പിങ്ക് നിറമുള്ള ലാച്ച അണിഞ്ഞെത്തിയ രശ്മി സോമന് ആരാധകർ നൽകിയ കമന്റ് കണ്ടോ

298

മലയാള സിനിമാ സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി രശ്മി സോമൻ. സിനിമയിൽ കൂടെയും സീരിയലുകളിൽ കൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു നടി. ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകരുടെ സ്വന്തം രശ്മിയെ ആരാധകർ സ്വീകരിച്ചത്.

അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്സ്, മന്ത്രകോടി തുടങ്ങി ഒട്ടനവധി സീരിയലു കളിലൂടെ താരം സീരിയൽ പ്രേമികളുടെ ഹരമായിരുന്നു. ഏറെ കാലം അഭിനയ രംഗത്ത് നിന്ന് മാറി നിന്നതിന് ശേഷം നടി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

Advertisements

വർഷങ്ങളായി ഒരുപാട് കണ്ണീർ പരമ്പരകളിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതിനാൽ ഒരുപാട് ആരാധകരെ രശ്മി സ്വന്തമാക്കിയിരുന്നു. മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്ന ശാലീന സുന്ദരി വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ ആ ശാലീനതയ്ക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നായിരുന്നു പ്രേക്ഷകർ പറയുന്നത്.

Also Read
ഏറ്റവും നന്നായിട്ടും സുഖത്തിലും ചുംബിക്കുന്നത് ആലിയ ഭട്ട്, എന്നാൽ പരിണീതി അങ്ങനെയല്ല: തുറന്നു പറഞ്ഞ് അർജുൻ കപൂർ

നന്നേ ചെറിയ പ്രായത്തിൽ തന്നെ ഒട്ടേറെ ജീവിതാനുഭവങ്ങളിലുടെ കടന്നുപോയ രശ്മി സോമൻ ഇടവേളയ്ക്ക് ശേഷം സീരിയൽ രംഗത്തെക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ തിരുവെങ്കിടം സ്വദേശിയായ രശ്മിയെ മലയാളം സീരിയൽ ലോകം പഴയ അതേ സ്‌നേഹത്തോടെ വീണ്ടും ചേർത്തു പിടിക്കുകയാണ് ഇപ്പോൾ.

അരുനാഗം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിലേക്ക് മടങ്ങി എത്തിയ താരം ഇപ്പോൾ കാർത്തിക ദീപം എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് രശ്മി. അതിലൂടെ ആരാധകരോട് താരം സംവദിക്കാറുമുണ്ട്. അടുത്ത കാലത്തായി നടി പങ്കുവെക്കാറുള്ള പോസ്റ്റുകളും മറ്റും വലിയ തരംഗമാവാറുമുണ്ട്.

ഇപ്പോളിതാ പിങ്ക് നിറമുള്ള ലാച്ചയിൽ അതീവ സുന്ദരിയായിട്ടാണ് രശ്മി സോമൻ പുതിയ ചിത്രങ്ങളിൽ നിറയുന്നത്. മെലിഞ്ഞുകൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ നൽകുന്ന കമന്റ്. പൊതുവെ നാടൻ വേഷങ്ങളിലാണ് രശ്മി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്.

Also Read
തന്റെ ജീവിതം തകർത്തത് പ്രണയിച്ചു വഞ്ചിച്ച ഐശ്വര്യറായ്, ഭാവി തന്നെ തകർന്നു തരിപ്പണമായി: നടൻ വിവേക് ഒബ്റോയിയുടെ വേദനിപ്പിക്കുന്ന വെളിപ്പെടുത്തൽ

ഗുരുവായൂർ ഏകാദശി ദിവസം രശ്മി പങ്കിട്ട സാരി ലുക്കിലുള്ള ചിത്രം ഏറെ വൈറലായിരുന്നു. സ്‌നിഷ ചന്ദ്രനും വിവേക് ഗോപനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീ കേരളം ചാനലിലെ ജനപ്രിയ പരമ്പരയായ കാർത്തികദീപത്തിൽ നായികയുടെ അപ്പച്ചിയായാണ് രശ്മിയെത്തുന്നത്.

Advertisement