ആദ്യമായി ചന്ദ്ര ലക്ഷമണിന്റെ വീട്ടിലെത്തി ടോഷ്, മകളെയും മരുമകനെയും ആരതി ഉഴിഞ്ഞ് സ്വീകരിച്ച് ചന്ദ്രയുടെ അമ്മ, ചന്ദ്രയുടെ ചെന്നൈയിലെ വീടു കണ്ട് ഞെട്ടി ആരാധകർ

328

മലയാളം സിനിമാ സീരിയൽ രംഗത്ത് ഒരുകാലത്ത് മുൻനിരയിൽ ഉണ്ടായിരുന്ന താരമാണ് ചന്ദ്രാ ലക്ഷ്മണൻ.
നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയ താരം കൂടിയായരുന്നു ചന്ദ്ര ലക്ഷ്മൺ.

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി എകെ സാജൻ ഒരുക്കിയ സ്റ്റോപ്പ് വ യ ല ൻ സ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ചന്ദ്ര ലക്ഷ്മണിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.ബിഗ് സ്‌ക്രീനിൽ തിളങ്ങുന്നതിന് ഒപ്പം തന്നെ താരം മിനിസ്‌ക്രീനിലേക്കും എത്തി.

Advertisements

സിനിമയിൽ പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ലെങ്കിലും സീരിയൽ മേഖല താരത്തെ കൈവിട്ടില്ല. മികച്ച പ്രകടനവും മികച്ച കഥാപാത്രങ്ങളും ആയി താരം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി.
അനൂപ് മേനോനും പ്രവീണയും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ സ്വപ്നം എന്ന പരമ്പരയിലെ സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം ഏറെ ശ്രദ്ധേയയാത്.

മിനി സ്‌ക്രീനിൽ കൂടുതൽ വില്ലത്തി വേഷങ്ങളിൽ ആയിരുന്നു താരം തിളങ്ങിയത്. പിന്നീട് അഭിനയത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്തിരുന്നെങ്കിലും ശക്തമായ തിരിച്ചു വരവ് നടത്തിയാണ് നടത്തിയത്. ഇപ്പോൾ സൂര്യ ടിവി യിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലെ സുജാത ആയി വീണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുക ആണ് ചന്ദ്രാ ലക്ഷ്മൺ.

Also Read
കുറേ കാലത്തെ ആലോചനയ്ക്ക് ശേഷമുള്ളതായിരുന്നു ആ തീരുമാനം, ഒപ്പം നിന്നത് ചേട്ടനായിരുന്നു, കാവ്യ മാധവന്റെ വാക്കുകൾ വൈറൽ

ഇപ്പോഴിതാ സ്വന്തം സുജാതയിൽ ഒപ്പം അഭിനയിച്ച നടൻ ടോഷ് ക്രിസ്റ്റിയെ താരം വിവാഹം കഴിച്ചിരിക്കു കയാണ്. അടുത്തിടെ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. ഒരു സിംപിൾ ക്ലോസ് ഫാമിലി അഫെയർ ആയി വിവാഹം നടത്തണം എന്നാണ് ഞങ്ങൾ പ്ലാൻ ചെയ്യുന്നത് എന്ന ചന്ദ്രയുടെയും ടോഷിന്റെയും തീരുമാനം തന്നെയാണ് ഇരുവരുടെയും വിവാഹ ചടങ്ങിലുംകണ്ടത്.

അതുകൊണ്ടുതന്നെ ഇവരുടെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സജീവമാണ്. ഒരു ഇന്റർകാസ്റ്റ് മാര്യേജ് ആയതുകൊണ്ടു തന്നെ ഇരു വിഭാഗത്തിന്റെയും ചടങ്ങുകളും വിവാഹത്തിന്റെ പ്രത്യേകത ആയിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം ആദ്യാമായി ചന്ദ്രയുടെ വീട്ടിലേക്ക് ടോഷ് എത്തിയതിന്റെ സന്തോഷത്തിലാണ് താരദമ്പതികളും കുടുംബവും.

ചെന്നൈ യാത്രയുടെ വിശേഷങ്ങൾ ആണ് പുതിയ വീഡിയിയിലൂടെ ടോഷ് പറയുന്നത്. ചന്ദ്രയുടെ വീട്ടിൽ വിവാഹം കഴിഞ്ഞശേഷം ഞാൻ ആദ്യമായിട്ടാണ് പോകുന്നത്. ഷൂട്ടിങ് ഷെഡ്യൂൾ ഒക്കെ കാരണം ആണ് യാത്ര വൈകിയത്. അതുകൊണ്ട് തമിഴ് മരുമകൻ ആയിട്ടാണ് പോകാൻ പോകുന്നത്. അങ്ങോട്ടുള്ള യാത്രയുടെ വിശേഷങ്ങൾ ആണ് ഇതിൽ ഉൾപ്പെടുത്തുന്നത്.

