Home Entertainment

മോഹൻലാലിനും മമ്മൂട്ടിക്കും ദിലീപിനും ഒപ്പമെല്ലാം സിനിമയിൽ കിടു വേഷങ്ങൾ, ഇപ്പോൾ മിനിസ്‌ക്രീനിലെ ലേഡി മമ്മൂട്ടി, കുടുംബവിളക്കിലെ ‘ശരണ്യ’ മഞ്ജു സതീഷ് ശരിക്കും ആരാണെന്നറിയാവോ

4779

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ മലയാളി സീരിയൽ പ്രേഷകരുടെ ഇഷ്ടപ്പെട്ട പരമ്പരകളിൽ ഒന്നാണ്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് സീരിയൽ പറയുന്നത്. പ്രമുഖ ചലച്ചിത്ര നടി മീര വാസുദേവ് ആണ് പരമ്പരയിീൽ സുമിത്രയെ അവതരിപ്പിക്കുന്നത്.

ഇപ്പോൾ റേറ്റിങ്ങിൽ മുൻപന്തിയിലുള്ള ഈ പരമ്പരയിൽ എല്ലാ താരങ്ങളും തങ്ങളുടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. കുടുംബവിളക്കിൽ ശരണ്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രമുഖ നടി മഞ്ജു സതീഷ് ആണ്. മിനി സ്‌ക്രീനിലെ ലേഡി മമ്മൂട്ടി എന്നറിയപ്പെടുന്ന താരം കൂടിയാണ് മഞ്ജു സതീഷ്.

Advertisements

മലയാളത്തിന്റെ ലേഡി സൂപ്പർതാരം മഞ്ജു വാര്യർക്ക് ഒപ്പം തുടക്ക കാലത്ത് നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ച മറ്റൊരു മഞ്ജു ഇപ്പോഴും അതേ സൗന്ദര്യം നിലനിർത്തുന്നു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. തുടക്ക കാലത്ത് തന്നെ നീളമുള്ള മുടിയഴകായിരുന്നു മഞ്ജു സതീഷ് എന്ന നടിയുടെ പ്രധാന ആകർഷണീയത.

Also Read
വഴങ്ങി കൊടുക്കാത്തതിന്റെ പേരിലാണ് തനിക്ക് അവസരങ്ങൾ നഷ്ടമായത്: വെളിപ്പെടുത്തലുമായി ബോഡിഗാർഡ് നടി മിത്രാ കുര്യൻ

അതുകൊണ്ട് തന്നെ അക്കാലത്തെ മറ്റു നടിമാരിൽ നിന്ന് മഞ്ജു സതീഷ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആലപ്പുഴ സ്വദേശിനിയായ മഞ്ജു സതീഷ് ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിൽ തന്റെ അഭിനയ യാത്ര തുടങ്ങുന്നത്. സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന മോഹൻലാൽ നായകനായി എത്തിയ വിയറ്റ്നാം കോളനി എന്ന സിനിമയിൽ കോളനി നിവാസികളിലൊരാളായിട്ടാണ് മഞ്ജു സതീഷ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

വളരെ ചെറിയ ഒരു കഥാപാത്രമായിരുന്നു ആ സിനിമയിൽ നടിക്ക് കിട്ടിയത്. സിനിമയിലെ താളമേളം പാട്ടും കൂത്തും നാടിനാഘോഷം എന്ന ഗാനരംഗത്ത് ആണ് നടി പ്രത്യക്ഷപ്പെട്ടത്. നായികയായി അഭിനയിച്ച കനകയ്ക്കൊപ്പം പാട്ടിൽ നൃത്തം ചെയ്യുന്നുമുണ്ട്. സിദ്ധിഖ് ലാൽ കൂട്ടുകെട്ടിന്റെ കാബൂളിവാല എന്ന സിനിമയിലും ചെറിയൊരു കഥാപാത്രമായി പിന്നീട് മഞ്ജു സതീഷ് മലയാളസിനിമയിൽ അഭിനയിച്ചു.

സർക്കസ് കൂടാരത്തിലെ നർത്തകിമാരിൽ ഒരാളായിട്ടാണ് നടി ആ ചിത്രത്തിൽ ആരാധകർക്ക് മുന്നിലെത്തിയത്. ബാബു ആന്റണി നായകനായി എത്തിയ കമ്പോളം സിനിമയിലെ ഗൗരി എന്ന കഥാപാത്രവും ജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർ ദാസ് സംവിധാനം ചെയ്ത സല്ലാപം സിനിമയിലെ ലത എന്ന കഥാപാത്രമാണ് നടിയുടെ കരിയറിൽ വലിയൊരു വഴിത്തിരിവുണ്ടാക്കിയത് എന്നുതന്നെ പറയാം.

