ജൂനിയർ കങ്കണയെന്ന് തന്നെ പലരും വിളിക്കാറുണ്ട്, പക്ഷേ താൻ അത്രയ്ക്ക് ഓൺ ദ ഫേസായി പറയാറില്ല : ഗായത്രി സുരേഷ്

95

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ഗായത്രി സുരേഷ്. അടുത്തിടെയായി ട്രോളുകളിൽ നിറയാറുണ്ട് താരം. ആക്സിഡന്റ് ആയതിനെ കുറിച്ച് വിശദീകരിച്ച് എത്തിയതും പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞതും ട്രോളൻമാർ വലിയ ആഘോഷമാക്കിയിരുന്നു.

പിന്നാലെ ട്രോളുകൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടും ഗായത്രി രംഗത്തെത്തിയിരുന്നു. ഇതോടെ നടിയെ ‘ജൂനിയർ കങ്കണ’ എന്ന് സോഷ്യൽ മീഡിയ വിളിക്കാറുണ്ട്. ഈ വിളിയോട് പ്രതികരിച്ചിരിക്കുകയാണ് ഗായത്രി ഇപ്പോൾ.

Advertisements

ജൂനിയർ കങ്കണയെന്ന് തന്നെ പലരും വിളിക്കാറുണ്ട്. അത്രയ്ക്ക് ഓൺ ദ ഫേസായി താൻ പറയാറില്ല. കുറച്ച് ലാഘവത്തോടെയാണ് താൻ പറയാറുള്ളത്. കങ്കണ കുറച്ചൂടെ സ്ട്രെയ്റ്റ് ഫോർവേഡായുമൊക്കെയല്ലേ പറയാറ്. തനിക്ക് ഇഷ്ടമുള്ള നടിയാണ് കങ്കണ.

ALSO READ
ഗപ്പിയിലെ ആമിനക്കുട്ടി നടി നന്ദന വർമ്മയുടെ ഇപ്പോഴത്തെ കോലം കണ്ടോ, അതീവ ഗ്ലാമറസെന്ന് ആരാധകർ

നല്ല ഫാഷൻ സെൻസും ഡ്രസിംഗ് സെൻസുമൊക്കെയാണ് അവരുടേത് എന്നാണ് ഗായത്രി പറയുന്നത്. തന്റെ കുറിച്ച് ചില തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. പ്രണവ് മോഹൻലാലിന്റെ കാര്യം താൻ പറഞ്ഞതാണ്. ആക്സിഡന്റ് ഉണ്ടായതാണ്. അതൊക്ക ഉള്ള കാര്യമാണ് എന്നും ഗായത്രി പറയുന്നുണ്ട്.

ALSO READ

അതേസമയം, പരിഹസിക്കപ്പെടൽ ഒരു ട്രെൻഡ് ആയപ്പോഴാണ് ട്രോളുകൾ നിരോധിക്കണം എന്ന് താൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത് എന്നാണ് ഗായത്രി ഭാഷ്യം. പരിഹസിക്കുന്നവരല്ല നമുക്ക് വേണ്ടതെന്നും നല്ലോണം പൊക്കിപ്പറയുന്ന, ഇൻസ്പെയർ ചെയ്യുന്ന ഒരു ജനതയെയാണ് നമുക്ക് വേണ്ടത് എന്നാണ് ഗായത്രി അഭിപ്രായം.

ALSO READ
അന്ന് ആ നിർമ്മാതാവിനോട് മമ്മൂട്ടി മാപ്പു പറഞ്ഞു, നഷ്ടം സംഭവിച്ച പണവും തിരികെ നൽകി, സംഭവം ഇങ്ങനെ

Advertisement