ഏറ്റവും നന്നായിട്ടും സുഖത്തിലും ചുംബിക്കുന്നത് ആലിയ ഭട്ട്, എന്നാൽ പരിണീതി അങ്ങനെയല്ല: തുറന്നു പറഞ്ഞ് അർജുൻ കപൂർ

1368

ബോളിവുഡിൽ ഒരു പിടി ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും വേണ്ടത്ര ആരാധകരെ സ്വന്തമാക്കാൻ കഴിയാത്ത താരമാണ് അർജുൻ കപൂർ. നിർമ്മാതാവ് ബോണി കപൂറിന്റെ മകനായ അർജുൻ സിനിമയിലെത്തുന്ന 2012 ലായിരുന്നു.ഇഷഖ്സാതെ ആയിരുന്നു അർജുന്റെ ആദ്യ സിനിമ. ആദ്യ സിനിമയിലെ അർജുന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

പരിനീതി ചോപ്രയായിരുന്നു ചിത്രത്തിലെ നായിക. എന്നാൽ ആ പ്രതീക്ഷ നിലനിർത്താൻ അർജുന് പിന്നെ സാധിച്ചില്ല. ഇന്നും തന്റെ അച്ഛന്റെ പേരു കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നുവെന്ന വിമർശനം കേൾക്കുന്ന നടനാണ് അർജുൻ കപൂർ.

Advertisements

അതേ സമയം പുറത്തിറങ്ങിയ സന്ദീപ് ഓർ പിങ്കി ഫറാർ എന്ന ചിത്രത്തിലൂടെ അർജുൻ തന്റെ വിമർശകർക്ക് മറുപടി നൽകുകയും ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു. അർജുനും ആലിയയും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ടു സ്റ്റേറ്റ്സ്. ഇഷഖ്സാതെയിലേയും ടു സ്റ്റേറ്റ്സിലേയും ചുംബന രംഗങ്ങൾ ഏറെ ചർച്ചയായി മാറിയിരുന്നു.

Also Read
ഭംഗിയിൽ ഒരുങ്ങി നടക്കാൻ പാടില്ല, മുടി അഴിച്ചിടാൻ സമ്മതിക്കില്ല, ചുരിദാറിന്റെ ഷാൾ ഒരു വശം മാത്രമായി ഇടാൻ പാടില്ല: കാമുകൻ നടിച്ച് നന്ദു കൃഷ്ണപ്രിയയോട് ചെയ്തത് ഇങ്ങനെ

ഇപ്പോഴിതാ രണ്ട് ചിത്രങ്ങളിലേയും ചുംബന രംഗങ്ങളെക്കുറിച്ച് അർജുൻ തന്നെ തുറന്ന് പറഞ്ഞത് ചർച്ചയായി മാറുകയാണ്. ആലിയ ഭട്ടാണോ അതോ പരിനീതി ചോപ്രയാണോ നന്നായി ചുംബിക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു താരം മറുപടി പറഞ്ഞത്.

ആലിയയുടെ പേരായിരുന്നു ഇതിന് മറുപടിയായി അർജുൻ പറഞ്ഞ പേര്. ആലിയയെ ചുംബിച്ചത് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടിരുന്നു. അവളാണ് ഏറ്റവും മികച്ച രീതിയിൽ ചുംബിക്കുന്നത്. ഇതൊരു താരതമ്യം ആവശ്യമുള്ള കാര്യമല്ല. എല്ലാവരും വ്യത്യസ്തരാണ്.

അതിനാൽ താരതമ്യം ചെയ്യുക എന്നത് ശരിയായ കാര്യമല്ല. പക്ഷെ അവൾ വളരെ നന്നായി അത് ചെയ്യുന്നുണ്ട് എന്നത് സത്യമാണ് എന്നായിരുന്നു അർജുൻ പറഞ്ഞത്. ഇഷഖ്സാതെയിൽ എന്റെ ആദ്യത്തെ ചുംബന രംഗമായിരുന്നു. അതിനാൽ ഞാൻ കുറച്ച് നെർവസ് ആയിരുന്നു. ആ രംഗം തന്നെ തെറ്റായിരുന്നു.

അതിനാൽ എനിക്ക് പരിനീതിയോട് ഒരു മൃഗത്തെ പോലെ പെരുമാറണമായിരുന്നു. ആലിയയുമായുള്ളത് കുറേക്കൂടി ലളിതവും ജെന്റിലുമായിട്ടായിരുന്നു ചെയ്യേണ്ടിയിരുന്നത്. ആലിയ എന്നെ ചുംബിക്കുന്നതായാണ് സിനിമയിൽ കാണിക്കുന്നതും. അതിനാൽ അത് നന്നായി വരികയും ചെയ്തു എന്നും അർജുൻ പറയുന്നുണ്ട്.

Also Read
എന്റെ രോഗത്തെക്കുറിച്ച് ലോകത്തോട് പറയണമെന്ന് തോന്നിയത് ആ വേദിയിൽ നിൽക്കുമ്പോൾ ആയിരുന്നു: വെളിപ്പെടുത്തി ഇന്ദു തമ്പി

എന്നാൽ അർജുനുമായുള്ള ചുംബന രംഗത്തെക്കുറിച്ച് നല്ല ഓർമ്മയായിരുന്നു ആലിയയ്ക്ക് പറയാൻ ഉണ്ടായിരുന്നത്. അത് അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. പിന്നെയിതെല്ലാം അഭിനയമാണ്. അവൻ ക്രിഷും ഞാൻ അനന്യയുമാണ്. ഞങ്ങൾ അർജുനും ആലിയയുമല്ല. ഒരു ചുംബന രംഗമല്ല സിനിമ. ഞാനും അർജുനും അത് ചെയ്യാൻ തയ്യാറായത് കൊണ്ടാണ് അങ്ങനൊരു രംഗം എഴുതിയത് എന്നായിരുന്നു ആലിയ പറഞ്ഞത്.

സിനിമയുടെ ചിത്രീകരണം തുടങ്ങി പത്താം ദിവസമായിരുന്നു ചുംബന രംഗം ചിത്രീകരിച്ചതെന്നും അതിനാൽ തന്നെ ആലിയയുമായി അടുത്ത ബന്ധമില്ലാതിരുന്ന തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നുവെന്നും പക്ഷെ ,ാേട്ട് കണ്ടതോടെ താൻ സന്തുഷ്ടനായെന്നും നന്നായി തന്നെ വന്നിരുന്നുവെന്നാണ് അർജുൻ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞത്.

Advertisement