Home Entertainment Celebrities

ഇങ്ങനൊരു മോൾ ഉള്ളതുകൊണ്ട് ഞങ്ങളുടെ കൂടപ്പിറപ്പാണ് എന്ന് പറയാൻ നാണക്കേടാണെന്ന് എന്നോട് കസിൻസ് പറഞ്ഞിട്ടുണ്ട് ; സ്റ്റാർ മാജിക്ക് താരങ്ങളുടെ കണ്ണ് നനയിച്ച് ലക്ഷമിയുടെ സ്വന്തം സന മോളുടെ വിശേഷങ്ങൾ

831

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ലക്ഷ്മി നക്ഷത്രയോട്. വേറിട്ട അവതരണ ശൈലിയുമായി മുന്നേറുകയാണ് ലക്ഷ്മി. സോഷ്യൽ മീഡിയയിലും സജീവമായ ലക്ഷ്മിയുടെ വിശേഷങ്ങൾ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

യൂട്യൂബ് ചാനലിലൂടെയായും ലക്ഷ്മി വിശേഷങ്ങൾ പങ്കു വെയ്ക്കാറുണ്ട്. തന്റെ ആരാധികയായ സന മോളെ പരിചയപ്പെടുത്തിയുള്ള വീഡിയോ ലക്ഷ്മി പങ്കുവെച്ചിരുന്നു. ഡൗൺ സിൻഡ്രോമാണ് സന മോൾക്ക്.

Advertisements

ALSO READ

കിടപ്പ് അവസാനിപ്പിച്ചു, സ്വർഗം കിട്ടിയ സന്തോഷം ; മുന്നോട്ട് ഒരുപാട് ദൂരം സഞ്ചരിക്കാൻ ഇതെൻറെ ആദ്യത്തെ ചുവട് ആണ് : ഇനിയും കിടത്തല്ലേ എൻറെ അയ്യപ്പ സ്വാമി എന്ന പ്രാർത്ഥനയോടെ ശിവാനി

ഷോ നടക്കുന്നതിനിടയിലായിരുന്നു സന മോൾ വിളിച്ചത്. തൃശ്ശൂരിൽ തന്നെയാണെന്ന് അറിഞ്ഞതോടെയാണ് ലക്ഷ്മി സനമോളെ കാണാൻ പോയത്. വീഡിയോ കോളിലൂടെയും ഫോണിലൂടെയും സംസാരിച്ച് പരിചയമുണ്ടായിരുന്നു. സർപ്രൈസായാണ് ലക്ഷ്്മി സനമോളെ കാണാൻ പോയത്. എന്റെ മോളോടൊപ്പം ഈ ക്രിസ്മസ് എന്ന് പറഞ്ഞായിരുന്നു ലക്ഷ്മി വീഡിയോ പോസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിന് പേരാണ് ലക്ഷ്മിയും സനയും ഒന്നിച്ചുള്ള വീഡിയോ കണ്ടത്.

എന്റെ ബെസ്റ്റ്ഫ്രണ്ടാണ് ലക്ഷ്മിയെന്നാണ് സന എല്ലാവരോടും പറയുന്നതെന്നും ലക്ഷ്മി പറഞ്ഞിരുന്നു. കൈനിറയെ സമ്മാനവുമായി ലക്ഷ്മി എത്തിയപ്പോൾ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു സന. വീഡിയോകോളിൽ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. എന്നാൽ കാലങ്ങളായി പരിചയമുള്ളവരെപ്പോലെയായാണ് സന പെരുമാറിയത്.

കേറിവാടീയെന്ന് പറഞ്ഞായിരുന്നു സന ലക്ഷ്മിയെ സ്വീകരിച്ചത്. ചേച്ചി എന്ന് വിളിക്കാൻ പറഞ്ഞപ്പോൾ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സാണെന്നായിരുന്നു സന പറഞ്ഞത്. സ്റ്റാർ മാജിക്കിൽ ഞാൻ വരുന്നുണ്ട്, ഗെയിം കളിക്കും എന്ന് പറഞ്ഞപ്പോൾ ആരാണ് കൊണ്ടുപോവുകയെന്ന് ചോദിച്ചപ്പോൾ ലക്ഷ്മിയെന്നായിരുന്നു പറഞ്ഞത്. കാത്തിരിപ്പിന് വിരാമമിട്ട് ഷോയിലേക്ക് എത്തിയിരിക്കുകയാണ് സന. ദൈവത്തിന്റെ മുഖമാണ് ഈ കുഞ്ഞെന്നായിരുന്നു ടിനി ടോം സനയെക്കുറിച്ച് പറഞ്ഞത്.

ALSO READ

ഗായിക ജ്യോത്സനയുടെ മകൻ ആളൊരു കുട്ടി ജീനിയസ് തന്നെ ; വേറിട്ട രീതിയിൽ കയ്യടി നേടി 6 വയസുകാരൻ ശിവം : വീഡിയോ

ഇങ്ങനൊരു മോൾ ഉള്ളതുകൊണ്ട് ഞങ്ങളുടെ കൂടപ്പിറപ്പാണ് എന്ന് പറയാൻ നാണക്കേടാണെന്ന് എന്നോട് കസിൻസ് വരെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സനയുടെ അമ്മ പറഞ്ഞത്. അനൂപിനെ കാണുമ്പോൾ അമ്മയുടെ സഹോദരനെപ്പോലെയായാണ് തോന്നുന്നതെന്നും സനയുടെ അമ്മ പറഞ്ഞിരുന്നു.

അമ്മ കരയണ്ടയെന്നായിരുന്നു സന പറഞ്ഞത്. ഒരാളെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാൻ കഴിഞ്ഞാൽ അതിൽപ്പരം വേറൊന്നും വേണ്ടെന്ന് പറഞ്ഞ് വികാരഭരിതയാവുകയായിരുന്നു ലക്ഷ്മി. നിന്നെപ്പോലൊരു മകൾ എനിക്കുണ്ടെന്നായിരുന്നു ബിനു അടിമാലി സനയോട് പറഞ്ഞത്. സനയുടെ വിശേഷങ്ങൾ കേട്ട് താരങ്ങളുടെയെല്ലാം കണ്ണുനനയുന്നതുമാണ് പ്രമോ വീഡിയോയിലുള്ളത്.

 

Advertisement