ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും, മരണം വരെ അതിൽ മാറ്റമില്ല ; വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച നടൻ ഇന്നസെന്റ്

79

തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച നടൻ ഇന്നസെന്റ്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ലെന്ന് ഇന്നസെന്റ് ഫേസ്ബുക്കിൽ കുറിച്ചു.

‘സിനിമയിൽ നിന്ന് വന്നപ്പോൾ ഒരാവേശത്തിന് ഞാൻ ഇടതുപക്ഷക്കാരനായി. അതെന്റെ വലിയ തെറ്റ്. ഇന്നു ഞാൻ നൂറുവട്ടം പശ്ചാത്തപിക്കുന്നു’, എന്ന് നടൻ പറഞ്ഞുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.

Advertisements

ALSO READ

ക്രിയാത്മകമായി നിങ്ങൾ എങ്ങനെ വേണമെങ്കിലും വിമർശിച്ചോളൂ, പക്ഷെ ഒരു പടത്തെ ബോധപൂർവമായി താഴ്ത്തി കാണിക്കുവാൻ ശ്രമിക്കരുത് : പ്രതികരിച്ച് ആറാട്ടിന്റെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ

ഇന്നസെന്റിന്റെ വാക്കുകൾ ഇങ്ങനെ,

എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും. മരണം വരെ അതിൽ മാറ്റമില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എന്റെ പേരിൽ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്.

മോഹൻലാൽ നായകനായി എത്തിയ മരക്കാർ, ‘തിരിമാലി’ എന്നിവയായിരുന്നു ഇന്നസെന്റിൻറേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബിബിൻ ജോർജ് ആയിരുന്നു തിരിമാലിയിലെ നായകൻ. ഫീൽ ഗുഡ് എൻറർടെയ്‌നർ ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് ഷെട്ടിയാണ്. സംവിധായകനൊപ്പം സേവ്യർ അലക്‌സും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമിച്ച ‘മരക്കാർ: അറബിക്കടലിന്റെ സിംഹത്തിന്’ നല്ല റിവ്യൂകൾക്കൊപ്പം തന്നെ നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നിരുന്നു. അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേർ ചിത്രത്തിൽ അഭിയിച്ചിരുന്നു. സംവിധായകൻ പ്രിയദർശനും അനി ഐ വി ശശിയും ചേർന്ന് തിരക്കഥ എഴുതിയത്.

റിലീസിനു മുൻപുള്ള ടിക്കറ്റ് ബുക്കിംഗിൽ നിന്നു മാത്രമായി ‘മരക്കാർ’ 100 കോടി കളക്റ്റ് ചെയ്തുകഴിഞ്ഞെന്നും ആശിർവാദ് സിനിമാസ് അറിയിച്ചിരുന്നു.’മരക്കാർ: അറബിക്കടലിന്റെ സിംഹം’ വലിയ തരംഗമായിരുന്നു തിയ്യേറ്ററുകളിൽ ആദ്യം സൃഷ്ടിച്ചതും. കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സിനിമയ്ക്കുള്ള അവാർഡും ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ സ്വന്തമാക്കിയിരുന്നു. ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഇതുവരെ സ്വന്തമാക്കിയ ആകെ കളക്ഷന്റെ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല’.

ALSO READ

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികൾ ആരേലും ഇന്നീ നാട്ടിൽ ഉണ്ടോ? : ചിത്രം പങ്കു വച്ച് അമേയയുടെ ചോദ്യം

Advertisement