Home Entertainment Celebrities

ഒരാൾക്കെങ്കിലും ഒരു മാറ്റം വന്നല്ലോ, വളരെ സന്തോഷം ; തന്റെ വീഡിയോയ്ക്ക് വന്ന കമന്റ് ഷെയർ ചെയ്ത് രശ്മി സോമൻ

120

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി രശ്മി സോമൻ. താരം ടുത്തിടെ വാർത്തകളിൽ നിറഞ്ഞത് ബോഡി ഷെയിമിങ്ങിനെക്കുറിച്ചുള്ള ഒരു വീഡിയോയിലൂടെയാണ്. ഒരു ആൾക്കൂട്ടത്തിൽ തന്റെ ശരീരത്തെക്കുറിച്ചുള്ള സുഹൃത്തിന്റെ മോശമായ പരാമർശമാണ് രശ്മിയെ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ പ്രേരിപ്പിച്ചത് എന്നും രശ്മി പറയുന്നുണ്ട്.

കുഞ്ഞുന്നാൾ മുതൽ താൻ നേരിടുന്ന ഇത്തരം കമന്റുകളെപ്പറ്റിയും ഇതിനൊക്കെയുള്ള പരിഹാരം സെല്ഫ് ലവ് ആണെന്നുമുള്ള രശ്മിയുടെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും താൻ ഏറെ കാലമായി നേരിടുന്ന ബോഡിഷെയ്മിങ്ങിൽ താൻ എടുത്ത നിലപാടുകളെക്കുറിച്ചുമാണ് നടി ഈ വീഡിയോയിൽ സംസാരിച്ചത്.

Advertisements

ALSO READ

‘ഒടുവിൽ നമ്മൾ കണ്ടുമുട്ടി’; എന്നെ ആദ്യമായി കണ്ടപ്പോൾ ദുൽഖർ പറഞ്ഞതിങ്ങനെ! : കല്ല്യാണി

ഇപ്പോൾ ശ്രദ്ധ നേടുന്നത് രശ്മിയുടെ തന്നെ മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റ് ആണ്. തന്റെ വീഡിയോ കണ്ട ശേഷം ഒരാളിലെങ്കിലും മാറ്റം വന്നതിന്റെ സന്തോഷത്തിലാണ് താരം. യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോയുടെ താഴെ വന്ന ഒരാളുടെ കമന്റ് ആണ് രശ്മി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

‘ഞാൻ എന്റെ മോളെ പറയാറുണ്ട്, തടി കുറവാണ് എന്ന്, ഇനി പറയില്ല,’ ഇതാണ് ആ കമന്റ്.
‘ഒരാൾക്കെങ്കിലും ഒരു മാറ്റം വന്നല്ലോ. വളരെ സന്തോഷം,’ രശ്മി തന്റെ പോസ്റ്റിൽ എഴുതി.

ALSO READ

ഭാര്യയുടെ അടുത്ത് നിന്ന് വഴക്ക് കേട്ടാൽ തെറ്റില്ല, ഒരു അടി കൊണ്ടാലും തെറ്റില്ല; എന്റേയും ഉമയുടേയും ദാമ്പത്യ ജീവിതത്തിലെ വിജയ രഹസ്യം അതാണ് : വിശേഷങ്ങൾ പങ്കു വച്ച് റിയാസ് ഖാൻ

മലയാളികളുടെ പ്രിയ നടിയാണ് രശ്മി സോമൻ. മിനി സ്‌ക്രീനിലും, ബിഗ് സ്‌ക്രീനിലും തന്റേതായ ഇടം സ്ഥാപിച്ചെടുത്ത മുൻ നിര നായികമാരിൽ ഒരാൾ. ഒരു ഇടവേളയ്ക്കു ശേഷം കാർത്തിക ദീപം എന്ന സീരിയലിൽ ഒരു പ്രധാന കഥാപാത്രമായി അഭിനയരംഗത്ത് സജീവമായിരിക്കുകയാണ് രശ്മി ഇപ്പോൾ.

 

Advertisement