അഭിനയിക്കാനുള്ള അവസരങ്ങൾ വന്നിരുന്നു പക്ഷേ അച്ഛന് താൽപര്യമുണ്ടായിരുന്നില്ല ; സായ്കുമാറേട്ടന്റെ മകളോ ഈ കെളവിയോ എന്ന് ചോദിയ്ക്കുന്നുണ്ടെങ്കിൽ അതെന്റെ വിജയമാണ് : വൈഷ്ണവി സായ്കുമാർ

3041

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വൈഷ്ണവി സായ്കുമാർ. കൈയ്യെത്തും ദൂരത്ത് എന്ന പരമ്പരയിൽ ദുർഗയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് വൈഷ്ണവി. താൻ അഭിനയരംഗത്തേക്ക് വരുന്നതിനോട് അച്ഛന് അത്ര വലിയ താൽപര്യമുണ്ടായിരുന്നില്ലെന്ന് വൈഷ്ണവി പറയുന്നു.

അഭിനയമേഖലയിലേക്ക് എത്തിയതിനെക്കുറിച്ചും തന്റെ കഥാപാത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള വൈഷ്ണവിയുടെ അഭിമുഖം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ വിശേഷങ്ങൾ ഇങ്ങനെ,

Advertisements

ALSO READ

അജിത്തും ശാലിനിയും വിവാഹത്തിനും ഒരു വർഷം മുൻപേ ഒരുമിച്ച് ജീവിച്ചോ? ശ്രദ്ധ നേടി ആശംസ നേർന്നുള്ള ശ്യാമിലിയുടെ പോസ്റ്റ്

അപ്പൂപ്പനും അച്ഛനും പിന്നാലെയായാണ് വൈഷ്ണവി അഭിനയരംഗത്തേക്കെത്തിയത്. അഭിനയത്തെക്കുറിച്ചും പറഞ്ഞും കേട്ടും അറിഞ്ഞിട്ടുണ്ടെങ്കിലും അനുഭവിച്ചറിയുന്നത് ആദ്യമാണ്. അഭിനയിക്കാനുള്ള അവസരങ്ങൾ വന്നിരുന്നു. അച്ഛന് താൽപര്യമുണ്ടായിരുന്നില്ല. പഠനം വേണം, അങ്ങനെയങ്ങ് പോവുകയായിരുന്നു. അതിന് ശേഷം വേണമെങ്കിൽ പോവാമെന്നായിരുന്നു പറഞ്ഞത്.

അച്ഛൻ ചെറുപ്പത്തിലേ അഭിനയിച്ചിട്ടുണ്ട്. നായകനായി അഭിനയിച്ചത് റാംജി റാവു സ്പീക്കിംഗിലാണ്, നാടകത്തിൽ നിന്നാണ് ആ സിനിമയിലേക്കെത്തിയത്. അഭിനയത്തിന്റെ കാര്യത്തിൽ വൈഷ്ണവി മികച്ചതാണെന്ന അഭിപ്രായമാണ് കേട്ടത്. ഒന്നും അങ്ങോട്ട് തരണ്ട, പ്രോംപ്റ്റിങ് മാത്രം മതിയെന്നാണ്. അങ്ങനെയുണ്ടെങ്കിൽ അത് ദൈവാനുഗ്രഹമാണ്. അച്ഛന്റേയും അപ്പൂപ്പന്റേയും അനുഗ്രഹമാണ്. സീമ ചേച്ചിയിലൂടെയായാണ് ഞാൻ ഈ പരമ്പരയിലേക്ക് എത്തിയതെന്ന് വൈഷ്ണവി പറഞ്ഞിട്ടുണ്ട്.

സീരിയലിലെ സഹതാരങ്ങളെല്ലാം മികച്ച പിന്തുണയാണ് തരുന്നത്. ശരണിനൊപ്പം അഭിനയിക്കുമ്പോൾ നല്ല പേടിയുണ്ട്. അഭിനയിക്കാനറിയാത്ത ആളാണല്ലോ ഞാൻ. ചെയ്യുമ്പോൾ ചെറിയ ടെൻഷനുണ്ടാവാറുണ്ട്. അതെങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് പുള്ളി പറഞ്ഞ് തരാറുണ്ട്. ഇപ്പോൾ സീരിയൽ ഒരു മണിക്കൂറാക്കിയിട്ടുണ്ട്. ഗേറ്റ് തള്ളിത്തുറന്ന് വരുന്ന സീനാണ് ആദ്യമെടുത്തത്. ഇതേക്കുറിച്ച് അധികം അറിയാത്തോണ്ടാവും എനിക്ക് ടെൻഷനുണ്ടായിരുന്നില്ല.

തെലുങ്ക് സീരിയലിന്റെ റീമേക്കാണിത്. നെഗറ്റീവും പോസിറ്റീവുമായുള്ള കമന്റുകൾ ലഭിക്കുന്നുണ്ട്. അധികം ആഭരണങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചൊക്കെ പലരും ചോദിക്കാറുണ്ട്. ചാനൽ തന്നെയാണ് നമ്മളോട് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. സായ്കുമാറേട്ടന്റെ മകളാണെന്ന് എന്നോട് അവിടെ നിന്നും പറഞ്ഞിരുന്നു. പോടാ, ഈ കെളവിയോ, ആദ്യം കണ്ടപ്പോൾ ഞാനങ്ങനെയായിരുന്നു ചോദിച്ചതെന്ന് അവതാരകൻ പറഞ്ഞപ്പോൾ അതൊരു വിജയം തന്നെയാണെന്നായിരുന്നു വൈഷ്ണവി പറഞ്ഞത്. ഈ ഗെറ്റപ്പിൽ നിന്നാലേ ആളുകൾക്ക് മനസിലാവൂ.

ALSO READ

‘എങ്കിൽ പിന്നെ ഞാൻ തന്നെ ശരണ്യയെ വിവാഹം ചെയ്താലോ’ എന്നായിരുന്നു അരവിന്ദ് അന്ന് ചോദിച്ചത് ; ഏഴ് വർഷത്തെ സൗഹൃദത്തിന് ശേഷം ഇരുവരും വിവാഹിതരായ കഥ പറഞ്ഞ് ശരണ്യ മോഹൻ

അച്ഛൻ വീട്ടിലുള്ള സമയത്ത് സോഷ്യൽമീഡിയയൊന്നും അത്ര പോപ്പുലറായിരുന്നില്ല. സീരിയലുകളിൽ നിന്നൊക്കെ അവസരം വരുന്നുണ്ട്. സിനിമയിൽ നിന്നും മികച്ച അവസരം ലഭിച്ചാൽ സ്വീകരിക്കും. ഈ കഥാപാത്രം വന്നപ്പോൾ ആദ്യമൊരു കോംപ്ലക് വന്നിരുന്നു. അപ്പോൾ അച്ഛനും അപ്പൂപ്പനും ചെയ്ത് വെച്ചിരിക്കുന്ന ക്യാരക്ടറുകൾ മനസിലേക്ക് വന്നു. ആ ക്യാരക്ടറിനാണ് പ്രധാനം, അഭിനയസാധ്യതയുണ്ടോയെന്നതാണ് നോക്കേണ്ടതെന്ന് മനസിലായി.

 

 

Advertisement