Home Entertainment Celebrities

അഞ്ച് മിനിറ്റിൽ കൂടുതൽ ദേഷ്യം നിലനിൽക്കില്ല, താൻ പോയി കെട്ടിപ്പിടിക്കുന്നതോടെ പേളിയുടെ പിണക്കവും തീരും ; പേളി തന്നോട് പേഴ്‌സണലായിട്ട് പറയാറുള്ള കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്രീനിഷ്

155

മലയാളികൾ ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് പേളിയും ശ്രീനിഷും. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും മലയാളികളുടെ ഹൃദയം കീഴടക്കിയത്. നേരത്തെ ഇവർക്ക് ആരാധകരുണ്ടായിരുന്നുവെങ്കിലും ഷോയിലൂടെയാണ് ഇത് വർദ്ധിച്ചത്. ബിഗ് ബോസ് സീസൺ 1 ൽ ആയിരുന്നു ഇരുവരും മത്സരാർത്ഥികളായി എത്തിയത്. ഹൗസിൽ വെച്ചാണ് ആദ്യമായി കാണുന്നതും. മലയാളി പ്രേക്ഷകർ ലൈവായി കണ്ട പ്രണയമായിരുന്നു ഇവരുടേത്. പേളിഷ് പിണക്കവും ഇണക്കവുമെല്ലാം പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു.

തുടക്കത്തിൽ എല്ലാവരും ഏറെ സംശയത്തോടെയായിരുന്നു ഇവരുടെ പ്രണയത്തെ നോക്കിയിരുന്നത്. ഗെയിം പ്ലാൻ ആണോ എന്ന് സഹമത്സരാർത്ഥികൾ പോലും സംശയിച്ചിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിപ്പിച്ച് കൊണ്ട് ഷോ അവസാനിച്ചതിന് തൊട്ട് പിന്നാലെ വിവാഹിതരാവുകയായിരുന്നു. ഇപ്പോൾ മകൾ നിലയ്‌ക്കൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് പേളിയും ശ്രീനിയും. പേളിഷ് ദമ്പതികളെ പോലെ നില ബേബിയും സോഷ്യൽ മീഡിയയിൽ താരമാണ്.

Advertisements

ALSO READ

ആലീസിൽ തനിക്ക് ഏറ്റവും ഇഷ്ടമില്ലാത്തതും ഏറ്റവും ഇഷ്ടമുള്ളതുമായ കാര്യങ്ങൾ ഇതാണ്, ബെഡ് റൂം സീക്രട്ട് വെളിപ്പെടുത്തി സജിൻ

കുഞ്ഞിന്റ പേരിൽ ഒരു ഇൻസ്റ്റഗ്രാം പേജ് ഉണ്ട്. പേളിയും ശ്രീനീയുമാണ് പേജ് കൈ കാര്യം ചെയ്യുന്നത്. കുഞ്ഞ് നിലയുടെ വിശേഷങ്ങളാണ് ഇതിലൂടെ പങ്കുവെയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇവർ. തങ്ങളുടെ വിശേഷവും സന്തോഷവുമെല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.

രണ്ട് പേർക്കും ഭക്ഷണം ഭയങ്കര ഇഷ്ടമാണെന്നും ശ്രീനീഷ് ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. രണ്ട് പേർക്കും ഇഷ്ടമുള്ള കാര്യത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ചിക്കൻ ബിരിയാണിയോടുള്ള താൽപര്യത്തെ കുറിച്ച് പറയുന്നത്. തന്റെ ശാന്ത സ്വഭാവമാണ് പേളിയ്ക്ക് കൂടുതൽ ഇഷ്ടം. തനിക്ക് ദേഷ്യം വരാറില്ലേ എന്ന് പേളി ചോദിക്കാറുണ്ടെന്നും ശ്രീനി അഭിമുഖത്തിൽ പറയുന്നുണ്ട്.

ഭാര്യയുടെ ഇഷ്ട സ്വഭാവത്തെ കുറിച്ച് ശ്രീനിയും പറയുന്നുണ്ട്. ഒരു മോട്ടിവേഷൻ സ്പീക്കർ ആവാനാണ് പേളിയുടെ ഏറ്റവും വലിയ ആഗ്രഹം.”തനിക്ക് ലോകത്തുള്ള എല്ലാവർക്കും നല്ലത് ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം. ഇത് സ്റ്റേജിലോ കുറെ ആളുകൾ കൂടുന്ന സ്ഥലത്തോ അല്ല പറയുന്നത്. തന്നോട് പേഴ്‌സണലായിട്ടാണ് ഇക്കാര്യം പറയുന്നത്. എല്ലാവരേയും കെയർ കൊടുത്ത് സ്‌ട്രേങ്ങ് ആക്കണമെന്ന് പേളി എപ്പോഴും തന്നോട് പറയാറുണ്ട്”.

ALSO READ

അതെ ഞാൻ രജനികാന്തിന്റെ മകൾ തന്നെയാണ്, സംശയം ഉണ്ടെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താം: തുറന്നു പറഞ്ഞ് ശ്രുതി രജനികാന്ത്

അഞ്ച് മിനിറ്റിൽ കൂടുതൽ ദേഷ്യം നിലനിൽക്കില്ലെന്നും ശ്രീനീഷ് പറയുന്നു. താൻ പോയി കെട്ടിപ്പിടിക്കുന്നതോടെ പേളിയുടെ പിണക്കവും തീരും. കൂടാതെ ഭാര്യയെ കുറിച്ചോർത്ത് അഭിമാനമുണ്ടെന്നും ശ്രീനി പറയുന്നു. പേളിയുടെ ഫാൻസാണ് തന്നേയും ഇഷ്ടപ്പെടുന്നത്.

കൂടാതെ ജീവിതം പ്ലാൻ ചെയ്യാറില്ലെന്നും പറയുന്നു. പ്ലാൻ ചെയ്യാതെയാണ് യാത്രകൾ പലതും പോകുന്നതെന്നും ഹണിമൂണിന് പോയ കാര്യം പങ്കുവെച്ച് കൊണ്ട് ശ്രീനി പറയുന്നുണ്ട്. ഇരുവരും എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിയ്ക്കുന്നത് കാണാൻ ഒരോ പ്രേക്ഷകരും ആശംസിയ്ക്കാറുണ്ട്. പേളിയും ശ്രീനിയും ഇടുന്ന ഓരോ വീഡിയോയ്ക്കും വേണ്ടി കാത്തിരിയ്ക്കുകയാണ് ആരാധകരും.

Advertisement