Home Entertainment Celebrities

തന്റെ വിവാഹ നിശ്ചയം നടന്നില്ല ; ലൈവിൽ വന്ന് ആരാധകരോട് കാരണം വ്യക്തമാക്കി ഗൗരി കൃഷ്ണ

108

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണ. പൗർണമി തിങ്കൾ എന്ന സീരിയലിലൂടെ നടി ശ്രദ്ധേയയായത്. ഇന്നലെ, ജനുവരി 23 ന് നടിയുടെ വിവാഹ നിശ്ചയം ആയിരുന്നു. എന്നാൽ തീരുമാനിച്ച തിയ്യതിയിൽ നിശ്ചയം നടത്താൻ കഴിഞ്ഞില്ല. എന്തുകൊണ്ട് വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തില്ല എന്ന നിരന്തര ചോദ്യത്തിന് ഒടുവിൽ അതിന് പ്രതികരണവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ് നടി. തന്റെ വിവാഹ നിശ്ചയം നടന്നില്ല എന്ന് ഇൻസ്റ്റഗ്രാമിൽ ലൈവിൽ എത്തി ഗൗരി പറഞ്ഞു.

കഴിഞ്ഞ ദിവസം റെഡ് കാർപെറ്റിൽ എത്തിയപ്പോഴാണ് ജനുവരി 23 ന് തന്റെ വിവാഹ നിശ്ചയം ആണെന്ന് ഗൗരി കൃഷ്ണ പറഞ്ഞത്. വരൻ ആരാണ് എന്ന് ചോദിച്ചപ്പോൾ അത് സസ്പെൻസ് ആണ് എന്നും, 23 ന് അറിയാം എന്നുമായിരുന്നു നടിയുടെ പ്രതികരണം. അതുകൊണ്ട് ആരാണ് ആ വരൻ എന്നറിയാൻ ആരാധകരും കാത്തിരിയ്ക്കുകയായിരുന്നു.

Advertisements

ALSO READ

നന്ദി വിനീത് ശ്രീനിവാസൻ, അരുണിനു രണ്ടാമതും നൽകിയ ആ താക്കോൽ എനിക്കും തന്നതിന് ; ‘ഹൃദയം’ സിനിമയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ്

23 ന് ഗൗരിയുടെ വരൻ ആരാണ് എന്ന് അറിയാൻ കാത്തിരുന്നവർക്ക് നേരം ഉച്ച കഴിഞ്ഞിട്ടും യാതൊരു സൂചനയും കിട്ടിയില്ല. സോഷ്യൽ മീഡിയയിൽ സജീവമായ ഗൗരിയും ഫോട്ടോകൾ ഒന്നും പങ്കുവച്ചതുമില്ല. ഇതോടെ വിവാഹ നിശ്ചയത്തിന്റെ വിശേഷം തിരക്കി ആളുകൾ പേഴ്സണൽ ചാറ്റിൽ നിരന്തരം മെസേജുകൾ അയക്കാൻ തുടങ്ങി.

അവസാനം വിവാഹ നിശ്ചയം നടന്നില്ല എന്ന് പറഞ്ഞ് ഗൗരി തന്നെ രംഗത്ത് എത്തുകയായിരുന്നു. ഞായറാഴ്ച ശക്തമായ ലോക്ക് ഡൗൺ ആയത് കൊണ്ട് മാത്രമല്ല, ചെറുക്കനും കൂട്ടർക്കും കോവിഡ് പോസിറ്റീവും ആയി. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ വീട്ടുകാർക്കും കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിലാണ് വിവാഹ നിശ്ചയം മാറ്റി വച്ചത്. ഇനി എപ്പോഴാണ് എന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല എന്നും , പുതിയ ഡേറ്റ് അറിയിക്കും എന്നും ഗൗരി പറഞ്ഞു. തീർച്ചയായും അന്ന് ഫോട്ടോയും പങ്കുവയ്ക്കും.

ALSO READ

ജോഷി സാറിനെ പ്ലിങ് ആക്കിയ പെൺകുട്ടി, കണ്മണി ; മുക്തയുടെ മകൾ കിയാരയുടെ ആജ്ഞ അനുസരിച്ച് ജോഷി സർ : ശ്രദ്ധ നേടി കുറിപ്പ്

വരനെ കുറിച്ചുള്ള വിവരങ്ങൾ അപ്പോഴും ഗൗരി പുറത്ത് വിട്ടില്ല. നിങ്ങൾക്ക് ആർക്കും അറിയുന്ന ആളല്ല എന്നാണ് പറയുന്നത്. അത്രയ്ക്ക് അധികം ലൈംലൈറ്റിൽ വന്നിട്ടില്ല. സീരിയൽ പിന്നണി പ്രവർത്തകൻ ആണ് എന്ന് മാത്രമായിരുന്നു ഗൗരിയുടെ പ്രതികരണം.

പൗർണമിതിങ്കൾ എന്ന സീരിയൽ അവസാനിച്ചിട്ട് പത്ത് മാസത്തിലധികമായി. സീരിയൽ കഴിഞ്ഞാൽ എല്ലാവരും കുറച്ച് മാസങ്ങൾ കൊണ്ട് എന്നെ മറക്കും എന്നാണ് കരുതിയത്. എന്നാൽ ഇപ്പോഴും എനിക്ക് നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും വളരെ അധികം നന്ദിയുണ്ട്. ഈ സ്നേഹം എന്നെ അതിശയിപ്പിയ്ക്കുന്നു എന്നും ഗൗരി ലൈവ് വീഡിയോയിൽ പറഞ്ഞു.

 

Advertisement