അമ്മ എന്തിനാണ് അങ്ങനെ ചെയ്തത്, മോശം ആളുകളല്ലേ അങ്ങനെയൊക്കെ ചെയ്യുന്നത് ; തന്റെ അഭിനയം കണ്ട് മകൾ പ്രതികരിച്ചതിനെ കുറിച്ച് മുക്ത

10263

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മുക്ത. ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത എൽസ ജോർജ്ജ് ചലച്ചിത്രരംഗത്തെത്തിയത്.

പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. താമരഭരണിയിൽ വിശാലിന്റെ നായികയായി എത്തിയ താരം തമിഴിൽ ഭാനുവെന്ന പേരിലായിരുന്നു അറിയപ്പെട്ടത്. താമരഭരണിയിലെ മുക്തയുടെ കഥാപാത്രത്തിന്റെ പേരായിരുന്നു ഭാനു. കരിയറിലെ തുടക്കകാലത്തായിരുന്നു താമരഭരണിയിൽ അഭിനയിച്ചത്. ചിത്രത്തിൽ താരത്തിന് ഗ്ലാമറസായി പ്രത്യക്ഷപ്പെടേണ്ടി വന്നിരുന്നു.

Advertisements

ALSO READ

താമരഭരണി സൂപ്പർഹിറ്റായതോടെ തമിഴിലും മലയാളത്തിലുമായി താരത്തിന് നിരവധി അവസരങ്ങൾ ലഭിക്കുകയായിരുന്നു. ഗോൾ, നസ്രാണി, ഹെയ്ലസാ, കാഞ്ചീപുരത്തെ കല്യാണം തുടങ്ങിയവയാണ് താരം മലയാളത്തിൽ ചെയ്ത മറ്റ് ചിത്രങ്ങൾ.

Also Read
എനിക്ക് ഇണങ്ങുന്നതാണ് അത്, പക്ഷേ അത് വേണമെങ്കിൽ ഞാൻ ഗോവയ്ക്ക് പോകേണ്ട അവസ്ഥയാണ്: ജാനകി സുധീർ പറയുന്നത് കേട്ടോ

2015 ഓഗസ്റ്റ് 30ന് താരം ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ വിവാഹം കഴിച്ചു. വിവാഹ ശേഷവും താരം സിനിമകളിൽ സജീവമായിരുന്നു. 2017ൽ പുറത്തിറങ്ങിയ ‘ശകുന്തളവിൻ കാതലൻ’ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. തുടർന്ന് അഭിനയരംഗത്ത് നിന്നും കുറച്ച് നാളത്തേക്ക് ഒരു ഇടവേള എടുക്കുകയായിരുന്നു.

2020ൽ ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്ത ‘കൂടത്തായി’എന്ന പരമ്പരയിലൂടെയാണ് മുക്ത അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. കൂടത്തായി സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ പരമ്പരയിൽ ഡോളി എന്ന കഥാപാത്രത്തെയായിരുന്നു മുക്ത അവതരിപ്പിച്ചത്.

താൻ രണ്ട് വട്ടം വേണ്ടെന്ന് പറഞ്ഞ കഥാപാത്രമായിരുന്നു അതെന്നും എന്നാൽ അത് താൻ തന്നെ ചെയ്യണം എന്ന് ഉണ്ടായിരുന്നതുകൊണ്ട് കറങ്ങിത്തിരിഞ്ഞ് തന്റെ കയ്യിലേക്ക് എത്തുകയായിരുന്നുവെന്നും മുക്ത വ്യക്തമാക്കി. ഫ്ളവേഴ്സ് ഒരുകോടിയിൽ പങ്കെടുക്കവെയാണ് താരം ഇക്കാര്യങ്ങളെകുറിച്ചെല്ലാം സംസാരിച്ചത്.

