Home Entertainment Celebrities

സങ്കടങ്ങളൊക്കെ മാറുകയാണ്, ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് സൗഭാഗ്യയും അർജ്ജുനും ; മകൾ സുദർശന കൊണ്ടുവന്ന ഭാഗ്യമെന്ന് താരങ്ങൾ

87

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒന്നും തല കാണിച്ചില്ലെങ്കിലും വ്‌ളോഗിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഏറെ ശ്രദ്ധ നേടിയ താരപുത്രിയാണ് സൗഭാഗ്യവെങ്കിടേഷ്. തന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും സൗഭാഗ്യ യൂട്യൂബിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പങ്കുവയ്ക്കാറുണ്ട്.

അങ്ങനെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ് ഇപ്പോൾ. മകൾ സുദർശന കൊണ്ടുവന്ന ഭാഗ്യം എന്ന ടൈറ്റിലിൽ സൌഭാഗ്യ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുതിയ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

Advertisements

ALSO READ

എന്തുകൊണ്ട് രണ്ട് കല്യാണം കഴിക്കേണ്ടി വന്നു എന്ന സാഹചര്യം അറിയാവുന്നത് കൊണ്ട് ആ പെൺകുട്ടിയോട് സ്നേഹം മാത്രം ; ആ കുട്ടി അനുഭവിച്ച സങ്കടങ്ങൾ വാതോരാതെ ഒരു അമ്മയോട് പറയുമ്പോലെ എന്നോട് പറഞ്ഞു : ജീജ സുരേന്ദ്രൻ

നർത്തകിയും അഭിനേത്രിയുമായ താര കല്യാണിന്റെ മകളായ സൗഭാഗ്യ ഡാൻസ് സ്‌കൂളുമായി സജീവമാണ്. ഡാൻസറും അഭിനേതാവുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇടയ്ക്ക് ചക്കപ്പഴത്തിൽ ശിവൻ എന്ന കഥാപാത്രമായി അർജുൻ എത്തിയിരുന്നു.

എന്നാൽ ഇതിനും ഒരുമാസത്തിന് മുൻപ് സൗഭാഗ്യ പെർമെനന്റ് ഹെയർ ഫിക്സിങിലൂടെ നീണ്ട, ഇടതൂർന്ന മുടി സ്വന്തമാക്കിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി സർജറിയ്ക്ക് വിധേയമാകേണ്ടി വന്നതോടെ മുടിയുടെ പരിചരണം കൃത്യമായി ചെയ്യാനാകാതെ വന്നതോടെ മുടി മാറ്റിയിരുന്നു. ഇത് വലിയ സങ്കടത്തിനു വഴി വെച്ചിരുന്നു.

ഇപ്പോഴിതാ ഈ സങ്കടങ്ങളൊക്കെ മാറുകയാണ്. സൗഭാഗ്യയും അർജ്ജുനും ഇപ്പോഴിതാ പുതിയ കാർ സ്വന്തമാക്കിയിരിക്കുകയാണ്. അർജ്ജുനും സൗഭാഗ്യയ്ക്കും സുദർശനയ്ക്കുമൊപ്പം സന്തോഷ വേളയിൽ സൗഭാഗ്യയുടെ അമ്മ താരാ കല്യാണുമുണ്ട്. നിരവധി പേരാണ് പുതിയ സന്തോഷത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്.

ആഢംബര കാറായ മേഴ്‌സിഡസ് ബെൻസ് കാറാണ് ഇവർ സ്വന്തമാക്കിയത്. എന്നാൽ കാറിന്റെ വിവരങ്ങളൊന്നും ഇരുവരും വീഡിയോയിൽ പങ്കുവെച്ചിട്ടില്ല. മകൾ സുദർശനയും വീഡിയോയിൽ ആക്ടീവായി തന്നെ ഉണ്ടായിരുന്നു.

ALSO READ

സൗഭാഗ്യയുടെ അച്ഛന്റെ ഛായയാണ് മകൾക്ക് എന്നാണ് ചില ആരാധകർ കുറിച്ചിരിക്കുന്റ് കമന്റ്. സൗക്കുട്ടി എന്നാണ് സൗഭാഗ്യയെ സ്‌നേഹത്തോടെ എല്ലാവരും വിളിക്കാറുള്ളത്. അതു തന്നെയാണ് ആരാധകരും വിളിക്കാറുള്ളത്. അർജുനും സുദർശന ബേബിയ്ക്കും ആരാധകരേറെയാണ്.

 

Advertisement