Home Entertainment Celebrities

നിങ്ങൾ എട്ടാമത്തെ അത്ഭുതമാണ്! എപ്പോഴും നിങ്ങളെ കാണാനായി ആഗ്രഹിക്കാറുണ്ട് : ശ്രദ്ധ നേടി പേളിയെ കുറിച്ചുള്ള ദീപ്തിയുടെ പോസ്റ്റ്

132

മലയാളികൾക്ക് വളരെ പരിചയമുള്ള ആളാണ്, നടിയായും അവതാരകയായും, നർത്തകിയായും ദീപ്തി വിധുപ്രതാപ്. നർത്തകിയായ ദീപ്തി വിധുപ്രതാപ് വിധുപ്രതാപ് സോഷ്യൽ മീഡിയയിലും സജീവമാണ്. വിധുവിന്റെ പാട്ടിനൊപ്പം ചുവടുവെച്ചും ദീപ്തി എത്താറുണ്ട്. താരങ്ങളെല്ലാമായി അടുത്ത സൗഹൃദവുമുണ്ട് ദീപ്തിക്ക്. പേളി മാണിയെ കണ്ട സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ദീപ്തി ഇപ്പോൾ .

നിങ്ങളാണ് 8ാമത്തെ അത്ഭുതം. എപ്പോഴും നിങ്ങളെ കാണാനായി ആഗ്രഹിക്കാറുണ്ട്. സമാധാനവും സ്നേഹവുമെല്ലാം ചേർന്ന ആളാണ് പേളിയെന്നുമായിരുന്നു ദീപ്തി കുറിച്ചത്. നിന്നെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. ഇനിയും കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു പേളി ദീപ്തിയോട് പറഞ്ഞത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും ദീപ്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

Advertisements

ALSO READ

സത്യം പറഞ്ഞാൽ ഞാൻ ഒരിക്കലേ പ്രണയിച്ചിട്ടുള്ളൂ, ആ പെൺകുട്ടിയെ കല്യാണം കഴിക്കാനാഗ്രഹിച്ചിരുന്നു ; അത് കുറേക്കാലം എന്നെ വേട്ടയാടിയ കാര്യമാണ് : തനിയ്ക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് ബാബു ആന്റണി

യൂട്യൂബ് ചാനലിലൂടെയായി രസകരമായ വീഡിയോയുമായെത്താറുണ്ട് വിധുവും ദീപ്തിയും. ഇവരുടെ ഹ്യൂമർസെൻസ് അപാരമാണെന്നാണ് ആരാധകരും പറയാറുള്ളത്. ലോക്ഡൗണിനിടയിൽ ഇരുവരും ചെയ്ത രസകരമായ ചോദ്യോത്തരവേളയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ദൂരദർശനിലെ പ്രതികരണം പരിപാടിയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു വീഡിയോ. രമേഷ് പിഷാരടിയുൾപ്പടെ നിരവധി പേരായിരുന്നു ഇവരെ അഭിനന്ദിച്ചെത്തിയത്. കുട്ടികളില്ലേയെന്ന ചോദ്യത്തിന് ഇരുവരും നൽകിയ മറുപടിയും ശ്രദ്ധേയമായിരുന്നു. തൽക്കാലത്തേക്ക് ഇല്ല, പക്ഷേ, അതിൽ വിഷമിച്ചിരിക്കുന്ന കപ്പിളല്ല ഞങ്ങൾ എന്നായിരുന്നു ഇരുവരും നൽകിയ മറുപടി.

യൂട്യൂബ് ചാനലിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുള്ളയാളാണ് പേളി മാണിയും. ബിഗ് ബോസിൽ വെച്ചായിരുന്നു പേളിയും ശ്രീനിയും പ്രണയത്തിലായത്. മത്സരത്തിലെ നിലനിൽപ്പ് ലക്ഷ്യമാക്കി പേളി പ്രണയം അഭിനയിക്കുകയായിരുന്നു എന്നായിരുന്നു വിമർശനം. ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനത്തിലാണ് തങ്ങൾ എന്നായിരുന്നു ഇരുവരും അറിയിച്ചത്.

ഇരുവീട്ടുകാരുടേയും സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ ശേഷമുള്ള വിശേഷങ്ങളും പേളി മാണി പങ്കിട്ടിരുന്നു. അഭിനയവും അവതരണവുമൊക്കയായി താരം സജീവമായിരുന്നു. മകളുടെ വരവോടെയായിരുന്നു താരം ചെറിയൊരു ബ്രേക്കെടുത്തത്. നില ശ്രിനിഷ് എന്നാണ് മകൾക്ക് പേരിട്ടത്.

ALSO READ

പിങ്ക് നിറമുള്ള ലാച്ച അണിഞ്ഞെത്തിയ രശ്മി സോമന് ആരാധകർ നൽകിയ കമന്റ് കണ്ടോ

പേളിയെപ്പോലെ തന്നെയാണ് മകളെന്നായിരുന്നു ആരാധകർ പറഞ്ഞത്. ജനനം മുതലേ തന്നെ സെലിബ്രിറ്റിയായി മാറിയിരുന്നു നില. നിലയുടെ കാര്യങ്ങളെല്ലാം പേളി ആരാധകരുമായി പങ്കിടാറുണ്ട്. കുഞ്ഞിനെ കാണിക്കരുതെന്നൊക്കെ ചിലർ പറഞ്ഞിരുന്നു. എല്ലായ്പ്പോഴും കൂടെയുള്ള നിങ്ങളിൽ നിന്നും അവളെ മാറ്റിനിർത്തേണ്ടതില്ലെന്നാണ് തോന്നിയത് എന്നായിരുന്നു പേളി പറഞ്ഞത്. ദുബായ് യാത്രയ്ക്കിടയിലായി ആരാധകർക്കായി മീറ്റപ്പും സംഘടിപ്പിച്ചിരുന്നു പേളി. ദുബായ് യാത്രയിലെ വിശേഷങ്ങളെല്ലാം തന്നെ വൈറലായിരുന്നു.

Advertisement