മണ്ടിയാണല്ലോ അത് കൊണ്ട് നമ്മൾ എന്ത് തെറ്റ് ചെയ്താലും മനസിലാക്കില്ലല്ലോ എന്നാണ് കരുതിയതെന്ന് നിഖിൽ, എനിക്ക് തെറ്റ് പറ്റിപ്പോയെന്ന് രമ്യയും ; പ്രണയത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും മനസ് തുറന്ന് താരങ്ങൾ

1246

മലയാളികളുടെ പ്രിയപ്പെട്ട അവതാരകരാണ് രമ്യയും നിഖിലും. നിരവധി ഷോകളിൽ ഇരുവരും അവതാരകരായി എത്തിയിട്ടുണ്ട്. നിഖിൽ ഗായകൻ കൂടിയാണ്. ഇരുവരും പിന്നീട് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചുമെല്ലാം നിഖിലും രമ്യയും മനസ് തുറക്കുകയാണ്.

അമൃത ടിവിയിൽ സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാർപ്പറ്റിലായിരുന്നു രമ്യയും നിഖിലും മനസ് തുറന്നത്. ജീവിതത്തിൽ ചലഞ്ചിംഗ് ആയ നിമിഷം ഒറ്റയ്ക്ക് കൈകാര്യം ചെയ്തിട്ടുണ്ടോ എന്ന സ്വാസികയുടെ ചോദ്യത്തിനായിരുന്നു രമ്യ മറുപടി നൽകിയത്. നിഖിലിന്റെ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടു പോയ അനുഭവമാണ് രമ്യ തുറന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

Advertisements

ALSO READ

അതെ ഇത് കല്യാണി ബ്രോ ഡാഡിയിൽ ധരിച്ച റിസപ്ഷൻ ഡ്രസ്സ് തന്നെയാണ് ; ആരും തെറ്റിദ്ധരിക്കേണ്ട അടിച്ചു മാറ്റിയതോ വില കൊടുത്ത് വാങ്ങിയതോ അല്ല : ഗൗണിന്റെ രഹസ്യം വെളിപ്പെടുത്തി അലീന പടിയ്ക്കൽ

”ഉണ്ടായിട്ടുണ്ട്. നിഖിലേട്ടന്റെ കിഡ്നിയ്ക്ക് കുറച്ച് പ്രശ്നങ്ങൾ കാരണം ഡയാലിസിസ് ഒക്കെ ചെയ്തിരുന്നു. ആ സമയത്ത് നിഖിലേട്ടൻ ദുബായിലായിരുന്നു. അങ്ങനെയുള്ളപ്പോൾ രണ്ട് സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒന്ന് ഒരിക്കൽ നിഖിലേട്ടന്റെ സഹോദരിയെ യാത്രയാക്കാൻ വിമാനത്താവളത്തിൽ പോയപ്പോഴായിരുന്നു. അച്ഛനും അമ്മയുമായിട്ടായിരുന്നു പോയത്. മകൾ പോകുന്നു, കൊച്ചു മകളുണ്ട്, ഇനി ഒരു വർഷം കഴിഞ്ഞേ കാണാൻ സാധിക്കുകയുള്ളൂ. അതൊക്കെ ഓർത്തപ്പോൾ അച്ഛന് സങ്കടമായി. എയർപോർട്ട് എത്താൻ ആയപ്പോഴേക്കും അച്ഛന് ബുദ്ധിമുട്ടായി. ശ്വാസം കിട്ടാതെയായി. പെട്ടെന്ന് അച്ഛന്റെ കണ്ണൊക്കെ മുകളിലേക്ക് പോയി. അച്ഛൻ അവസാന ശ്വാസം എടുക്കുന്നത് പോലെ വലിക്കുകയാണ് ശ്വാസം. കിട്ടുന്നുണ്ടായിരുന്നില്ല. അച്ഛൻ വിയർക്കുന്നു, നാക്ക് കുഴയുന്നു. അച്ഛൻ എന്നെ ഇങ്ങനെ പിടിക്കുന്നുണ്ട്. അച്ഛന് ഒന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥ”.

