Home Entertainment

കുട്ടിയെ മര്യാദയ്ക്ക് നോക്കി ഇരുന്നൂടേ, കുഞ്ഞിനോട് ഇത്തിരി എങ്കിലും സ്നേഹം ഉണ്ടെങ്കിൽ ചാനൽ നിർത്തു എന്ന് കമന്റ്, കിടിലൻ മറുപടി നൽകി ഡിംപിൾ റോസ്

103

മലയാളികൾക്ക് ഏറെ പ്രയങ്കരിയായ സിനിമാ സീരിയൽ താരമാണ് നടി ഡിംപിൾ റോസ്.വിവാഹ ശേഷം അഭനിയ രംഗത്ത് അത്ര സഝീവമല്ലെങ്കിലും യൂടൂബ് ചാനലും മറ്റുമായി സോഷ്യൽ മീഡിയയിൽ താരം ഏറെ ആക്ടീവാണ്.

ഇപ്പോഴിതാ തന്റെ വീട്ടിലെ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ഡിംപിൾ റോസ്. തന്റെ അടുക്കള കാണൽ ചടങ്ങ് എന്നാണ് വീഡിയോയ്ക്ക് ഡിംപിൾ നൽകിയിരിക്കുന്ന പേര് തന്നെ. നേരത്തെ തന്റെ ഗർഭ കാലത്തെക്കുറിച്ചും പ്രസവാനന്തരം നേരിട്ട വെല്ലുവിളികളെക്കുറിച്ചുമൊക്കെ ഡിംപിൾ വീഡിയോയിലൂടെ പറഞ്ഞിരുന്നു.

Advertisements

എല്ലാവർക്കും തന്നെ കിച്ചൺ ടൂറാണ് ഇത്തവണ ചെയ്യുന്നതെന്ന് മനസിലായിക്കാണും എന്ന മുന്നറിയിപ്പോടെ ഈണ് ഡിംപിൾ തന്റെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞത്. മുൻപൊരു ഹോം ടൂർ ചെയ്ത സമയത്ത് ഭയങ്കരമായ രീതിയിൽ നെഗറ്റീവ് കമന്റുകളുമുണ്ടായിരുന്നുവെന്ന് ഓർമ്മിച്ചു കൊണ്ടാണ് ഡിംപിൾ വീഡിയോ സംസാരിച്ചു തുടങ്ങുന്നത്.

Also Read
അഞ്ച് ഭാഷകളിലും ട്രെൻഡിംഗ് ലിസ്റ്റിൽ, ഒടിടിയിലും തരംഗം തീർത്ത് ദുൽഖറിന്റെ കുറുപ്പ്

കല്യാണം കഴിഞ്ഞില്ലേ, ഭർത്താവിന്റെ വീട് കാണിച്ചാൽ പോരെ, ഈ വീട് കാണിക്കേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞ് ഒത്തിരിപ്പേർ വേദനിപ്പിക്കുന്ന കമന്റുകൾ ഇട്ടിരുന്നുവെന്ന് താരം ഓർക്കുന്നു. കിച്ചൺ ടൂർ ചെയ്യാനൊന്നും ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ എങ്ങനെയാണ് അറേഞ്ച് ചെയ്തിട്ടുള്ളത്, കിച്ചൺ ടൂർഒന്നു കാണിക്കാമോ എന്ന് കുറേ പേർ ചോദിച്ചിരുന്നു.

അങ്ങനെയാണ് താൻ ഈ വീഡിയോ ചെയ്യുന്നതെന്നാണ് ഡിംപിൾ പറയുന്നത്. പിന്നാലെ താരം വിശേഷങ്ങളിലേക്ക് കടക്കുകയാണ്. മാസങ്ങളായി താൻ സ്വന്തം വീട്ടിലാണ് നിൽക്കുന്നത്. അതിന്റെ കാരങ്ങളെല്ലാം നിങ്ങൾക്ക് അറിയാം എന്ന് പറയുന്നു ഡിംപിൾ. അതേസമയം ഭർത്താവിന്റെ വീട്ടിൽ പോവുന്ന സമയത്ത് അവിടത്തെ ഹോം ടൂർ കാണിക്കാം എന്നും താരം പറയുന്നുണ്ട്.

ഒന്നുമല്ലാതിരുന്ന സമയം തൊട്ട് ഈ വീടിനെ എനിക്കറിയാം. ഓരോ ആണി തറിക്കുമ്പോഴും എനിക്കറിയാം. ഇത് പണിയുന്ന സമയം മുതൽ എല്ലാത്തിലും ഞങ്ങളുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഭർതൃവീടുമായി ഇത്രയുമധികം ആത്മബന്ധമായിട്ടില്ലെന്നും കാരണം വിവാഹം കഴിഞ്ഞിട്ട് 5 വർഷം ആയതേയുള്ളൂ എന്നാണ് ഡിംപിൾ ചോദിക്കുന്നത്.

അതേസമയം എന്തിനാണ് വീഡിയോ ചെയ്യുന്നത്, കുട്ടിയെ മര്യാദയ്ക്ക് നോക്കി ഇരുന്നൂടേയെന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ട് എന്നും ഡിംപിൾ ചൂണ്ടിക്കാണിക്കുന്നത്. തനിക്ക് കുട്ടിയോട് ഇഷ്ടമുണ്ടെങ്കിൽ യൂട്യൂബ് ചാനൽ നിർത്താനും ചിലർ പറയുന്നുണ്ട്.

എന്നാൽ തൽക്കാലം ഞാൻ ചാനൽ നിർത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ഡിംപിൾ വ്യക്തമാക്കുന്നത്. തന്റെ വീടിന്റെ അടുക്കളയിൽ മംമ്സ് കിച്ചൺ, 1985 എന്നൊരു ബോർഡ് വെച്ചിട്ടുണ്ടെന്ന് ഡിംപിൾ ചൂണ്ടി കാണി ക്കുന്നു. ആ വർഷമാണ് മമ്മിയുടേയും ഡാഡിയുടേയും വിവാഹം നടന്നത് എന്നതാണ് ആ ബോർഡ് വെക്കാനുള്ള കാരണമായി ഡിംപിൾ പറയുന്നത്.

Also Read
അപർണ ബാലമുരളി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണെന്ന വാർത്ത, വിശദീകരണവുമായി നടി

പുതിയ വീട് സെറ്റ് ചെയ്ത് തുടങ്ങിയപ്പോൾ എന്റെ സിഗ്നേച്ചർ പതിഞ്ഞ എന്തെങ്കിലും വേണമെന്നുണ്ടായിരുന്നു വെന്നും അങ്ങനെയാണ് ആ ബോർഡ് വെച്ചതെന്നും ഡിംപിൾ പറയുന്നു.

Advertisement