മാമനോട് ഒന്നും തോന്നല്ലേ മക്കളെ ലേറ്റ് ആയി പോയി ; ശ്രദ്ധ നേടി മീത്ത് – മിരി ഹോളി സ്‌പെഷ്യൽ ഫോട്ടോഷൂട്ട് 

341

മീത്ത് – മിരി എന്ന പേര് സോഷ്യൽമീഡിയയിലൂടെ ഫെയ്മസ് ആയതാണ്. ടിക് ടോക്ക് വീഡിയോകളിലൂടെയും, ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനസുകളിലേക്ക് കയറികൂടിയ താര ദമ്പതികൾ റിയാലിറ്റി ഷോ മത്സരാർഥികളായി വന്നുകൊണ്ട് മിനി സ്‌ക്രീൻ പ്രേക്ഷകരെയും കയ്യിലെടുത്തിട്ടുണ്ട് ഇരുവരും.

ചുരുങ്ങിയ സമയം കൊണ്ടാണ് മീത്ത് – മിരി ദമ്പതികൾ പ്രേക്ഷരുടെ പ്രിയങ്കരർ ആയി മാറിയത്. ഇപ്പോൾ ഇരുവരും തങ്ങളുടെ ആദ്യ കൺമണിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ്.

Advertisements

ALSO READ

അഭിനയിക്കാനുള്ള അവസരങ്ങൾ വന്നിരുന്നു പക്ഷേ അച്ഛന് താൽപര്യമുണ്ടായിരുന്നില്ല ; സായ്കുമാറേട്ടന്റെ മകളോ ഈ കെളവിയോ എന്ന് ചോദിയ്ക്കുന്നുണ്ടെങ്കിൽ അതെന്റെ വിജയമാണ് : വൈഷ്ണവി സായ്കുമാർ

ഇവരുടെ ഗർഭ കാലത്തെ വിശേഷങ്ങളും ചിത്രങ്ങളും മറ്റുമൊക്കെ മീത്തും മിരിയും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ മിരി തന്റെ ഗർഭകാലത്തിന്റെ ഏഴാം മാസത്തിലാണ്. ഗർഭകാലത്തെ ഡാൻസുമായി മിരി അടുത്തിടെ പങ്കുവെച്ച വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

മിരിയുടെ വയറു കണ്ട് ആരാധകർ പറയുന്നത് ഇത് ആൺകുഞ്ഞാണ് എന്നാണ്. ഏഴ് മാസങ്ങൾ കഴിഞ്ഞുവെന്നും ഏഴാം മാസത്തെ ചെക്കപ്പ് കഴിഞ്ഞുവെന്നും മീത്തും മിരിയും അറിയിച്ചിട്ടുണ്ട്. ഇതുവരെ എല്ലാം വളരെ ലളിതമായി തന്നെ മുന്നോട്ട് പോകുന്നുവെന്നും ഒരു കോംപ്ലിക്കേഷനുകളുമില്ലെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

നിരവധി പേരാണ് ആശംസകൾ നേർന്ന് രംഗത്തെത്തുന്നത്. സുഖമായിരിക്കൂ എന്നും ബുദ്ധിമുട്ടുകളില്ലാത്ത പ്രസവമായിരിക്കട്ടെ എന്നുമാണ് ആശംസിക്കുന്നത്. എല്ലാവർക്കും ഇവർ നന്ദി പറഞ്ഞ് രംഗത്തു വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഇവർ പങ്കുവെച്ച ഹോളി സ്‌പെഷ്യൽ ഫോട്ടോഷൂട്ടും ശ്രദ്ധ നേടിയിരുന്നു.

സർക്കസ് ആർട്ടിസ്റ്റുകളുടെ മകനായി കണ്ണൂരിൽ ജനിച്ച മീത്ത് ഇന്ന് ഒരു സോഷ്യൽ മീഡിയ ഇൻഫ്‌ളുവന്‌സറും മോഡലുമാണ്. ചെറുപ്പം മുതൽ തൊട്ടേ വളരെയധികം കഷ്ടപ്പാടുകളിലൂടെ കടന്നുപോയ മീത്തിന്റെയും മിരിയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.

ALSO READ

അജിത്തും ശാലിനിയും വിവാഹത്തിനും ഒരു വർഷം മുൻപേ ഒരുമിച്ച് ജീവിച്ചോ? ശ്രദ്ധ നേടി ആശംസ നേർന്നുള്ള ശ്യാമിലിയുടെ പോസ്റ്റ്

 

Advertisement