വിജയ് ആയിരുന്നു നായകൻ, ഞാനായത് കൊണ്ട് അധികമാരും ഒന്നും പ്രതീക്ഷിച്ചില്ല, അഞ്ജുവിന്റെ പടം എന്ന് പറഞ്ഞങ്ങ് വിട്ടു, പക്ഷെ പടം സൂപ്പർ ഹിറ്റ്!: അഞ്ജു അരവിന്ദ്

5376

മലയാളികൾ ഒരിയ്ക്കലും മറക്കാത്ത മുഖമാണ് നടി അഞ്ജു അരവിന്ദ്. വ്യത്യസ്തമായ കഥാാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരം കഴിഞ്ഞ ദിവസം പണം തരും പടത്തിൽ അതിഥിയായെത്തിയിരുന്നു. തെന്നിന്ത്യൻ ഭാഷകളിലെല്ലാം അഭിനയിക്കാനായതിനെക്കുറിച്ചും ജഗദീഷിനൊപ്പം മരതകമെന്ന ചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ചുമൊക്കെയായിരുന്നു താരം സംസാരിച്ചത്. മാതാപിതാക്കളുടെ പിന്തുണയെക്കുറിച്ചും അഞ്ജു വാചാലയായിരുന്നു. അഞ്ജു പങ്കിട്ട വിശേഷങ്ങളിങ്ങനെ,

സിദ്ധാർത്ഥയിൽ ജഗദീഷേട്ടന്റെ ജോഡിയായി അഭിനയിച്ചിട്ടുണ്ട് ഞാൻ. അതിന് ശേഷവും നമ്മളൊന്നിച്ച് നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. രജനികാന്തിന്റെ സഹോദരിയായി അഭിനയിച്ചതിനാൽ തലൈവർ തങ്കച്ചിയെന്നാണ് തമിഴ്നാട്ടുകാർ ഇന്നും തന്നെ വിളിക്കുന്നതെന്നും അഞ്ജു പറഞ്ഞിരുന്നു. നയൻതാരയ്ക്കും അസിനും മുൻപേ വിജയിന്റെ നായികയാവാനുള്ള ഭാഗ്യവും അഞ്ജുവിന് ലഭിച്ചിരുന്നു.

Advertisements

ALSO READ

മാമനോട് ഒന്നും തോന്നല്ലേ മക്കളെ ലേറ്റ് ആയി പോയി ; ശ്രദ്ധ നേടി മീത്ത് – മിരി ഹോളി സ്‌പെഷ്യൽ ഫോട്ടോഷൂട്ട് 

ഒരുസിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു. അമ്മയുടെ അച്ഛനാണ് എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ളത്. അമ്മയുടെ അപ്പച്ചൻ മിലിട്ടറിയിലായിരുന്നു. അച്ഛനും അപ്പച്ചനുമായാണ് ഞാൻ ഭയങ്കര ക്ലോസ്. ഞാനെന്ത് ആഗ്രഹം പറഞ്ഞാലും അവർ നടത്തിത്തരും. ഏതൊരു പ്രൊഫഷനും അതിന്റേതായ ഇതുണ്ട്. എന്നൊക്കെ ഉപദേശിച്ചാണ് അപ്പച്ചൻ എന്നെ വിട്ടത്. എന്റെ ആദ്യ സിനിമയിൽ ഞാൻ മരിക്കുന്നത് കണ്ട് അപ്പച്ചന് ഭയങ്കര സങ്കടമായിരുന്നു. ആരോടും അങ്ങനെയൊരു രംഗമുള്ളതിനെക്കുറിച്ച് പറഞ്ഞിരുന്നില്ല.