”പെട്ടെന്ന് ഞാൻ സിസ്റ്റർ ഇൻ ലോയെ ഇറക്കി ബൈ ഒന്നും പറയാൻ നിൽക്കാതെ വണ്ടിയെടുത്ത് പോയി. അച്ഛൻ സ്ഥിരമായി കാണിച്ചു കൊണ്ടിരുന്നത് അമൃതയിലായിരുന്നു. അതുകൊണ്ട് അമ്മയും അച്ഛനുമൊക്കെ പറഞ്ഞത് അമൃതയിലേക്ക് പോയാൽ മതി എന്ന് ആയിരുന്നു. എയർപോർട്ടിൽ നിന്നും അമൃതയിലേക്ക് പോകണമോ അതോ ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് പോകണമോ എന്നായിരുന്നു അപ്പോഴത്തെ ആശങ്ക. അപ്പോഴത്തെ പ്രസൻസ് ഓഫ് മൈന്റിൽ പോയത് ഏറ്റവും അടുത്തുള്ള അങ്കമാലി ആശുപത്രിയിലേക്കായിരുന്നു”.

ALSO READ

അമൃതയോട് ‘ഐ ലവ് യു ബേബി’ എന്ന് ആനന്ദ് , ‘എന്റെ കെട്ട്യോൻ പിഴച്ചു പോയേ’ എന്ന് ആനന്ദിന്റെ ഭാര്യ ; യഥാർത്ഥ ജീവിതത്തിലും ഇന്ദ്രജ പാരയാകുമോ എന്ന് ആരാധകർ : വീഡിയോ…

അച്ഛനെ ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെയുള്ള ഡോക്ടർമാർ പറഞ്ഞു നേരത്തെ എത്തിച്ചത് നന്നായെന്ന്. അന്ന് ഇവൾ അമൃതയിലേക്കാണ് പോകാൻ തീരുമാനിച്ചിരുന്നതെങ്കിൽ ആ സമയത്ത് റോഡിൽ വച്ച് തന്നെ എനിക്ക് എന്റെ അച്ഛനെ നഷ്ടമാകുമായിരുന്നുവെന്ന് നിഖിലും പറഞ്ഞു. ഞാൻ വണ്ടി അമൃതയിലേക്ക് എടുത്തതായിരുന്നു. പക്ഷെ ആസമയത്തെ ട്രാഫിക്കിൽ എത്തില്ലെന്ന് എനിക്കുറപ്പായിരുന്നു. അമൃതയിലേക്ക് പോകാൻ അവരൊക്കെ പറയുന്നുണ്ടായിരുന്നു. പിന്നെ മകളുടെ കരച്ചിൽ. അങ്ങനൊരു സാഹചര്യത്തിൽ എനിക്ക് പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു. അന്ന് ആ കാർ ഓടിച്ച് പോയത് ഭയങ്കര ഓർമ്മയാണ്. അവിടെ എത്തിച്ചത് കൊണ്ട് അച്ഛനെ രക്ഷിക്കാൻ സാധിച്ചുവെന്നാണ് രമ്യ പറയുന്നുണ്ട്.

തീരുമാനങ്ങൾ എടുക്കാൻ രമ്യയ്ക്ക് എന്റെ ആവശ്യമില്ല. അവളെ വീട്ടിൽ വളർത്തിയതും അങ്ങനെയാണ്. മകളുടെ കാര്യത്തിലും അങ്ങനെയാണെന്നാണ് നിഖിൽ പറയുന്നത്. പിന്നാലെ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നിഖിൽ മനസ് തുറക്കുകയാണ്. നേരത്തെ അറിയാമായിരുന്നു.

ഒരുപാട് ഷോകൾ ഒരുമിച്ച് ചെയ്തിട്ടുമുണ്ടായിരുന്നു. രമ്യയെ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എനിക്ക് അറിയാം. എന്നെ രമ്യയ്ക്കും. ആ ബന്ധം ഒരു സൗഹൃദത്തിലേക്ക് എത്തി. പിന്നെ ഒരു ഘട്ടത്തിൽ എത്തിയപ്പോൾ ഞാൻ കുറച്ച് സെൽഫിഷ് ആയി ചിന്തിച്ചു. എനിക്ക് പറ്റിയ ഒരാളാണ് ഇവളെന്ന് തോന്നുകയായിരുന്നുവെന്നാണ് നിഖിൽ പറയുന്നത്. മണ്ടിയാണല്ലോ അത് കൊണ്ട് നമ്മൾ എന്ത് തെറ്റ് ചെയ്താലും മനസിലാക്കില്ലല്ലോ എന്നാണ് കരുതിയത്. എനിക്ക് തെറ്റ് പറ്റിപ്പോയെന്നായിരുന്നു ഇതിന് രമ്യയുടെ കൗണ്ടർ.

Advertisement