സത്യം പറഞ്ഞാൽ ഞാൻ ഒരിക്കലേ പ്രണയിച്ചിട്ടുള്ളൂ, ആ പെൺകുട്ടിയെ കല്യാണം കഴിക്കാനാഗ്രഹിച്ചിരുന്നു ; അത് കുറേക്കാലം എന്നെ വേട്ടയാടിയ കാര്യമാണ് : തനിയ്ക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് ബാബു ആന്റണി

158

തെന്നിന്ത്യൻ സിനിമകളിൽ വില്ലൻ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് മലയാളികളുടെ പ്രിയ നായകനായി മാറിയ താരമാണ് ബാബു ആന്റണി. 1986ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെ മലയാള സിനിമാ അഭിനയ രംഗത്തെത്തിയ താരം ചെറുതും വലുതുമായി വില്ലൻ വേഷങ്ങളിലൂടെ തെന്നിന്ത്യ മുഴുവൻ പ്രശസ്തനായി.

സംഘട്ടന രംഗങ്ങളിലുള്ള പ്രകടനം അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ നടനായി ബാബു ആന്റണി മാറി.

Advertisements

ALSO READ :

പിങ്ക് നിറമുള്ള ലാച്ച അണിഞ്ഞെത്തിയ രശ്മി സോമന് ആരാധകർ നൽകിയ കമന്റ് കണ്ടോ

സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ എല്ലാ താരങ്ങളുടേയും സിനിമകളിലെ വില്ലനായി 1990കളുടെ തുടക്കത്തിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്നു. പിന്നീട് നായകവേഷത്തിലേത്ത് തിരിഞ്ഞ അദ്ദേഹം തൊണ്ണൂറുകളിലെ മലയാള സിനിമയിലെ ആക്ഷൻ കിംഗ് ആയിരുന്നു.

വില്ലത്തരത്തിലൂടെയായി പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ബാബു ആന്റണി എന്ന് വേണമെങ്കിൽ പറയാം. ഒരുകാലത്ത് വില്ലൻ വേഷങ്ങളിലായി തിളങ്ങിയ അദ്ദേഹത്തോട് ഇന്നും പ്രേക്ഷകർക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലത്ത് നിരവധി പ്രണയലേഖനങ്ങളായിരുന്നു തനിക്ക് ലഭിച്ചിരുന്നതെന്ന് അദ്ദേഹം പറയുന്നു.

ജെബി ജംഗ്ക്ഷൻ പരിപാടിയിൽ വെച്ചായിരുന്നു അദ്ദേഹം തന്റെ പ്രണയത്തെക്കുറിച്ച് മനസ് തുറന്നത്. പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. വ്യക്തി ജീവിതത്തിൽ താങ്കൾക്കുണ്ടായ പ്രണയം വലിയൊരു ദുരന്തത്തിൽ കലാശിച്ചോയെന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ ചോദ്യം.

സത്യം പറഞ്ഞാൽ ഞാൻ ഒരിക്കലേ പ്രണയിച്ചിട്ടുള്ളൂ. അതൊരു ഇന്ത്യൻ വനിതയായിരുന്നു. ഒരു ക്രോണിക് ബാച്ചിലറായി തുടരാനായിരുന്നു എന്റെ ആദ്യത്തെ തീരുമാനം. അങ്ങനെ പോവുന്നതിനിടയിലാണ് ആ പെൺകുട്ടിയുമായി പ്രണയത്തിലായത്. സിനിമയിൽ നിന്നായിരുന്നില്ല അത്. കോളേജിൽ പഠിച്ചോണ്ടിരിക്കുന്ന പെൺകുട്ടിയായിരുന്നു. ആ പെൺകുട്ടിയെ കല്യാണം കഴിക്കാനാഗ്രഹിച്ചിരുന്നു. അതിന് വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല.

അത് കഴിഞ്ഞ് വീണ്ടും ക്രോണിക് ബാച്ചിലറായി തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇനി കല്യാണം കഴിക്കില്ലെന്നായിരുന്നു തീരുമാനിച്ചത്.
ഒരുപാട് പേർ എന്നെ പ്രണയിക്കുന്നുവെന്നും എന്നെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്നുമൊക്കെ പറഞ്ഞ് അറിഞ്ഞിരുന്നു. ഞാൻ ഒരിക്കലും കാണാത്തവർ വരെ എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് മനസ്സിലാവുന്നില്ല അതെങ്ങനെയാണെന്ന്.