അമ്മ ടീച്ചറാണ്, അച്ഛൻ ഡിഫൻസിലായിരുന്നു. അങ്ങനെ ലീവെടുക്കില്ല. എപ്പോഴും ലീവെടുത്ത് അമ്മയാണ് കൂടെ വരുന്നത്. നിനക്ക് വേണ്ടി 2 വർഷമാണ് ശമ്പളമില്ലാത്ത ലീവെടുത്തത്. അതേക്കുറിച്ച് കുറ്റബോധമൊന്നുമില്ല. എന്റെ മോൾക്ക് വേണ്ടിയാണല്ലോയെന്നാണ് അമ്മ പറയാറുള്ളത്. മറ്റൊരിക്കൽ വേദനയെടുത്തപ്പോൾ അച്ഛനെ വിളിച്ച് കരഞ്ഞപ്പോൾ അച്ഛനെ വിളിച്ച് കരയുന്ന അപൂർവ്വം പേരെയുണ്ടാവുള്ളൂ. അങ്ങനെയൊരാളെ കാണാനായതിൽ സന്തോഷമുണ്ടെന്നായിരുന്നു ഡോക്ടർ പറഞ്ഞത്.

പാർവതി പരിണിയത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അന്യഭാഷയിലേക്ക് അവസരം ലഭിച്ചത്. അന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഫോട്ടോയെടുക്കുകയായിരുന്നു. എന്ന് എന്റെ ഫോട്ടോയും എടുത്തിരുന്നു. പൂവേ ഉനക്കാകെയാണ് ആ സിനിമ. വിജയ് ആയിരുന്നു നായകൻ. അങ്ങനെയാണ് എനിക്ക് ലോട്ടറിയടിച്ചത്. ഞാൻ പടം ചെയ്യുന്ന സമയത്ത് അധികമാരും ഒന്നും പ്രതീക്ഷിച്ചില്ല, അഞ്ജുവിന്റെ പടം എന്ന് പറഞ്ഞങ്ങ് വിട്ടു.

അത് ദൈവത്തിന് സങ്കടമായെന്ന് തോന്നുന്നു. അത് സൂപ്പർഹിറ്റായി. അത് കണ്ടതിന് ശേഷമായാണ് അരുണാചലത്തിലേക്ക് രജനികാന്ത് വിളിച്ചത്. അതിന് ശേഷമായാണ് കന്നഡയിലും തെലുങ്കിലും അഭിനയിച്ചത്.

വർഷങ്ങൾക്ക് ശേഷം മരതകത്തിലൂടെയായി അഞ്ജു അരവിന്ദ് അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. എല്ലാദിവസവും രാത്രിയാണ് ഷൂട്ട്. ജഗദീഷേട്ടന്റെ ഭാര്യയായാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. കൃത്യസമയത്ത് തന്നെ ജഗദീഷേട്ടൻ മേക്കപ്പിട്ട് അവിടെ എത്തും. അത് കണ്ടാണ് ഞങ്ങൾ ഓടിപ്പിടഞ്ഞ് എല്ലാം ശരിയാക്കുന്നത്. വളരെ വിചിത്രമായ രീതിയിലാണ് ഭാര്യയും ഭർത്താവും പെരുമാറുന്നത്. അതെന്തുകൊണ്ടാണെന്നുള്ളതാണ് ചിത്രത്തിന്റെ സസ്പെൻസ് എന്നും അഞ്ജു അരവിന്ദ് പറഞ്ഞിരുന്നു.

ALSO READ

അഭിനയിക്കാനുള്ള അവസരങ്ങൾ വന്നിരുന്നു പക്ഷേ അച്ഛന് താൽപര്യമുണ്ടായിരുന്നില്ല ; സായ്കുമാറേട്ടന്റെ മകളോ ഈ കെളവിയോ എന്ന് ചോദിയ്ക്കുന്നുണ്ടെങ്കിൽ അതെന്റെ വിജയമാണ് : വൈഷ്ണവി സായ്കുമാർ

നല്ല ടീച്ചേഴ്സിനെ ഗുരുക്കൻമാരെ കിട്ടുന്നത് ഭാഗ്യമാണ്. നല്ല കുട്ടികളെ കിട്ടുകയെന്നതും ഭാഗ്യമാണ്. ഈ രണ്ട് കാര്യത്തിലും ഞാൻ അനുഗ്രഹീതയാണ്. ഡാൻസിൽ പിജി ചെയ്ത് കഴിഞ്ഞാണ് കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയത്. പണം തരും പടത്തിൽ വന്നത് വലിയൊരു അനുഭവമാണ്. ഇത്രയുമെങ്കിലും നേടാനായത് വലിയ കാര്യമായാണ് കാണുന്നത്.

 

Advertisement