Home Entertainment Celebrities

രണ്ടാം ഭാര്യയുടെ പിറന്നാൾ ദിവസം മൂന്നാം പ്രണയം വെളിപ്പെടുത്തിയതാണോ? സോഷ്യൽ മീഡിയ മുഴുവൻ ഗോപി സുന്ദറിനെ ചുറ്റിപ്പറ്റിയുള്ള ചൂടൻ ചർച്ചകൾ

369

തെന്നിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലായി നിരവധി ചിത്രങ്ങൾ സംഗീതം നൽകിയിട്ടുള്ള ഗോപി സുന്ദറിന് നിരവധി ആരാധകരാണുള്ളത്.

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഗോപി സുന്ദറിനെ ചുറ്റിപ്പറ്റിയുള്ള ചൂടൻ ചർച്ചകളാണ്. ഗോപി സുന്ദറിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ചർച്ചകൾക്ക് വഴി വച്ചിരിക്കുന്നത്.

Advertisements

ALSO READ

എന്നെ ഒരുപാട് ദ്രോ ഹിച്ചു, ഇനി ചിലപ്പോൾ ഞാനത് പുറത്ത് വിട്ടെന്ന് വരാം, ഞാനാരേയും പേടിച്ചല്ല ജീവിക്കുന്നത്: തുറന്നടിച്ച് ബ്ലസ്സിയുടെ മുൻ കാമുകി കൃഷ്ണ

ഗായിക അമൃത സുരേഷിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം ഗോപി സുന്ദർ പങ്കുവച്ചിരുന്നു. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച്, അനുഭവങ്ങളുടെ കനൽവരമ്പു കടന്ന്, കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന കുറിപ്പിന് ഒപ്പമായിരുന്നു ഗോപി സുന്ദർ അമൃതയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ചത്.

പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും പ്രണയം വെളിപ്പെടുത്തിയതാണെന്നുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയായിരുന്നു. അതേസമയം ഗോപി സുന്ദറിന്റെ രണ്ടാമത്തെ ഭാര്യയായ അഭയ ഹിരൺമയിയുടെ പിറന്നാളാണിന്ന്. പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രം അഭയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ചിത്രത്തിൽ ഗോപി സുന്ദർ ഇല്ലാതെ അഭയ തന്നെയാണ് പിറന്നാൾ ആഘോഷിച്ചത്. അഭയക്ക് പിറന്നാൾ ആശംസകൾ പോലും ഗോപി സുന്ദർ നേർന്നിട്ടില്ല. രണ്ടാം ഭാര്യയ്ക്ക് പിറന്നാൾ ആശംസ നേരാത്ത ഗോപി സുന്ദർ, എന്നാൽ അമൃതയ്ക്ക് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

ഇതോടെ അമൃതയും ഗോപി സുന്ദറും പ്രണയം വെളിപ്പെടുത്തിയത് തന്നെയാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. രണ്ടാം ഭാര്യയുടെ പിറന്നാൾ ദിവസം മൂന്നാം പ്രണയം വെളിപ്പെടുത്തിയതാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ALSO READ

സുരേഷ് ഗോപിക്ക് ഒപ്പം ബാഹുബലിയുടെ ദേവസേന അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക്; ആവേശത്തിൽ ആരാധകർ

എന്തായാലും ഇക്കാര്യത്തിൽ ഗോപി സുന്ദറോ അമൃത സുരേഷോ പ്രതികരിച്ചിട്ടില്ല. എന്തായാലും ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. അഭയ ഹിരൺമയിക്ക് മുൻപും ഗോപി സുന്ദർ വിവാഹം കഴിച്ചിട്ടുണ്ട്.

ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. ഈ ബന്ധം നിയമപരമായി അവസാനിപ്പിക്കും മുൻപായിരുന്നു അഭയ ഹിരൺമയിയുമായി ഗോപി സുന്ദർ താമസം ആരംഭിച്ചത്. ഇത് വലിയ വിവാദം ആയിരുന്നു. ഗോപി സുന്ദറിനും അഭയക്കും എതിരെ ആദ്യ ഭാര്യ രംഗത്ത് വരികയും ചെയ്തിരുന്നു.

 

Advertisement