലെത്തി ടോഷ്, മകളെയും മരുമകനെയും ആരതി ഉഴിഞ്ഞ് സ്വീകരിച്ച് ചന്ദ്രയുടെ അമ്മ, ചന്ദ്രയുടെ ചെന്നൈയിലെ വീടു കണ്ട് ഞെട്ടി ആരാധകർ

ഇപ്പോൾ മികച്ച റേറ്റിങ്ങിൽ സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന തൂവൽസ്പർശം എന്ന സീരിയലിലെ മുഖ്യ കഥാപാത്രമായ മാളുവായാണ് സാന്ദ്ര പ്രത്യക്ഷപ്പെടുന്നത്. രണ്ട് സഹോദരിമാരുടെ കഥ പറയുന്ന തൂവൽ സ്പർശത്തിൽ മാളു എന്ന ലേഡി റോബിൻഹുഡ് എന്ന കഥാപാത്രം ആണ് സാന്ദ്ര ചെയ്യുന്നത്.

അതേ സമയം ടെലിവിഷൻ ആരാധകരായ മലയാളി കുടുംബ പ്രേക്ഷകർക്ക് എന്നും തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് സീരിയൽ താരങ്ങൾ. ഓരോ സീരിയലിലും അവർ ചെയ്യുന്ന കഥാപാത്രങ്ങൾ പൂർണമായും ഉൾക്കൊണ്ട് വീട്ടിലെ ഒരു കുട്ടിയായി ആണ് പലപ്പോഴും നടീനടന്മാരെ മലയാളികൾ ചേർത്തു നിർത്തുന്നത്.

ചെയ്യുന്ന കഥാപാത്രങ്ങളുടെ സ്വഭാവം വെച്ച് പലപ്പോഴും പുറത്തു പോകുമ്പോൾ ലഭിക്കുന്ന സ്വീകാര്യതയും ഒപ്പം മോശം അവസ്ഥകളും ഒക്കെ തന്നെ പല താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ പുറത്തു പോയപ്പോൾ ലഭിച്ച ഒരു അനുഭവം പങ്കുവെക്കുകയാണ് സാന്ദ്ര.

ഒരു അഭിമുഖത്തിൽ ആണ് പ്രേക്ഷകർ തന്റൈ കഥാപാത്രത്തെ എത്രത്തോളം ഉൾക്കൊണ്ടു എന്നതിന് സാന്ദ്ര ഒരു തെളിവ് കാട്ടിതന്നിരിക്കുന്നത്. സീരിയലിലെ ചില രംഗങ്ങൾ ഒരു കടപ്പുറത്ത് ഷൂട്ട് ചെയ്യുകയായിരുന്നു. ഇതിനിടയിൽ തന്നെ പ്രൊഡക്ഷൻ മാനേജർ അടുത്തുവന്ന് ഒന്നു പുറത്തിറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു.

ആദ്യം താൻ കരുതിയത് എന്തോ പ്രശ്‌നം ഉണ്ട് എന്നാണ്. പുറത്തിറങ്ങി നോക്കിയപ്പോൾ ഒരുകൂട്ടം മത്സ്യത്തൊഴിലാളികൾ ചേർന്ന് നിന്ന് എന്തൊക്കെയോ സംസാരിക്കുന്നു. പുറത്തിറങ്ങി വന്ന സാന്ദ്രയെ കണ്ടയുടൻ, തങ്ങൾ പാവപ്പെട്ടവരാണ് എന്നും സ്വർണമോ പണമോ മറ്റോ നൽകി ഞങ്ങളെ സഹായിക്കാമോ എന്നും അവർ ചോദിച്ചു.

Also Read
ക്യാപ്റ്റനെ കണ്ടു, സിബിഐ 5 ലൊക്കേഷനിൽ മമ്മൂട്ടിക്ക് ഒപ്പം ശോഭന; നടി സോതുരാമയ്യരുടെ ഭാര്യയായി എത്തുന്നു എന്ന് സൂചന, സെൽഫി വൈറൽ

തന്റെ സീരിയലിലെ കഥാപാത്രം അവരുടെ മനസ്സിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞു പോയി എന്ന് സാന്ദ്രക്ക് മനസ്സിലായി. തൂവൽസ്പർശം എന്ന സീരിയലിൽ സാന്ദ്ര അവതരിപ്പിക്കുന്ന കഥാപാത്രം പാവങ്ങളെ സംരക്ഷിക്കാൻ വേണ്ടി മോഷണം നടത്തുന്ന ഒരു പെൺകുട്ടിയുടെ ഏതാണ്.

അവരുടെ സംസാരം കേട്ടപ്പോൾ ശരിക്കും തന്റെ കണ്ണുനിറഞ്ഞു പോയെന്നും മനസ്സുനിറഞ്ഞ് ഒന്നും സാന്ദ്ര പറയുന്നു. സീരിയലിൽ പല രംഗങ്ങളിലും സാന്ദ്ര ഫൈറ്റ് ചെയ്യുന്നുണ്ട്. തന്റെ കഥാപാത്രം മനോഹരം ആക്കാൻ ഡ്യൂപ്പിനെ ഉപയോഗിക്കാറില്ല എന്നും, എല്ലാ രംഗങ്ങളിലും തന്റെ കഴിവിനെ പരമാവധി ചെയ്യാറുണ്ടെന്നും അഭിമുഖത്തിൽ വ്യക്തമാക്കി.

Advertisement