Home Entertainment Celebrities

അതെ ഇത് കല്യാണി ബ്രോ ഡാഡിയിൽ ധരിച്ച റിസപ്ഷൻ ഡ്രസ്സ് തന്നെയാണ് ; ആരും തെറ്റിദ്ധരിക്കേണ്ട അടിച്ചു മാറ്റിയതോ വില കൊടുത്ത് വാങ്ങിയതോ അല്ല : ഗൗണിന്റെ രഹസ്യം വെളിപ്പെടുത്തി അലീന പടിയ്ക്കൽ

233

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അധികം ആമുഖങ്ങൾ ആവശ്യമില്ലാത്ത താരമാണ് അലീന പടിക്കൽ. അവതാരകയായും, സീരിയൽ അഭിനേത്രിയായും എല്ലാം അലീന പ്രേക്ഷകർക്ക് പരിചിതയാണ്. ഏറ്റവും കൂടുതൽ ജനം അലീനയെ അറിഞ്ഞു തുടങ്ങിത് ബിഗ്ഗ് ബോസ് സീസൺ 3 യിലൂടെയാണ്. ഇപ്പോൾ വിഷയം മറ്റൊന്നാണ്, അലീന ധരിച്ചിരിയ്ക്കുന്ന ഗൗൺ ആണ് വിഷയം. ആ ഗൗണിന്റെ രഹസ്യം വെളിപ്പെടുത്തി അലീന ഇൻസ്റ്റഗ്രാമിൽ എത്തിയിരിയ്ക്കുകയാണ്.

ബ്രോ ഡാഡി എന്ന ചിത്രത്തിൽ റിസപ്ഷന് കല്യാണി പ്രിയദർശൻ ധരിച്ച വേഷമാണ് അലീന പടിക്കൽ ധരിച്ചിരിയ്ക്കുന്നത്. ആരും തെറ്റിദ്ധരിക്കേണ്ട കേട്ടോ, കല്യാണിയിൽ നിന്ന് അടിച്ചു മാറ്റിയതോ വില കൊടുത്ത് വാങ്ങിയതോ ഒന്നുമല്ല, അതേ പോലൊരു വേഷം മാത്രമാണ്.

Advertisements

ALSO READ

അമൃതയോട് ‘ഐ ലവ് യു ബേബി’ എന്ന് ആനന്ദ് , ‘എന്റെ കെട്ട്യോൻ പിഴച്ചു പോയേ’ എന്ന് ആനന്ദിന്റെ ഭാര്യ ; യഥാർത്ഥ ജീവിതത്തിലും ഇന്ദ്രജ പാരയാകുമോ എന്ന് ആരാധകർ : വീഡിയോ…

രേവതി ജയൻ ബാബു ആണ് അലീന ധരിച്ചിരിയ്ക്കുന്ന ഈ വേഷം ഡിസൈൻ ചെയ്തിരിയ്ക്കുന്നത്. ഇതുപോലെയുള്ള വസ്ത്രം വിലക്കുറവിൽ ഡിസൈൻ ചെയ്തു വാങ്ങേണ്ടതിന്റെ വിവരങ്ങളോടൊപ്പം, ഗൗണിന് പിന്നിലെ രഹസ്യവും വെളിപ്പെടുത്തിയതും അലീന തന്നെയാണ്. ഡിസൈൻ ചെയ്ത ആളിനെ ടാഗ് ചെയ്തുകൊണ്ടാണ് അലീനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

‘അതെ, ഇത് ബ്രോ ഡാഡിയിലെ അന്ന കുര്യന്റെ (കല്യാണി പ്രിയദർശൻ) റിസപ്ഷൻ ഡ്രസ്സ് തന്നെയാണ്. വരുന്ന ഫങ്ഷന് ഏത് വേഷം ധരിയ്ക്കും എന്ന ഒരു കൺഫ്യൂഷനിലായിരുന്നു ഞാൻ. ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. ഒടുവിൽ ഞാൻ ഈ വേഷം തിരഞ്ഞെടുത്തു. സിനിമയിൽ നിന്നുള്ള വസ്ത്രം ധരിയ്ക്കുക എന്നാൽ തമാശയും വെല്ലുവിളിയും ആണ്. പലരും എന്നോട് വില ചോദിക്കുന്നു. എനിക്ക് ഇത് തയ്ച്ചു തന്ന ബൊട്ടിക്യു പരിചയപ്പെടുത്താനാണ് ഇത്’ എന്ന് പറഞ്ഞാണ് അലീന വസ്ത്രത്തെ കുറിച്ചുള്ള വിവരം പങ്കുവച്ചത്.

ALSO READ

അവർക്ക് അങ്കിളാണല്ലോ, നമുക്കാണല്ലോ ലാലേട്ടൻ, അവര് എന്നും കാണുന്നതല്ലേ! മരക്കാറിന്റെ ഷൂട്ടിങ് വിശേഷങ്ങൾ പങ്കു വച്ച് രഞ്ജിത് ശേഖർ

View this post on Instagram

 

A post shared by Alina Padikkal (@alina.padikkal)

പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, കനിഹ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വി ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിൽ കല്യാണി പ്രിയദർശൻ റിസപ്ഷന്റെ സമയത്ത് ഇട്ട വസ്ത്രമാണ് ഇപ്പോൾ അലീന പടിക്കൽ പരീക്ഷിച്ചിരിയ്ക്കുന്നത്. എന്തായാലും ഈ വേഷത്തിലുള്ള അലീനയുടെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.

 

Advertisement