അതെ ഞാൻ രജനികാന്തിന്റെ മകൾ തന്നെയാണ്, സംശയം ഉണ്ടെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താം: തുറന്നു പറഞ്ഞ് ശ്രുതി രജനികാന്ത്

8630

ബാലതാരമായിട്ടെത്തി ഇപ്പോൾ മലയാളം മിനിസ്‌ക്രീൻ ആരാധകർക്ക് ഏറെ പ്രിയപ്പെതാരമാണ് ശ്രുതി രജനികാന്ത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഉണ്ണിക്കുട്ടൻ എന്ന പേരിലെ ഒരു കോമിക് സീരിയലിലൂടെ നടി ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.

എന്നാൽ അഞ്ചാം ക്ലാസിൽ എത്തിയപ്പോൾ അഭിനയം പാടെ ഉപേക്ഷിച്ചു. പിന്നീട് പ്ലസ് ടു കഴിഞ്ഞപ്പോൾ ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് ശ്രുതി. മൂന്നു വയസ്സുമുതൽ നൃത്തം പഠിച്ചു തുടങ്ങിയത്. ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ എന്നിവ ശ്രുതി രജനികാന്ത് അഭ്യസിച്ചിട്ടുണ്ട്.

Advertisements

ഇപ്പോൾ ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ശ്രുതി. സ്വന്തം പേരിനെക്കാളും പൈങ്കിളി എന്ന പേരിലാണ് നടി പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.

Also Read
വീട്ടിൽ ഭർത്താവും താനും മാത്രം; ഗർഭകാലത്തെ രസകരമായ സംഭവങ്ങളെ കുറിച്ച് നടി ആതിര മാധവ്

അതേ സമയം സ്റ്റൈൽ മന്നൻ രജനികാന്ത് അല്ലാതെ, കേരളത്തിലും ഒരു രജനികാന്ത് ഉണ്ട് എന്ന് മലയാളികൾ തിരച്ചറിഞ്ഞത് ചക്കപ്പഴം എന്നീ സീരിയലിലെ പൈങ്കിളിയെ കണ്ട ശേഷമാണ്. പൈങ്കിളിയെ അവതരിപ്പിയ്ക്കുന്ന നടിയുടെ പേര് ശ്രുതി രജനികാന്ത് ആണെന്ന് കേട്ടപ്പോൾ, ഹേ രജനികാന്തോ എന്ന് പലരും ചോദിച്ചു.

അതെ എന്റെ അച്ഛൻ രജനികാന്ത് ആണ് എന്ന് ശ്രുതി പറയുന്നു. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ചും അദ്ദേഹത്തിന്റെ പേരിനെ കുറിച്ചും ശ്രുതി തുറന്ന് പറഞ്ഞിരിക്കുകയാണ് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ യാണ് ശ്രുതി രജനികാന്തിന്റെ തുറന്നു പറച്ചിൽ.

അതെ എന്റെ അച്ഛൻ രജനികാന്ത് ആണ്. വേണമെങ്കിൽ ഡി എൻ എ ടെസ്റ്റ് നടത്താനും ഞാൻ തയ്യാറാണ്. തമിഴ് സൂപ്പർ മന്നൻ തന്നെ വിളിച്ച്, ഞാനെപ്പോഴാ നിന്റെ അച്ഛൻ ആയത് എന്ന് ചോദിച്ചാൽ തെളിവായി ഞാൻ എന്റെ ആധാർ കാണിച്ച് കൊടുക്കും എന്നാണ് ശ്രുതി പറയുന്നത്.

ശ്രുതി രജനികാന്തിന്റെ വാക്കുകൾ ഇങ്ങനെ:

പേര് കൊണ്ട് ചെറുപ്പം മുതലേ ഹിറ്റാണ്. സ്‌കൂളിലെല്ലാം പഠിക്കുമ്പോൾ എല്ലാവരും രജനികാന്തേ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. എവിടെ ചെന്നാലും രജനികാന്തിന്റെ മകളാണ് എന്ന് പറയുമ്പോൾ ഒന്ന് ശ്രദ്ധിയ്ക്കും.

അതെ എന്റെ അച്ഛൻ രജനികാന്ത് ആണ്. വേണമെങ്കിൽ ഡി എൻ എ ടെസ്റ്റ് നടത്താനും ഞാൻ തയ്യാറാണ്. തമിഴ് സൂപ്പർ മന്നൻ തന്നെ വിളിച്ച്, ഞാനെപ്പോഴാ നിന്റെ അച്ഛൻ ആയത് എന്ന് ചോദിച്ചാൽ തെളിവായി ഞാൻ എന്റെ ആധാർ കാണിച്ച് കൊടുക്കും.

എന്റെ അച്ഛന്റെ പേര് രജനികാന്ത് എന്നാണ്, പക്ഷെ നിങ്ങൾ ഉദ്ദേശിക്കുന്ന രജനികാന്ത് അല്ല രജനി കാന്തിനെ കണ്ടിട്ട് അല്ല അച്ഛന് പേരിട്ടത്. അച്ഛൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് രജനികാന്ത് എന്ന നടൻ വരുന്നതും, അദ്ദേഹത്തിന്റെ സിനിമ ഹിറ്റായതും. തമിഴിലെ ആ രജനികാന്ത് ഹിറ്റ് ആയതിനൊപ്പം ഇവിടെ കേരളത്തിൽ ഹിറ്റായ രജനികാന്ത് ആണ് എന്റെ അച്ഛൻ.

Also Read
എന്റെ എല്ലാമെല്ലാം ഷഫ്‌നയാണ്, എന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ അവളുണ്ട്, എന്റെ കഷ്ടപ്പാടുകളൊക്കെ കണ്ടിട്ടും അവളാണ് കൂടെ നിന്നത്: ഭാര്യയെ കുറിച്ച് ഹൃദയം തൊട്ട് സജിൻ പറയുന്നു

ചക്കപ്പഴം എന്ന സീരിയലിൽ അമ്മ വേഷം ആണെന്ന് പറഞ്ഞപ്പോൾ ഞെട്ടി. അർജ്ജുനേട്ടന്റെ ഭാര്യയാണെന്ന് പറഞ്ഞപ്പോൾ ഞാൻ എന്റെ ശരീരത്തെ നോക്കി. എട്ടാം ക്ലാസിൽ പഠിക്കുന്ന കൊച്ചിനെ എങ്ങിനെയാ അമ്മ വേഷത്തിലൊക്കെ അഭിനയിപ്പിക്കുന്നത് എന്ന് ചോദിക്കും എന്ന് കരുതിയിരുന്നു. പക്ഷെ സ്‌ക്രീനിൽ കണ്ടപ്പോൾ കുഴപ്പമില്ല എന്ന് തോന്നിയെന്നും ശ്രുതി രജനികാന്ത് പറയുന്നു.

Advertisement