ചിലരൊക്കെ ഫോണിൽ വിളിച്ച് പറഞ്ഞിട്ടുണ്ട്. എന്നെ കല്യാണം കഴിച്ചില്ലെങ്കിൽ അത് ചെയ്യും, ഇത് ചെയ്യും എന്നൊക്കെ പറഞ്ഞവരുമുണ്ട്. എനിക്ക് നിങ്ങളെ അറിയില്ല. പഠിച്ചോണ്ടിരുന്ന സമയത്തുണ്ടായിരുന്ന ഒരു പ്രണയം മാത്രമേ എന്റെ ജീവിതത്തിലുള്ളൂ, തികച്ചും വ്യക്തിപരമായ കാര്യമാണിത്. അത് വളരെ വേദന തോന്നിയൊരു കാര്യമാണ്. അത് കുറേക്കാലം എന്നെ വേട്ടയാടിയ കാര്യമാണ്. ഭാര്യയെ കണ്ടുമുട്ടും വരെ അതെന്നെ വേട്ടയാടിയിരുന്നു.

ALSO READ

ഏറ്റവും നന്നായിട്ടും സുഖത്തിലും ചുംബിക്കുന്നത് ആലിയ ഭട്ട്, എന്നാൽ പരിണീതി അങ്ങനെയല്ല: തുറന്നു പറഞ്ഞ് അർജുൻ കപൂർ

ബാബു ആന്റണിയുടെ ഭാര്യയേയും വീഡിയോയിൽ കാണിച്ചിരുന്നു. എന്താണ് കുറേ സിനിമകൾ ചെയ്യാത്തതെന്ന് ഭാര്യ വരെ ചോദിക്കാൻ തുടങ്ങി. റഷ്യയിൽ നിന്നും അമേരിക്കയിലേക്ക് മൈഗ്രേറ്റ് ചെയ്തവരാണ് അവർ. യുഎസിൽ വെച്ചൊരു ക്രിസ്മസ് പാർട്ടിക്കിടയിലാണ് പുള്ളിക്കാരിയെ കണ്ടുമുട്ടിയത്. അന്ന് പിയാനോയൊക്കെ വായിച്ചിരുന്നു. അങ്ങനെയാണ് പരിചയപ്പെട്ടത്.ഡിന്നറിന് പോയി, നല്ല സുഹൃത്തുക്കളായി. പിന്നീടാണ് വിവാഹത്തെക്കുറിച്ച് സംസാരിച്ചത്. പുള്ളിക്കാരിയുടെ പേരൻസിനൊക്കെ എതിർപ്പുണ്ടായിരുന്നു. അതൊക്കെ തരണം ചെയ്തു ഞങ്ങൾ കല്യാണം കഴിച്ചു. വിവാഹ ശേഷം 9 വർഷം പൊൻകുന്നത്തായിരുന്നു ഞങ്ങൾ താമസിച്ചത്. പിന്നീട് കൊച്ചിയിലേക്ക് മാറി. അത് കഴിഞ്ഞാണ് അവരെ യുഎസിലേക്ക് കൊണ്ടുപോയതെന്നുായിരുന്നു ബാബു ആന്റണി പറഞ്ഞത്.

മലയാള സിനിമയിൽ സജീവ സാന്നിധ്യം ആയ ബാബു ആന്റണി തമിഴ് സിനിമയിലും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനാണ്. എൺപതുകളിലും തൊണ്ണൂറുകളിലും തമിഴ് സിനിമയിൽ നിറഞ്ഞു നിന്ന ബാബു ആന്റണി തമിഴിൽ ഏറ്റവും ഒടുവിൽ ചെയ്തത് 2018 ൽ റിലീസ് ചെയ്ത അടങ്ക് മാറ് എന്ന ചിത്രമാണ്. അതിന് ശേഷം ഇപ്പോൾ പൊന്നിയൻ സെൽവം എന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്.

 

 

Advertisement