Home Entertainment Celebrities

പാതി രാത്രിയിൽ ബിഗ്‌ബോസ് വീട്ടിൽ ഒരു പ്രൊപ്പൊസൽ സീൻ ; വളരെ സീരിയസ് ആയി ബ്ലെസ്ലി, പിൻതിരിപ്പിയ്ക്കാൻ ശ്രമിച്ച് ദിൽഷ : ഒരു പ്രണയത്തിനുള്ള സാധ്യത തള്ളിക്കളയാതെ ആരാധകർ

202

ബിഗ്‌ബോസ് വീട്ടിനുള്ളിലൊരു പ്രൊപ്പൊസൽ സീൻ നടക്കുകയാണ്. ഒരു പാതിരാത്രിയിലാണ് അത് നടക്കുന്നത്. കഴിഞ്ഞ ദിവസം ബ്ലെസ്ലി തന്റെ വീട്ടിനുള്ളിൽ എത്തിയപ്പോൾ ക്രഷ് തോന്നിയത് ദിൽഷയോടാണ് എന്ന് തുറന്ന് പറഞ്ഞിരുന്നു. പ്രണയ കഥ പറഞ്ഞ ടാസ്‌കിലായിരുന്നു ബ്ലെസ്ലി ഇക്കാര്യം പറഞ്ഞത്. അതിനു ശേഷം നടന്ന കാര്യമാണ് ഈ പ്രൊപ്പോസൽ.

എന്നാൽ ദിൽഷ പ്രൊപ്പോസൽ നിരസിക്കുകയാണ് ചെയ്തത്. ഒരു നല്ല ഫ്രണ്ടായിരിക്കാമെന്ന് ദിൽഷ മറുപടി നൽകി. ഇവിടുന്ന് പുറത്തായ ശേഷം നമുക്ക് പാർട്‌ണേഴ്‌സായി പോകാമെന്നാണ് ബ്ലെസ്ലി പറഞ്ഞത്. നിറഞ്ഞ ചിരിയോടെയാണ് ദിൽഷ കേട്ടത്. പക്ഷേ ഫ്രണ്ട്‌സായിരിക്കാമെന്ന് ദിൽഷ പറഞ്ഞു. ബ്ലെസ്ലിക്ക് 24 വയസ്സല്ലേയുള്ളൂ എന്ന് ദിൽഷ ചോദിച്ചപ്പോൾ മെച്യൂരിറ്റിയൊക്കെ മനസിലല്ലേ എന്നായിരുന്നു ബ്ലെസ്ലി നൽകിയ മറുപടി.

Advertisements

ALSO READ

അവൻ പ്രൊപ്പോസ് ചെയ്ത കുട്ടി റിജക്റ്റ് ചെയ്തപ്പോഴാണ് എന്നോട് ഇഷ്ടം പറഞ്ഞത്; ആദ്യ പ്രണയത്തെ കുറിച്ചും കോളേജിലെ ഹൈലൈറ്റഡ് കപ്പിൾസായിട്ടും പിരിയേണ്ടി വന്നതിനെ കുറിച്ചും ഡെയ്‌സി ഡേവിഡ്

ഞാൻ കെട്ടുന്ന ചെക്കന് എന്നെക്കാൾ പ്രായമുണ്ടാവണം അല്ലാതെ ഞാൻ കെട്ടില്ല എന്നും ദിൽഷ പറഞ്ഞു. അതേസമയം എന്റെ പകുതിയുടെ പകുതി മെച്യൂരിറ്റി പോലും നിനക്കുണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നാണ് ബ്ലെസ്ലി പറയുന്നത്. എന്തായാലും പ്രൊപ്പോസൽ ഞങ്ങൾ വെച്ചിട്ടുണ്ട്. അത് ആലോചിച്ചിട്ട് പറഞ്ഞാൽ മതിയെന്ന നിലപാടിലായിരുന്നു ബ്ലെസ്ലി.

നിനക്കന്താവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം, നല്ലൊരു ഫ്രണ്ടായി നിന്റെ കൂടെ ഞാനുണ്ടാകുമെന്നാണ് ദിൽഷ പറയുന്നത്. ബ്ലെസ്ലിയെ മാക്‌സിമം പിന്തിരിപ്പിക്കാൻ ദിൽഷ ശ്രമിക്കുന്നുണ്ടെങ്കിലും ബ്ലെസ്ലി വിടുന്ന മട്ടില്ല. പ്രൊപ്പോസൽ ബഹുമാനിക്കുന്നുണ്ടെന്നും പക്ഷേ ഞാൻ നിന്റെ ചേച്ചിയാണെന്നും ദിൽഷ പറഞ്ഞു. എനിക്ക് നിന്നേക്കാൾ മൂന്ന് വയസ്സ് കൂടുതലുണ്ട്. പക്ഷേ നീയെന്നെ ചേച്ചിയായി കാണണമെന്ന് പറയില്ലെന്നും ദിൽഷ പറഞ്ഞു.

ALSO READ

ദിലീപിന് എതിരെ മൊഴി കൊടുത്ത് മഞ്ജു വാര്യർ, ഓഡിയോ ക്ലിപ്പുകളിലെ ദിലീപിന്റെ ശബ്ദം നടി തിരിച്ചറിഞ്ഞു, നാല് മണിക്കൂർ നീണ്ട മൊഴി എടുക്കലിൽ നടി കൊടുത്തത് നിർണായക വിവരങ്ങൾ

കഴിഞ്ഞ ദിവസം ക്രഷാണെന്ന് പറഞ്ഞപ്പോൾ തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വിധത്തിലുള്ള പ്രതീക്ഷ നൽകുന്നതായി നിനക്ക് തോന്നിയെങ്കിൽ സോറിയെന്നും ദിൽഷ പറഞ്ഞു. നീ സീരിയസാണെന്ന് ഞാൻ പ്രീക്ഷിച്ചില്ല. നീ മറ്റുള്ളവരെ വായിന്നോക്കുന്ന പോലെ ചെയ്യുന്നതും പറയുന്നതുമായിട്ട് മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂവെന്നും ദിൽഷ പറയുന്നുണ്ട്. അതിനിടെ റോൺസൺ തലവഴി ടർക്കി മൂടി അതിലേ കടന്നു വന്നതോടെയാണ് പ്രൊപ്പോസൽ സീനിന് അവസാനമായത്.

 

Advertisement