‘എങ്കിൽ പിന്നെ ഞാൻ തന്നെ ശരണ്യയെ വിവാഹം ചെയ്താലോ’ എന്നായിരുന്നു അരവിന്ദ് അന്ന് ചോദിച്ചത് ; ഏഴ് വർഷത്തെ സൗഹൃദത്തിന് ശേഷം ഇരുവരും വിവാഹിതരായ കഥ പറഞ്ഞ് ശരണ്യ മോഹൻ

123

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശരണ്യ മോഹൻ. ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ശരണ്യ. പിന്നീട് മലയാളത്തിൽ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിക്കാൻ ശരണ്യയ്ക്ക് സാധിച്ചു. മികച്ചൊരു നർത്തകി കൂടിയാണ് ശരണ്യ മോഹൻ. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുളള ശരണ്യയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. മലയാളത്തിലും തമിഴിലുമെല്ലാം സജീവമായി നിൽക്കുന്നതിനിടെയായിരുന്നു ശരണ്യയുടെ വിവാഹം.

അരവിന്ദ് കൃഷ്ണയാണ് ശരണ്യയുടെ ഭർത്താവ്. ഏഴ് വർഷത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇതേക്കുറിച്ച് ഒരു സ്റ്റേജ് ഷോയിൽ വച്ചായിരുന്നു ശരണ്യ മനസ് തുറന്നത്. അരവിന്ദും ഒപ്പമുണ്ടായിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു,

Advertisements

ALSO READ

സങ്കടങ്ങളൊക്കെ മാറുകയാണ്, ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് സൗഭാഗ്യയും അർജ്ജുനും ; മകൾ സുദർശന കൊണ്ടുവന്ന ഭാഗ്യമെന്ന് താരങ്ങൾ

”വീട്ടിൽ എനിക്ക് ആ സമയത്ത് കല്യാണ ആലോചനകൾ എല്ലാം നടക്കുന്നുണ്ടായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ച് കല്യാണം കഴിക്കുന്ന ആൾ എന്നെ ശരിയ്ക്കും മനസ്സിലാക്കണം എന്ന കണ്ടീഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എൻജിനിയർ ആയിരിക്കണം ഡോക്ടർ ആയിരിക്കണം സിനിമ ഫീൽഡിൽ തന്നെ ഉള്ള ആളായിരിക്കണം എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല.

നടിയാണ്, കാണാൻ മോശമില്ല, നർത്തകിയാണ് എന്നതിനൊക്കെ അപ്പുറം എനിക്ക് ചില പോരായ്മകളും ഉണ്ട്. അത് മനസ്സിലാക്കി, ശരണ്യ എന്ന പെൺകുട്ടിയെ തിരിച്ചറിയുന്ന ആളായിരിക്കണം എന്നാണ് ഞാൻ അച്ഛനോട് പറഞ്ഞിരുന്നത്” എന്നാണ് വിവാഹത്തെക്കുറിച്ച് തനിക്കുണ്ടായിരുന്ന സങ്കൽപ്പത്തെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും ശരണ്യ പറയുന്നത്.

അങ്ങനെ ഒരു ഭാഗത്ത് വിവാഹ ആലോചനകൾ നടക്കുന്നതിനിടെ ഒരു ദിവസം താനും അരവിന്ദും കണ്ടു. എന്തായി വിവാഹ ആലോചനകൾ എന്ന് താൻ അരവിന്ദിനോട് ചോദിച്ചുവെന്നും അപ്പോൾ ആ വീട്ടിൽ ആലോചനകൾ നടക്കുന്നുണ്ടെന്നായിരുന്നു അരവിന്ദ് നൽകിയ മറുപടി.

തനിക്കും ആലോചനകൾ തുടങ്ങിയെന്ന വിവരം അരവിന്ദിനോടും ശരണ്യ പറഞ്ഞു. അന്ന് വീട്ടിലെത്തിയപ്പോൾ ശരണ്യയെ തേടി അരവിന്ദിന്റെ മെസേജ് എത്തുകയായിരുന്നു. ‘എങ്കിൽ പിന്നെ ഞാൻ തന്നെ ശരണ്യയെ വിവാഹം ചെയ്താലോ’ എന്നായിരുന്നു അരവിന്ദിന്റെ മെസേജ്. കുഴപ്പമില്ല, പക്ഷെ അച്ഛന്റെയും അമ്മയുടെയും എല്ലാം സമ്മതത്തോടെയും അനുഗ്രഹത്തോടെയും ആയിരിക്കണം എന്നായിരുന്നു തന്റെ മറുപടി എന്നാണ് ശരണ്യ പറയുന്നത്.

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നുവെന്നാണ് ശരണ്യ പറയുന്നത്. ഞങ്ങൾ സംസാരിച്ച് കഴിഞ്ഞ്, രണ്ട് ദിവസത്തിന് ശേഷം പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞു. അത് കഴിഞ്ഞ് ചെറുക്കന്റെ വീട് കാണാൻ എന്റെ വീട്ടിൽ നിന്നും ആളുകൾ പോയി. വിവാഹ നിശ്ചയം നടന്നു. ഒരു മാസം കൊണ്ട് കല്യാണവും കഴിഞ്ഞു.

അതിനിടയിൽ പിന്നെ ഞങ്ങൾ രണ്ട് പേരും അധികം സംസാരിച്ചിരുന്നില്ല”എന്നാണ് ശരണ്യ പറയുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ശരണ്യ. ഭർത്താവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ശരണ്യ പങ്കുവെക്കാറുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് ശരണ്യയും അരവിന്ദും.

ALSO READ

എന്തുകൊണ്ട് രണ്ട് കല്യാണം കഴിക്കേണ്ടി വന്നു എന്ന സാഹചര്യം അറിയാവുന്നത് കൊണ്ട് ആ കുട്ടിയോട് സ്നേഹം മാത്രം ; ആ കുട്ടി അനുഭവിച്ച സങ്കടങ്ങൾ വാതോരാതെ ഒരു അമ്മയോട് പറയുമ്പോലെ എന്നോട് പറഞ്ഞു : ജീജ സുരേന്ദ്രൻ

അതേസമയം ഈയടുത്ത് തമിഴ് സിനിമയിലെ സൂപ്പർ താരം ചിമ്പുവിനെ ഡാൻസ് പഠിപ്പിച്ചും ശരണ്യ വാർത്തകളിൽ ഇടം നേടിയിരുന്നു. കേരളത്തിൽ എത്തിയപ്പോഴായിരുന്നു ചിമ്പുവിനെ ശരണ്യ നൃത്തം പഠിപ്പിച്ചത്. കൈനിറയെ സമ്മാനങ്ങൾ നൽകിയാണ് ചിമ്പു മടങ്ങിയത്.

ബാലതാരമായിട്ടായിരുന്നു ശരണ്യ സിനിമയിലെത്തുന്നത്. പിന്നീട് ഒരുനാൾ ഒരു കനവ്, പച്ചക്കുതിര, യാരഡി നീ മോഹിനി, ജയം കൊണ്ടാൻ, പഞ്ചതന്ത്രം, വെന്നില കബഡി കുഴു, കെമസിട്രി, വേലായുധം, ഒസ്തി, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിയ്ക്കുകയാണ് താരം. വിജയയുടെ സഹോദരിയായുള്ള ശരണ്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും തമിഴ്നാട്ടിലെ ആരാധകർ തന്നെ കാണുന്നത് വിജയിയുടെ അനിയത്തിയായിട്ടാണെന്നാണ് ശരണ്യ തന്നെ പറയാറുണ്ട്.

 

Advertisement