Home Entertainment Celebrities

അജിത്തും ശാലിനിയും വിവാഹത്തിനും ഒരു വർഷം മുൻപേ ഒരുമിച്ച് ജീവിച്ചോ? ശ്രദ്ധ നേടി ആശംസ നേർന്നുള്ള ശ്യാമിലിയുടെ പോസ്റ്റ്

184

ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് തല എന്ന് വിളിക്കുന്ന അജിത്ത് കുമാർ. തമിഴ് സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം നല്ലൊരു കുടുംബനാഥൻ കൂടിയാണ്. താരജാഡകളൊന്നുമില്ലാത്ത അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളുമാണ് അജിത്ത്.

അതേ സമയം ബേബി ശാലിനിയായി വന്ന് പിന്നീട് നായികയായി വളർന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടി ശാലിനിയാണ് താരത്തിന്റെ പ്രിയ പത്‌നി. ഇപ്പോഴും ബേബി ശാലിനി എന്ന പേരിൽ തന്നെയാണ് നടി അറിയപ്പെടുന്നതും.

Advertisements

ALSO READ

‘എങ്കിൽ പിന്നെ ഞാൻ തന്നെ ശരണ്യയെ വിവാഹം ചെയ്താലോ’ എന്നായിരുന്നു അരവിന്ദ് അന്ന് ചോദിച്ചത് ; ഏഴ് വർഷത്തെ സൗഹൃദത്തിന് ശേഷം ഇരുവരും വിവാഹിതരായ കഥ പറഞ്ഞ് ശരണ്യ മോഹൻ

പലപ്പോഴും താരങ്ങളുടെ പ്രണയവും കുടുംബവിശേഷങ്ങളുമൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പ്രിയപ്പെട്ട ചേട്ടനും ചേച്ചിയ്ക്കും ആശംസകൾ അറിയിച്ച് കൊണ്ട് ശാലിനിയുടെ സഹോദരിയും നടിയുമായ ശ്യാമിലിയും എത്തിയിരിക്കുകയാണ്. രണ്ടാളും ഒരുമിച്ചതിന്റെ ഇരുപത്തിമൂന്ന് വർഷങ്ങൾ എന്ന് സൂചിപ്പിച്ച് കൊണ്ട് ഒരു റൊമാന്റിക് ചിത്രമാണ് ശ്യാമിലി പങ്കുവെച്ചത്. എന്നാൽ താരങ്ങളുടെ വിവാഹ വാർഷികം ഇന്നല്ല എന്നതാണ് അതിലെ ശ്രദ്ധേയമായ കാര്യം. ഇതോടെ സോഷ്യൽ മീഡിയയിൽ ചില ചർച്ചകൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.

അജിത്തും ശാലിനിയും ഏതോ പാർട്ടിയിൽ പങ്കെടുക്കുന്ന ചിത്രമാണ് ശ്യാമിലി പങ്കുവെച്ചത്. ഭാര്യയെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ച് പ്രണയാതുരമായി ചുംബനം നൽകുന്നതാണ് ചിത്രങ്ങളിലുള്ളത്. എന്നാൽ ഇരുവരും ഒരുമിച്ചുള്ള ജീവിതത്തിന്റെ ഇരുപത്തിമൂന്ന് വർഷമായെന്നും ശ്യാമിലി സൂചിപ്പിച്ചു. ഈ പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയ പേജുകളിലൂടെ താരദമ്പതിമാർക്കുള്ള ആശംസകൾ നിറയുകയാണ്. എന്നാൽ താരങ്ങൾ വിവാഹത്തിന് മുൻപേ ഒരുമിച്ച് ജീവിച്ച് തുടങ്ങിയിരുന്നോ എന്ന ചോദ്യവും ഉയർന്ന് വരികയാണ്.

 

View this post on Instagram

 

A post shared by Shamlee (@shamlee_official)

2000 ഏപ്രിൽ 24 നാണ് അജിത്തും ശാലിനിയും വിവാഹിതരാവുന്നത്. അങ്ങനെ നോക്കുമ്പോൾ ഈ വരുന്ന ഏപ്രിലിൽ ഇരുപത്തിരണ്ട് വർഷത്തെ ദാമ്പത്യ ജീവിതമാവും താരങ്ങളുടേത്. എന്നാൽ അതിനും ഒരു വർഷം മുൻപേ ഒരുമിച്ചു എന്ന താരസഹോദരിയുടെ പോസ്റ്റ് ഏറ്റുപിടിച്ചിരിക്കുകയാണ് ആരാധകർ. എന്തായാലും എന്നും ഇതുപോലെ മനോഹരമായ ദാമ്പത്യവുമായി ജീവിക്കാൻ താരങ്ങൾക്ക് സാധിക്കട്ടേ എന്നുള്ള ആശംസകളാണ് ലഭിക്കുന്നത്. ഇതിനിടയിൽ അജിത്ത്-ശാലിനി പ്രണയകഥ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായി.

ഇരുവരും ഇഷ്ടത്തിലാവുന്നത് വളരെ നാടീകയമായ രീതിയിലാണെന്ന് മുൻപ് പല അഭിമുഖങ്ങളിലൂടെയും പറഞ്ഞിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ അമർക്കലം എന്ന സിനിമയിലാണ് താരങ്ങൾ ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. അന്ന് ശാലിനി പ്ലസ് ടു വിൽ പഠിക്കുകയാണ്. സിനിമാ ചിത്രീകരണത്തിനിടയിൽ പരീക്ഷയ്ക്ക് പോയി വരാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് അജിത്തിന്റെ നിർദ്ദേശ പ്രകാരം ശാലിനിയുടെ പരീക്ഷ കഴിയുന്നത് വരെ ഷൂട്ടിങ് നീട്ടി വെക്കാൻ തീരുമാനിച്ചു.

ALSO READ

‘എങ്കിൽ പിന്നെ ഞാൻ തന്നെ ശരണ്യയെ വിവാഹം ചെയ്താലോ’ എന്നായിരുന്നു അരവിന്ദ് അന്ന് ചോദിച്ചത് ; ഏഴ് വർഷത്തെ സൗഹൃദത്തിന് ശേഷം ഇരുവരും വിവാഹിതരായ കഥ പറഞ്ഞ് ശരണ്യ മോഹൻ

അങ്ങനെ പരീക്ഷയൊക്കെ കഴിഞ്ഞതിന് ശേഷം ശാലിനി വീണ്ടും അഭിനയിച്ച് തുടങ്ങി. ഇതിനിടയിൽ സിനിമയിലെ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അജിത്തിന് പറ്റിയ അബദ്ധത്തിലൂടെ ശാലിനിയ്ക്ക് മുറിവുണ്ടായി. അജിത്ത് കൈയ്യിൽ പിടിച്ചിരുന്ന കത്തി അറിയാതെ ശാലിനിയുടെ കൈതണ്ടയിൽ തട്ടി വലിയൊരു മുറിവ് ആവുകയായിരുന്നു. മുറിവ് കണ്ട് ഭയന്ന് ശാലിനി കരയാൻ തുടങ്ങി. അന്നത് അജിത്തിന്റെയും മനസ് വേദനിപ്പിച്ചു. പിന്നീട് അതൊരു കുറ്റബോധമാവുകയും താരങ്ങൾ പ്രണയത്തിലാവുകയും ചെയ്യുകയായിരുന്നത്രെ.

Advertisement