അതിന്റെ ഫുൾ എക്‌സൈറ്റ്‌മെന്റിലാണ് ഞങ്ങൾ. വിവാഹം കഴിഞ്ഞിട്ട് ഒരു മാസത്തിനു ശേഷമാണ് അങ്ങോട്ടേക്ക് പോകുന്നത് എന്നും ടോഷ് പറഞ്ഞു. എന്റെ അമ്മയും അപ്പയും ഫുൾ എക്‌സൈറ്റ്‌മെന്റിൽ ആണ് മരുമകനെ സ്വാഗതം ചെയ്യാൻ. സ്‌പെഷ്യൽ മെനു ഒക്കെയും പ്ലാൻ ചെയ്തു വച്ചുകൊണ്ടാണ് അവർ കാത്തിരിക്കുന്നത് എന്ന് ചന്ദ്ര പറയുമ്പോൾ തന്റെ ഡാഡിയുടെ പിറന്നാളിന് ഞാൻ വിഷ് ചെയ്യും മുൻപേ ചന്ദ്രയാണ് സ്‌കോർ ചെയ്തത്.

ഇപ്പോൾ ഡാഡി വിചാരിക്കും എന്നെക്കാളും മുൻപേ മോൾ ആണല്ലോ വിളിച്ചത് എന്ന്. സ്‌കോർ ചെയ്‌തോളൂ എന്നാണ് ടോഷ് വീഡിയോയിൽ സംസാരിക്കുന്നത്. താൻ ചന്ദ്രുവിന് ഒരു പിറന്നാൾ സർപ്രൈസ് ഒരുക്കിയിട്ടുണ്ട് എന്നും ടോഷ് വീഡിയോയിൽ പറയുന്നു. ചെന്നൈയിൽ എത്തിയ ചന്ദ്രയേയും ടോഷിനെയും സ്വാഗതം ചെയ്യാൻ എത്തിയത് അപ്പ ആയിരുന്നു.

വീട്ടിലെത്തിയ ഇരുവരെയും ആരതി ഉഴിഞ്ഞാണ് സ്വീകരിക്കുന്നത്. ചന്ദ്രയുടെ അമ്മ നല്ലൊരു മ്യൂറൽ പെയിന്റിങ് ആർട്ടിസ്റ്റാണ് എന്നും ടോഷ് പറയുന്നു. അതേസമയം മികച്ച സ്വീകരണം ആണ് ഇരുവരുടെയും വീഡിയോയ്ക്ക് ലഭിച്ചത്. സ്വന്തം സുജാത സീരിയൽ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ നിങ്ങളുടെ രണ്ട് കഥാപാത്രങ്ങൾ വലിയ ഇഷ്ടമാണ് ഷൂട്ടിങ് നിർത്തരുത്.

Also Read
ഒരുതരം ഭ്രാന്താണ് എനിക്ക് ആ നടനോട്, എത്ര ദൂരെയായാലും കാണാൻ പോകും; തുറന്നു പറഞ്ഞ് ശ്രീവിദ്യ മുല്ലശ്ശേരി

നിങ്ങളാണ് സീരിയലിനെ മുന്നോട്ടുകൊണ്ടുപോകുന്നത് നിങ്ങൾ ഉള്ളതുകൊണ്ടാണ് എല്ലാവരും കാണുന്നത്. അമ്മയുടെ വർക്ക് സൂപ്പർ ആ വീടിൻറെ ഓരോ ഭാഗത്തും ഒരു കലാകാരിയുടെ സ്പർശനം ഉണ്ട്. പിന്നെ അവിടെ ചെന്നിട്ട് പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചപ്പോൾ മനസ്സ് നിറഞ്ഞു തുടങ്ങിയ കമന്റുകളും ആരാധകർ പങ്കിടുന്നുണ്ട്.

തുടർന്ന് ഇങ്ങോട്ട് ഇരുവരുടെയും വിവാഹത്തിന്റെ വിശേഷങ്ങളായി. ആ തിരക്കുകൾക്കൊടുവിൽ ഇതാ, വിവാഹത്തിന് ശേഷം ആദ്യമായി ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ എത്തിയിരിയ്ക്കുകാണ് ചന്ദ്ര ലക്ഷ്മൺ. ടോഷിന്റെ മാറോട് ചേർന്ന് നിൽക്കുന്ന ഫോട്ടോയാണ് നടി പങ്കുവച്ചിരിയ്ക്കുന്നത്.

ഞങ്ങളുടെ സന്തോഷത്തിന്റെ നിറം എന്നാണ് ഫോട്ടോയ്ക്ക് കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷൻ. കറുപ്പ് നിറത്തിലുള്ളതാണ് ഇരുവരുടെയും വേഷം. മൂൺഗേൾ, ബ്ലാക്ക്, ഇഷ്ടനിറം എന്നിങ്ങനെയൊക്കെയാണ് ഹാഷ്ടാഗുകൾ പോകുന്നത്. നടി ശ്വേത മേനോൻ പോസ്റ്റിന് താഴെ സ്നേഹം അറിയിച്ചുകൊണ്ടെത്തി. രശ്മി സോമൻ ഉൾപ്പടെയുള്ളവർ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്തിട്ടുണ്ട്.

Advertisement