അടുത്ത സുഹൃത്തിൽ നിന്നും മോശം അനുഭവം ഉണ്ടായി, അറേഞ്ച്ഡ് മ്യാരേജ് എനിക്ക് പറ്റിയ പരിപാടി അല്ല: നടി അനിഘ സുരേന്ദ്രൻ

140

ബാലതാരമായി എത്തി ആരാധകരുടെ ഇഷ്ടം നേടി ഇപ്പോൾ നായികയായി ആവാൻ തയ്യാറെടുക്കുകയാണ് നടി അനിഘ സുരേന്ദ്രൻ. മലയാളത്തിലും തമിഴിലുമായി ഒട്ടുമിക്ക താരരാജാക്കന്മാരുടെയും മകളായി അഭിനയിച്ച നടിയാണ് ബേബി അനിഘ. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, നയൻതാര, തമിഴിൽ അജിത്ത് തുടങ്ങി അനേകം താരങ്ങളുടെ മകളുടെ വേഷത്തിൽ നടി അഭിനയിച്ചിരുന്നു.

ഇപ്പോൾ ബാല നടിയിൽ നിന്നും നായികയിലേക്ക് വളർന്ന് കൊണ്ടിരിക്കുകയാണ് അനിഘ. അടുത്തിടെയായി നടി നൽകിയ പല അഭിമുഖങ്ങളും സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെ രസകരമായ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം പറഞ്ഞിരിക്കുകയാണ് അനിഘ.

Advertisements

Also Read
മാമനോട് ഒന്നും തോന്നല്ലേ മക്കളെ ലേറ്റ് ആയി പോയി ; ശ്രദ്ധ നേടി മീത്ത് – മിരി ഹോളി സ്‌പെഷ്യൽ ഫോട്ടോഷൂട്ട് 

സുഹൃത്തുക്കളെ കുറിച്ചും സ്വന്തം വിവാഹത്തെ കുറിച്ചുമൊക്കെയുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരങ്ങൾ തന്നെയാണ് നടി നൽകിയിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളിൽ നിന്നും എന്തെങ്കിലും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്നായിരുന്നു അനിഘയോട് ചോദിച്ചത്. ഹൈസ്‌കൂൾ തുടങ്ങുന്ന സമയത്ത് അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാവുന്നത് ഭയങ്കര കോമൺ ആണ്. വലിയൊരു അനുഭവം അല്ലെങ്കിലും ചെറിയ രീതിയിലൊക്കെ ഉണ്ടായിട്ടുണ്ട്.

പക്ഷേ അത് അങ്ങനെ തന്നെ പോവുകയും ചെയ്തു. തിരിച്ച് ആ റിലേഷൻഷിപ്പുകൾ ഒന്നിക്കുയും ചെയ്തിരുന്നു. അത്രയേ ഉള്ളു എന്നാണ് നടി പറഞ്ഞത്. അതേ സമയം തന്റെ വിവാഹത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങളും നടി പങ്കുവെച്ചു. ടീനേജിലേക്ക് എത്തുമ്പോൾ സുഹൃത്തുക്കളുമായി ചർച്ച ചെയ്യുന്ന കാര്യമാണ് വിവാഹത്തെ കുറിച്ച്.

അങ്ങനെ താനും സംസാരിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത വർഷത്തേക്ക് താൻ വിവാഹത്തെ കുറിച്ചൊന്നും ചിന്തിക്കാനെ പോവുന്നില്ല. പക്ഷേ വിചാരിച്ചത് പോലൊരാളെ തന്നെ കിട്ടുകയാണെങ്കിൽ ഞാൻ അതിന് എതിരൊന്നും നിൽക്കില്ല. അതൊക്കെ വരുന്നത് വെച്ച് നോക്കേണ്ടി വരും. എന്തായാലും അറേഞ്ച്ഡ് മ്യാരേജ് ഒന്നും എനിക്ക് പറ്റിയ പരിപാടി അല്ല.

Also Read
മാമനോട് ഒന്നും തോന്നല്ലേ മക്കളെ ലേറ്റ് ആയി പോയി ; ശ്രദ്ധ നേടി മീത്ത് – മിരി ഹോളി സ്‌പെഷ്യൽ ഫോട്ടോഷൂട്ട് 

അങ്ങനെ ഒരാളെ കാണുകയാണെങ്കിൽ തീർച്ചയായും നോക്കാം എന്നും അനിഘ പറയുന്നു. കല്യാണം കഴിക്കുക ആണെങ്കിൽ ഞാൻ ആരെയും ക്ഷണിക്കുകയേ ഇല്ല. വളരെ ഇന്റിമേറ്റ് ആയിട്ടുള്ള വിവാഹമാണ് ആഗ്രഹിക്കുന്നത്.തന്നെ കണ്ടാൽ നടി അനന്യയുടെ മുഖഛായ പോലെ തോന്നുന്നുണ്ടല്ലോ എന്ന ചോദ്യം ഇടയ്ക്ക് ആരോ പറഞ്ഞ് കേട്ടിരുന്നു. സ്വയം അങ്ങനെ തോന്നിയിട്ടില്ല. പിന്നെ ചിലർ നയൻതാരയുടെ കട്ട് ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതെനിക്ക് ഒട്ടും തോന്നിയിട്ടില്ല എന്നും അനിഘ വ്യ്ക്തമാക്കുന്നു.

Advertisement