മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രിറ്റി കപ്പിൾ ആണ് ശ്രീനിഷും – പേളി മാണിയും. മിനിസ്‌ക്രീൻ ലോകത്തെ മാതൃകാ ദമ്പതികളാണ് ഇരുവരും. പേളിഷ് എന്ന ഇരുവരുടെയും ദാമ്പത്യ ജീവിതത്തിന്റെ ആരാധകരാണ് കൂടുതൽ.
സോഷ്യൽ മീഡിയയിൽ പേളിയും ശ്രീനിയും പങ്കുവയ്ക്കുന്ന കുടുംബ വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിയ്ക്കുന്ന ആരാധകരുമുണ്ട്. ഇപ്പോഴിതാ ശ്രീനിയോട് പ്രണയം തോന്നിയ ആ ഒരു നിമിഷയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിയ്ക്കുകയാണ് പേളി.
ALSO READ

ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിൽ വച്ചാണ് പേളിയും ശ്രീനിയും പ്രണയത്തിലായത്. ആ പ്രണയം പരസ്പരം തിരിച്ചറിഞ്ഞ ഒന്ന് രണ്ട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് പേളി മാണി തുറന്ന് പറഞ്ഞത്.
അതിൽ ഒന്ന് ബിഗ്ഗ് ബോസ് ടാസ്‌കിന് ഇടയിൽ ഒരു വട്ടമേശ സമ്മേളനം ഉണ്ടാവും. ശരിക്ക് മീറ്റിങ് എന്നാണ് പറയുന്നത്. എന്നാൽ പലപ്പോഴും അടിയാണ് നടക്കുന്നത്. ചിലപ്പോൾ നമ്മൾ ഒന്നിനും ഉണ്ടാവില്ല. വെറുതേ അവിടെനടന്നുകൊണ്ടിരിയ്ക്കുന്നത് കണ്ട് നിന്നാൽ മാത്രം മതി. അങ്ങനെ ഒരു മീറ്റിങിലാണ് ഞാൻ ശ്രീനിയെ നോക്കിയപ്പോൾ അവൻ എന്നെ നോക്കുന്നതായി കണ്ടത്. അപ്പോൾ എനിക്ക് വയറ്റിൽ ഒരു ഇക്കിളി തോന്നി. ചുറ്റിലും പൂമ്പാറ്റ പറക്കുന്നത് പോലെ. അപ്പോൾ ഞാൻ കരുതി എനിക്ക് തോന്നിയതായിരിയ്ക്കും എന്ന്.
ALSO READ
മേപ്പടിയാനിൽ എനിക്ക് പകരം നായകനാകാൻ ഈ രണ്ട് താരങ്ങൾക്കും കഴിയും: തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദൻ

പിന്നെ ഇടയ്ക്ക് ആ നോട്ടം ഞങ്ങൾക്ക് സ്പാർക്ക് ചെയ്തു. പിന്നെ നോട്ടമായി സ്ഥിരം പരിപാടി. പിന്നെ ഞങ്ങൾ ഒരുമിച്ച് കുറേ ടാസ്‌കുകൾ ചെയ്യാൻ തുടങ്ങി. പഴയതിലും അധികം കൂടുതൽ സംസാരിക്കാൻ തുടങ്ങി. അങ്ങനെയാണ് ആ പ്രണയം തുടങ്ങിയത് എന്നാണ് പേളി പറഞ്ഞത്.
            








