Home Entertainment Celebrities

എത്രനാളായി ഞാൻ സിനിമയിലൊന്ന് കുളിച്ചിട്ട്, കള്ളിമുണ്ട് എനിക്ക് മതിയായി ; ഇത്രയും നാളും സിനിമയിൽ കള്ളനായിരുന്നു ഇപ്പോ പോലീസായതിൽ സന്തോഷമുണ്ടെന്ന് വിനായകൻ

111

സിനിമയിൽ തനിക്ക് വന്നുകൊണ്ടിരുന്ന ഒരേ രീതിയിലുള്ള കഥാപാത്രങ്ങളെക്കുറിച്ച് മനസ്സുതുറന്ന് നടൻ വിനായകൻ. ‘എത്രനാളായി ഞാൻ സിനിമയിലൊന്ന് കുളിച്ചിട്ട്. കള്ളിമുണ്ട് എനിക്ക് മതിയായി.

കമ്മട്ടിപ്പാടത്തോടെ ആ റോള് എനിക്ക് വെറുത്തു’- വിനായകൻ പറഞ്ഞു. ഇത്രയും നാളും സിനിമയിൽ കള്ളനായിരുന്നു താനെന്നും ഒരുത്തീയിലൂടെ ഇപ്പോ പോലീസായതിൽ സന്തോഷമുണ്ടെന്നും വിനായകൻ പറഞ്ഞു.

Advertisements

ALSO READ

അപ്സര ഗർഭിണിയാണോ? ആ ചിരി കണ്ടപ്പോൾ വിശേഷ വാർത്ത സത്യമാണോ എന്ന് ഞാനൊന്ന് സംശയിച്ചു ; താനും തന്റെ ഭാര്യയും അറിയുന്നതിന് മുൻപ് തങ്ങളുടെ വിശേഷ വാർത്ത അറിയിച്ചയാളെ ട്രോളി ആൽബി ഫ്രാൻസ്

എല്ലാ പൊലീസുകാർക്കും ഒരു ലുക്കാണ്. പൊലീസിന്റെ എല്ലാ സ്വഭാവവുമുള്ള ഒരു നല്ല പോലീസുകാരനായാണ് ഒരുത്തീയിൽ അഭിനയിക്കുന്നതെന്നും വിനായകൻ കൂട്ടിച്ചേർത്തു. ‘ഒരുത്തീ’ സിനിമയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള അഭിമുഖത്തിലാണ് വിനായകൻ തുറന്നടിച്ചത്.

അരാഷ്ട്രീയ വാദത്തെയും വിനായകൻ വിമർശിച്ചു. ലോകത്ത് രാഷ്ട്രീയമില്ലാത്തവൻ രാജ്യദ്രോഹിയാണെന്നും ഒരു രാജ്യത്ത് താമസിക്കുമ്പോൾ ആ രാജ്യത്തിന്റെ നന്മക്ക് വേണ്ട രാഷ്ട്രീയം എല്ലാവർക്കും വേണമെന്നും വിനായകൻ തുറന്നടിച്ചു. സെൽഫി സ്വയം പുകഴ്ത്തലാണെന്നും അതുകൊണ്ട് സെൽഫി എടുക്കാൻ താനാരെയും സമ്മതിക്കാറില്ലെന്നും വിനായകൻ പ്രതികരിച്ചു.

ALSO READ

ധ്യാൻ നിഷ്‌കളങ്കമായി സംസാരിച്ചതായി തോന്നി, അതിനേക്കാൾ എനിക്ക് ഇഷ്ടപെട്ടത് മറ്റൊരു കാര്യമാണ് ; വൈറൽ അഭിമുഖത്തെ കുറിച്ച് നവ്യ നായർ

സംവിധായകനാവുന്ന സന്തോഷവും വിനായകൻ മാധ്യമങ്ങളോട് പങ്കുവെച്ചു. പാർട്ടി എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുമെന്നും അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക താനായിരിക്കുമെന്നും വിനായകൻ കൂട്ടിച്ചേർത്തു.

 

Advertisement