Home Entertainment

ആസിഫ് അലിക്ക് ഏറ്റവും ഇഷ്ടം മമ്മൂട്ടിയോട് ആണോ? താരത്തിന്റെ മറുപടി ഇങ്ങനെ, ആരാധകർ പ്രതികരിച്ചത് കണ്ടോ

118

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ആരാധകരുടെ പ്രിയ നടൻ ആയി മാറിയ താരമാണ് ആസിഫ് അലി. തനിക്ക് കിട്ടിയ എല്ലാ വേഷങ്ങളും നായകനെന്നേ വില്ലെന്നോ നോക്കാതെ വേഷങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ മികച്ചതാക്കി മാറ്റി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ആസിഫ്.

ഋതുവിൽ വില്ലനായി അരങ്ങേറ്റം കുറിച്ച ആസിഫലി പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു. സിനമ പാരമ്പര്യമില്ലാതെ എത്തി സ്വന്തം കഴിവിലൂടെയാണ് താരം ഇന്നു കാണുന്ന നിലയിൽ എത്തിയത്. യൂത്തിന് ഇടയിൽ മാത്രമല്ല കുടുംബ പ്രേക്ഷകരുടെ ഇടയിലും നടന് നിരവധി ആരാധകരാണ് ഉള്ളത്.

Advertisements

ആസിഫലിയുടെ മിക്ക ചിത്രങ്ങളും മിനിസ്‌ക്രീനിൽ ധാരാളം കാഴ്ചക്കാരെ നേടാറുണ്ട്. ആരാധകരോടും സഹ പ്രവർത്തകരോടും വളരെ അടുത്ത ബന്ധമാണ് നടൻ കാത്തു സൂക്ഷിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയുമാണ് ആസിഫ് അലിയുടേതായി ഉടൻ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

Also Read
അന്ന് ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ചു, അങ്കിളെന്ന് വിളിച്ചിരുന്ന ആളുടെ സ്നേഹ പ്രകടനവും അതിരുവിട്ടു, വൈറലായി രേവതി രൂപേഷിന്റെ കുറിപ്പ്

ആസിഫ് അലിയുടെ വ്യത്യസ്തമായ വേഷമാണ് ചിത്രത്തിലേതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുറ്റവും ശിക്ഷയും ചിത്രവുമായി ബന്ധപ്പെട്ട് ആസിഫ് അലി നൽകിയ ചില അഭിമുഖങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പല കാര്യങ്ങളിലും തന്റെ ഇഷ്ട താരം മമ്മൂട്ടിയാണെന്നാണ് ആസിഫ് അലി പറയുന്നത്.

മലയാളത്തിൽ ഏറ്റവും അടിപൊളിയായി വസ്ത്രം ധരിക്കുന്നത് ആരാണെന്ന ചോദ്യത്തിന് ദുൽഖർ സൽമാൻ എന്നായിരുന്നു ആസിഫിന്റെ ഉത്തരം. ബെസ്റ്റ് ആറ്റിറ്റിയൂഡ് മമ്മൂക്കക്കാണെന്നും ആസിഫ് അലി പറയുന്ന. ബെസ്റ്റ് സ്‌ക്രീൻ പ്രസൻസ് ആർക്കെന്ന ചോദ്യത്തിനും മമ്മൂക്ക എന്നായിരുന്നു മറുപടി.

ഷോട്ട് ടെമ്പേർഡാണ് എന്നാൽ ഹാർട്ട് ഗോൾഡ് ആരാണെന്ന ചോദ്യത്തിന് വീണ്ടും മമ്മൂക്കയുടെ പേര് തന്നെ പറയേണ്ടി വരുമെന്നും ആസിഫ് അലി പറഞ്ഞു. ആസിഫ് അലി ഇത്ര വലിയ മമ്മൂട്ടി ആരാധകൻ ആണോയെന്നാണ് അഭിമുഖം കണ്ട പലരും ചോദിക്കുന്നത്.

Also Read
വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്, വേണ്ടെന്നു വെച്ച സിനിമകൾ ഏറെയാണ്, വെളിപ്പെടുത്തലുമായി പ്രിയങ്ക നായർ

Advertisement