Home Entertainment Celebrities

ഇതിന് ഉത്തരവാദി തന്റെ ഭർത്താവ് ആണ്; നിറ വയറുമായി ഡാൻസ് കളിക്കുന്ന വീഡിയോ പങ്കു വച്ച് ആതിര മാധവ്

144

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ആതിര മാധവ്. ഗർഭിണി ആയതിന് ശേഷം സീരിയലിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ആതിര മാധവ്. ആതീസ് വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും വിശേഷങ്ങൾ എല്ലാം സ്ഥിരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ നിറ വയറുമായി നിന്ന് ഡാൻസ് കളിക്കുന്ന വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് നടി. ഈ ഡാൻസ് കണ്ട് തന്നെ ആരും തെറി വിളിക്കേണ്ട, ഇതിന് ഉത്തരവാതി തന്റെ ഭർത്താവ് ആണ് എന്ന് പറഞ്ഞു കൊണ്ടാണ് ആതിര വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.

Advertisements

ALSO READ

പ്രണയിച്ച് വീട്ടുക്കാരുടെ സമ്മതത്തോടെ വിവാഹം, മെഹ്നുവിനൊപ്പം സന്തോഷകരമായ കുടുംബജീവിതം, യൂട്യൂബ് വരുമാനം ലക്ഷങ്ങൾ : റിഫ മെഹ്നു സ്വയം ജീവനൊടുക്കിയത് വിശ്വസിയ്ക്കാനാകാതെ പ്രിയപ്പെട്ടവർ

ഇപ്പോൾ വൈറലായിക്കൊണ്ടിരിയ്ക്കുന്ന മിത്തി മിത്തി എന്ന റീലിന് ആണ് ആതിര ചുവട് വച്ചിരിയ്ക്കുന്നത്. അതുകൊണ്ടാണ് വിജയ് ഫാൻസിനോട്, തന്നെ തെറി വിളിക്കേണ്ടതില്ല ഭർത്താവ് കാരണമാണ് ഈ പാട്ടിന് തന്നെ ചുവട് വച്ചത് എന്ന് ആതിര പറയുന്നു.

ഈ പാട്ട് കേൾക്കുമ്പോൾ ഭ്രാന്ത് പിടിയ്ക്കുന്ന എന്റെ ഭർത്താവ് ആണ് ഇത് എന്നെ കൊണ്ട് ചെയ്യിപ്പിച്ചത്. രാജീവ്, ഇതിന്റെ എല്ലാ ഉത്തരവാദിത്വവും നിങ്ങൾക്ക് ആണ്. വാൽകഷ്ണം: വിജയ് ഫാൻസ് എന്നെ തെറിവിളിക്കേണ്ട- എന്നാണ് വീഡിയോയ്ക്കൊപ്പം ആതിര കുറിച്ചിരിയ്ക്കുന്നത്.

ALSO READ

സുഹൃത്തിനൊപ്പം അറബിക് കുത്തിൽ ആറാടി അമേയ മാത്യു ; വൈറലായി ഡാൻസ് വീഡിയോ

എട്ട് മാസം ഗർഭിണിയാണ് ഇപ്പോൾ ആതിര മാധവ്. ഗർഭാവസ്ഥയിലുള്ള തന്റെ എല്ലാ വിശേഷങ്ങളും നടി സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറുണ്ട്. അതുകൊണ്ട് തന്നെ ആതിരയുടെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് സ്വന്തം വീട്ടിലെ ഒരാളുടേത് എന്ന പോലെ കാണാപാഠം ആണ്.

കുടുംബ വിളക്ക് എന്ന സീരിയലിലൂടെയാണ് ആതിര മാധവ് പ്രേക്ഷകർക്ക് ഏറെ പരിചിതയായത്. സീരിയലിൽ സുമിത്രയുടെ മകൻ അനിരുദ്ധിന്റെ ഭാര്യയായ അനന്യയുടെ വേഷമാണ് ആതിര ചെയ്തിരുന്നത്. ഗർഭിണിയായ ശേഷവും അഭിനയം തുടർന്നിരുന്നുവെങ്കിലും ഡോക്ടർ വിശ്രമം ആവശ്യപ്പെട്ടതിനെ തുടർന്ന് പരമ്പരയിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

Advertisement