അസൂയയും കുശുമ്പും നിറഞ്ഞ ആ കഥാപാത്രത്തെ മഞ്ജു സതീഷ് വളരെ ഭംഗിയായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തു. മഞ്ജുവാര്യർ, ദിലീപ്, കലാഭവൻ മണി തുടങ്ങിയ അഭിനേതാക്കളുടേയും വഴിത്തിരിവായ സിനിമയാണ് സല്ലാപം.

Also Read
മമ്മൂട്ടിയുടെ ആ സിനിമയുടെ സ്‌ക്രിപ്റ്റ് മോഹൻലാലിന്റെ ലൊക്കേഷനിൽ, അന്ന് സംഭവിച്ചത് ഇങ്ങനെ

മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമ ആയിരുന്ന തൂവൽക്കൊട്ടാരം എന്ന സിനിമയിലെ കഥാപാത്രവും പ്രേക്ഷകരുടെ ഓർമ്മയിൽ നിൽക്കുന്ന ഒന്നാണ്. ജയറാം, മഞ്ജുവാര്യർ, സുകന്യ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയിൽ മാളു എന്ന കഥാപാത്രമായിട്ടാണ് മഞ്ജു സതീഷ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

സർഗ്ഗ വസന്തം, ദി കിംഗ്, സ്ട്രീറ്റ്, മിമിക്സ് ആക്ഷൻ ഫൈവ് ഹണ്ട്രഡ്, കെഎൽ സെവൻ എറണാകുളം നോർത്ത് തുടങ്ങിയ സിനിമകളിലും നടി പിന്നീട് തന്റെ അതുല്യപ്രതിഭ കാഴ്ചവെച്ചു. പിന്നീട് മിനി സ്‌ക്രീനിലേക്ക് താരം തന്റെ കഴിവ് തെളിയിക്കാൻ എത്തി. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത നിരവധി സീരിയലുകളിലും മഞ്ജു സതീഷ് പ്രധാന വേഷത്തിൽ തുടക്കകാലത്ത് അഭിനയിച്ചിരുന്നു.

രണ്ടുവർഷം മുൻപ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മഞ്ഞുരുകും കാലം സീരിയലിലെ രത്നമ്മ ടീച്ചർ എന്ന കഥാപാത്രം മിനിസ്‌ക്രീൻ പ്രേക്ഷകർക്കിടയിൽ നടിക്ക് വലിയ സ്വീകാര്യത ഉണ്ടാക്കുകയും ചെയ്തിരുന്നു. ഓംശാന്തി ഓശാന സിനിമയിൽ മലയാളികളുടെ പ്രിയപ്പെട്ട നടി നസ്രീയ നസീമിന്റെ അമ്മയുടെ കഥാപാത്രം വളരെ ഭംഗിയായി തന്നെ താരം അവതരിപ്പിച്ചു. പിന്നീട് വിക്രമാതിദ്യൻ സിനിമയിൽ നമിത പ്രമോദ് അവതരിപ്പിച്ച കഥാപാത്രത്തിന്റേയും അമ്മ വേഷങ്ങളിൽ നടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

അനാർക്കലി സിനിമയിലെ ശാന്തി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സാൾട്ട് മാംഗോ ട്രീ, ഇവൻ മര്യാദരാമൻ, അലമാര, രാമലീല തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. പ്രൊഡക്ഷൻ കൺട്രോളർ സതീഷ് കാവിൽകോട്ടയാണ് ഭർത്താവ്. ഇപ്പോഴും സിനിമ സീരിയൽ രംഗത്ത് സജീവമാണ് നടി.

Also Read
പറയുന്നവർ എന്തും വേണമെങ്കിലും പറഞ്ഞേട്ടേ, എനി നിങ്ങളുടെ ഈ സ്നേഹം മാത്രം മതി, അമൃത സുരേഷ് പറയുന്നത് കേട്ടോ

ഏഷ്യാനെറ്റിലെ തന്നെ റേറ്റിങ്ങിൽ ഏറ്റവും മികച്ച രീതിയിൽ നിൽക്കുന്ന സീരിയൽ ആണ് കുടുംബ വിളക്ക്. അതിലെ പ്രധാന കഥാപാത്രമാണ് മഞ്ജു അവതരിപ്പിക്കുന്ന ശരണ്യ. കുടുംബ വിളക്ക് എന്ന സീരിയലിൽ സിദ്ധാർത്ഥ സഹോദരി ആയിട്ടാണ് താരമിപ്പോൾ തിളങ്ങുന്നത്. കുശുമ്പും കുന്നായ്മയും നിറഞ്ഞ ശരണ്യ എന്ന കഥാപാത്രവും വളരെ മനോഹരമായി തന്നെ താരം ഇപ്പോൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

Advertisement