കുറേ കാലത്തെ ആലോചനയ്ക്ക് ശേഷമുള്ളതായിരുന്നു ആ തീരുമാനം, ഒപ്പം നിന്നത് ചേട്ടനായിരുന്നു, കാവ്യ മാധവന്റെ വാക്കുകൾ വൈറൽ

282

ബാലതാരമായി സിനിമയിൽ എത്തി പിന്നീട് നായകയായി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് കാവ്യ മാധവൻ. കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന സിനിമയിലാണ് കാവ്യ ആദ്യമായി ബാലതാരമായി എത്തിയത്.

തുടർന്ന് ഒരു പിടി സിനിമകളിൽ കൂടി ബാലതാരമായി എത്തിയ കാവ്യയുടെ അഴകിയ രാവണൻ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് കാവ്യ മാധവൻ ആദ്യമായി നായികയായി എത്തുന്നത്.

Advertisements

Also Read
ഇന്നുവരെ തൃപ്തിയായിട്ടുള്ള ഒരു പ്രതിഫലം കിട്ടിയിട്ടില്ല, എങ്ങാനും ചോദിച്ചു പോയാൽ പിന്നീട് നമ്മളെ കുറിച്ച് കേൾക്കുന്നതൊക്കെ വേറെ കഥകളായിരിക്കും; സീമ ജി നായർ

പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ നായികാ വേഷത്തിലൂടെ മലയാളത്തിന്റെ സൂപ്പർനടിയായി മാറുകയായിരുന്നു താരം. മലാലത്തിന്റെ ജനപ്രിയ നായകൻ നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് സജീവമല്ലെങ്കിലും കാവ്യയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി വൈറലാകാറുണ്ട്.

താരത്തിന്റെ ഫാൻ പേജുകളിലൂടെയാണ് ഇവയെല്ലാം പുറത്തു വരാറുള്ളത്. നിരവധി ആരാധകരാണ് കാവ്യയുടെ ഫാൻ പേളുകൾക്കും ഉുള്ളത്. കാവ്യയുടേതായി പുറത്തെത്തുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ ലോകത്ത് വൈറലായി മാറാറുണ്ട്.

Also Read
ഇന്നുവരെ തൃപ്തിയായിട്ടുള്ള ഒരു പ്രതിഫലം കിട്ടിയിട്ടില്ല, എങ്ങാനും ചോദിച്ചു പോയാൽ പിന്നീട് നമ്മളെ കുറിച്ച് കേൾക്കുന്നതൊക്കെ വേറെ കഥകളായിരിക്കും; സീമ ജി നായർ

ഇപ്പോൾ മൂന്നു വയസ്സുകാരിയുടെ അമ്മ കൂടിയാണ് കാവ്യാ മാധവൻ. അതേ സമയം കാവ്യ നേരത്തെ തന്റെ ബിസിനസ് സംരംഭമായ ലക്ഷ്യയുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
ലക്ഷ്യ ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റ് ലോഞ്ചിന്റെ ഭാഗമായിട്ടാണ് കാവ്യ മാധ്യമങ്ങളെ കണ്ടത്.

Also Read
മുന്ന് കോടിയുടെ ആഢംബര കാറും 2.7 കോടിയുടെ മാലയും, കത്രീന കൈഫിന് മുൻ കാമുകൻമാരായ സൽമാനും രൺബീറും നൽകിയ വിവാഹ സമ്മാനങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

നാത്തൂൻ റിയക്കും ചേട്ടൻ മിഥുനും ഒപ്പമായിരുന്നു കാവ്യ പ്രസ്മീറ്റിന് എത്തിയത്. വസ്ത്ര വ്യാപാര രംഗത്തായിരുന്നു കാവ്യയുടെ അച്ഛന് ജോലി അതുകൊണ്ടു തന്നെ വ്യാപാരം കാവ്യയുടെ ര ക്ത ത്തിൽ തന്നെ അലിഞ്ഞതാണ്.

കാവ്യയുടെ വാക്കുകൾ ഇങ്ങനെ:

ഞാൻ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി എന്റെ ഒരു കാര്യം പറയാൻ വേണ്ടി ഒരു പ്രസ് മീറ്റ് വയ്ക്കുന്നത്. പലപ്പോഴും പ്രസ് മീറ്റിന്റെ ഭാഗമായി ഇരുന്നിട്ടുണ്ട്. സിനിമ അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യണമെന്ന ദീർഘനാളത്തെ ചിന്തയാണ് ലക്ഷ്യ എന്ന ലക്ഷ്യത്തിൽ എത്തിച്ചതും. അപ്പോൾ തന്റെ തീരുമാനത്തിന് ഒപ്പം ആയിരുന്നു കുടുംബം പ്രത്യേകിച്ചും ചേട്ടൻ മിഥുൻ.

ഒരു വർഷത്തോളം ഇതേ ആശയം മനസിൽ കിടന്ന് ഏറ്റവും ഒടുവിൽ തീരുമാനം എടുക്കുകയായിരുന്നു.
സിനിമക്ക് ഒപ്പം എന്താ ചെയ്യുക, എന്നുള്ള ആലോചനക്ക് ഒടുവിൽ ആണ് തീരുമാനം എടുക്കുന്നത്. ടെക്സ്റ്റൈൽസിൽ ഒരു ബേസ് ഉണ്ടായിരുന്നു എങ്കിലും പൂർണ്ണമായും ഇറങ്ങാൻ ഉള്ള ഒരു തീരുമാനം ഉണ്ടായിരുന്നില്ല.

എപ്പോഴും യാത്രയിൽ ആയിരിക്കണം, ട്രെൻഡിന്റെ പുറകെ പോകണം എന്നുള്ളത് ഒക്കെ ഒരു ബാധ്യത ആയി മാറുമോ എന്ന ടെൻഷനും ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു. തന്റെ ചേട്ടൻ ഫാഷൻ ഡിസൈനറാണ്. ചേട്ടനാണ് ഒരു ഓൺലൈൻ സംരഭം തുടങ്ങിക്കൂടെ എന്ന ആശയം മുൻപോട്ട് വച്ചത്.

Also Read
മുന്ന് കോടിയുടെ ആഢംബര കാറും 2.7 കോടിയുടെ മാലയും, കത്രീന കൈഫിന് മുൻ കാമുകൻമാരായ സൽമാനും രൺബീറും നൽകിയ വിവാഹ സമ്മാനങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

ആദ്യകാലങ്ങളിൽ തനിക്ക് ഒരു പേടി ഉണ്ടായിരുന്നു, എന്നാൽ പിന്നീട് വളരെ ഈസിയായി തോന്നി. തന്നെ അത് അട്രാക്റ്റ് ചെയ്തിട്ടുണ്ട് എങ്കിൽ അത് തന്നെയാണ് നല്ല തീരുമാനം എന്ന് തോന്നിയെന്നും ക്വായ മാധവൻ വ്യക്തമാക്കുന്നു.

Advertisement