Home Entertainment Celebrities

ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്‌നവുമില്ല ; മീര വാസുദേവിനെ അഭിമുഖം ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി ആനന്ദ് നാരായണൻ

92

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിംഗിൽ ആദ്യം സ്ഥാനം നേടി സീരിയൽ മുന്നോട്ട് പോവുകയാണ്. ബംഗാളി പരമ്പരയായ ശ്രീമയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷയിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

നടി മീര വാസുദേവ് ആണ് പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സുമിത്ര എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മീരയെ കൂടാതെ കൃഷ്ണ കുമാർ മേനോൻ, നൂബിൻ ജോണി, ആനന്ദ് നാരായണൻ, ഡോ ഷാജു, അശ്വതി , രേഷ്മ, അമൃത, ശ്രീലക്ഷ്മി, ശരണ്യ ആനന്ദ് എന്നിവരാണ് മറ്റു താരങ്ങൾ. എല്ലാ താരങ്ങൾക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. നെഗറ്റീവ് വേഷത്തിൽ എത്തുന്ന കഥാപാത്രങ്ങൾ പോലും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയാണ് ശരണ്യ ആനന്ദ്.

Advertisements

ALSO READ

‘ഇറങ്ങി പോടീ’ ഡേ ഇൻ മൈ ലൈഫ് വീഡിയോയിൽ അമൃയ്ക്ക് പണി കൊടുത്ത് അനിയൻ : ശ്രദ്ധ നേടി വീഡിയോ

കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ആനന്ദ് നാരായണൻ. ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. തുടക്കത്തിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു ആനന്ദിന്റേത്. പിന്നീട് അമ്മയെ സ്നേഹിക്കുന്ന മകനായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇതിലൂടെ വിശേഷം പങ്കുവെച്ചും താരം എത്താറുണ്ട്. കൂടാതെ മറ്റുള്ള താരങ്ങളുടെ അഭിമുഖമായും എത്താറുണ്ട്. ഏഷ്യാനെറ്റിലെ മിക്ക താരങ്ങളും ആനന്ദിന്റെ യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയിട്ടുണ്ട്. എന്നാൽ മീര വാസുദേവ് ഇത് വരെ എത്തിയിട്ടില്ല. ഇപ്പോഴിത അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. ക്യു ആന്റ് എ എന്ന സെഗ്മെന്റിലൂടെ ഇക്കാര്യം പങ്കുവെച്ചത്.

വളരെ അധികം ടി ആർ പി റേറ്റിങുള്ള നടിയാണ് മീരചേച്ചി. ഏഷ്യനെറ്റ് പോലൊരു ചാനലിന് വേണ്ടി എഗ്രിമെന്റ് ചെയ്യുമ്പോൾ യൂട്യൂബ് അടക്കമുള്ള മറ്റൊരു ചാനലിനും പ്രമോഷൻ പരിപാടികളുടെ ഭാഗമായുള്ള അഭിമുഖം നൽകാൻ പാടില്ല എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. തന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജിലൂടെ അല്ലാതെ കുടുംബ വിളക്കിന് യാതൊരു തര പ്രമോഷനും നൽകാൻ മീര ചേച്ചിയ്ക്ക് അനുവാദം ഇല്ല. അതുകൊണ്ട് ആണ് ചേച്ചിയെ അഭിമുഖം ചെയ്യാത്തത്. അല്ലാതെ ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്‌നവുമില്ലെന്നും താരം പറയുന്നണ്ട്.

കൂടാതെ മൗനരംഗം താരം ഐശ്വര്യ റംസിയേയും കൊണ്ടു വരാൻ കഴിയില്ലെന്നും ആനന്ദ് പറയുന്നു. കാരണം. സീരിയലിൽ ഊമയായിട്ടാണ് ഐശ്വര്യ അഭിനയിക്കുന്നത്. അതിനാൽ ആ ഒരു ഇമേജ് ഡാമേജ് ആകാതിരിക്കാൻ മറ്റൊരു ചാനലിലും പോയി സംസാരിക്കരുത് എന്ന് അവർ എഗ്രിമെന്റിൽ എഴുതിയിട്ടുണ്ട്. സ്റ്റാർ മ്യൂസിക് എന്ന ഷോയിൽ പങ്കെടുക്കാൻ വന്നപ്പോൾ പോലും ഐശ്വര്യ സംസാരിച്ചിരുന്നില്ല. ക്യാരക്ടറായിട്ടാണ് നടി ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്.

ALSO READ

ജൂനിയർ കങ്കണയെന്ന് തന്നെ പലരും വിളിക്കാറുണ്ട്, പക്ഷേ താൻ അത്രയ്ക്ക് ഓൺ ദ ഫേസായി പറയാറില്ല : ഗായത്രി സുരേഷ്

സാന്ത്വനത്തിലെ ശിവനേയും അഞ്ജലിയായും കൊണ്ടു വരാത്തതിന്റെ കാരണവും ആനന്ദ് പറയുന്നുണ്ട്. ശിവാഞ്ജലി മാരെ കൊണ്ടു വരണമെന്ന് നിരന്തമായി ആരാധകർ അഭ്യർത്ഥിക്കാറുണ്ട്്. എന്നാൽ ശിവാഞ്ജലിമാരെ കൊണ്ടു വരുമെന്നാണ ആനന്ദ് പറയുന്നത്.

ഇവരെ കൊണ്ട് വരാൻ വേണ്ടി ശ്രമിച്ചിരുന്നു എന്നും. എന്നാൽ സജിന്റെയും ഗോപികയുടെയും ഡേറ്റ് ഒരുമിച്ച് കിട്ടാത്തത് കൊണ്ടാണ് അത് നടക്കാത്തത് എന്നും ആനന്ദ് നാരായണൻ വ്യക്തമാക്കി. അതേ സമയം ഇരുവരെയും കൊണ്ടുവരും എന്ന ഉറപ്പും നടൻ ആരാധകർക്ക് കൊടുക്കുന്നുണ്ട്.

Advertisement