‘മുൻപൊരിക്കലും നെഗറ്റീവ് ടച്ചിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നില്ല. അങ്ങനെയൊരു ആശങ്കയുണ്ടായിരുന്നു. അതാണ് ആദ്യം നോ പറഞ്ഞത്. ചെയ്താൽ ശരിയാവുമോയെന്നായിരുന്നു ടെൻഷൻ. അഭിനയമല്ലേ, പോയി ചെയ്തോളൂയെന്നായിരുന്നു റിമി ചേച്ചി പറഞ്ഞത് മുക്ത വ്യക്തമാക്കി.

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്ത പത്താം വളവ് എന്ന ചിത്രത്തിൽ മുക്തയുടെ മകൾ ശ്രദ്ധേയമായ ഒരു റോൾ ചെയ്തിരുന്നു. വളരെ അധികം പ്രേക്ഷക പ്രശംസയാണ് മുക്തയുടെ മകൾ കൺമണിയുടെ പ്രകടനത്തിന് ലഭിച്ചിരുന്നത്. തന്റെ സീരിയൽ മകളും കാണുമായിരുന്നുവെന്ന് മുക്ത ഷോയിൽ വ്യക്തമാക്കി.

ഞാൻ സീരിയലിൽ അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോൾ കൺമണിക്ക് സന്തോഷമായിരുന്നു. എന്നാൽ ചില രംഗങ്ങൾ കണ്ട് അവൾ പ്രതികരിച്ചിരുന്നു. അമ്മ എന്തിനാണ് അങ്ങനെ ചെയ്തത്. മോശം ആളുകളല്ലേ അങ്ങനെയൊക്കെ ചെയ്യുന്നതെന്നായിരുന്നു അവൾ ചോദിച്ചത്. മകൾക്ക് അന്ന് അഞ്ചു വയസ്സായിരുന്നു.

ALSO READ
എത്ര ശ്രമിച്ചിട്ടും അവന്‍ എന്നെ നോക്കിയില്ല, ആ പയ്യന്‍ എന്നെ ശ്രദ്ധിക്കാന്‍ വേണ്ടി പലതും ചെയ്തു, ഒടുവില്‍ അമ്മ വന്ന് വഴക്ക് പറയുകയായിരുന്നു, റിലേഷന്‍ഷിപ്പുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് സാനിയ

ഇപ്പോൾ കണ്മണിക്ക് ആറുവയസായെന്നും അതൊക്കെ അഭിനയമാണെന്ന് മനസിലായെന്നും മുക്ത പറയുകയുണ്ടായി. ചില സിനിമകളൊക്കെ കണ്ട് ഞാൻ സങ്കടപ്പെട്ടിരിക്കുമ്പോൾ അവൾ വന്നിട്ട് അമ്മാ അത് അഭിനയമല്ലേ, അത് അങ്കിളിന്റെ മുഖത്ത് കളറടിച്ചാണ് ചോര വരുന്നതെന്നൊക്കെ പറയും. പത്താം വളവിൽ അഭിനയിച്ചതോടെ അങ്ങനെയുള്ള കാര്യങ്ങളൊക്കെ അവൾക്ക് അറിയാം.’ താരം പറഞ്ഞു.

കൺമണിയുടെ പേരിൽ യൂട്യൂബ് ചാനൽ താരം തുടങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കി. യുവേഴ്‌സ് കണ്മണി ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലിൽ കൺമണിയുടെ രസകരമായ വീഡിയോകളാണ് താരം പങ്കുവക്കുന്നത്. വീഡിയോകൾ വളരെയധികം പ്രേക്ഷകശ്രദ്ധയും നേടുന്നുണ്ട്.

റിമിടോമിയും യൂട്യൂബ് ചാനലുമായി സജീവമായാണെന്നും റിമി നന്നായി ഭക്ഷണം പാകംചെയ്യുമെന്നും. അതേക്കുറിച്ചൊക്കെയുള്ള വീഡിയോകളെല്ലാം പോസ്റ്റ് ചെയ്യാറുണ്ടെന്നും മുക്ത പറയുന്നുണ്ട്.

Advertisement