എത്ര ശ്രമിച്ചിട്ടും അവന്‍ എന്നെ നോക്കിയില്ല, ആ പയ്യന്‍ എന്നെ ശ്രദ്ധിക്കാന്‍ വേണ്ടി പലതും ചെയ്തു, ഒടുവില്‍ അമ്മ വന്ന് വഴക്ക് പറയുകയായിരുന്നു, റിലേഷന്‍ഷിപ്പുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് സാനിയ

93

തങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ ട്രോളുകളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന ഒരുപാട് നടിമാരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നടി സാനിയ ഇയപ്പന്‍. ബാലതാരമായി സിനിമയിലെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. പിന്നീട് നായികയായി മാറുകയായിരുന്നു.

ക്വീന്‍, ലൂസിഫര്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് കൈയ്യടി നേടിയിരുന്നു. നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. കൃഷ്ണന്‍കുട്ടി പണി തുടങ്ങിയാണ് സാനിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സല്യൂട്ട് ആണ് പുതിയ സിനിമ.

Advertisements

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സാനിയ ഇയ്യപ്പന്‍. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും മറ്റും സാനിയ കൈയ്യടി നേടാറുണ്ട്. താരത്തിന്റെ ഫാഷന്‍ സെന്‍സിന് ധാരാളം ആരാധകരുണ്ട്. എന്നാല്‍ പലപ്പോഴും ഗ്ലാമറസായ വസ്ത്രം ധരിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തിട്ടുള്ള താരം കൂടിയാണ് സാനിയ ഇയ്യപ്പന്‍.

Also Read: ആ ചിത്രത്തിലെ അവസരം നഷ്ടമായത് മമ്മൂട്ടി കാരണം, പിന്നീട് അദ്ദേഹം എന്നോട് ക്ഷമ ചോദിച്ചു, തുറന്നുപറഞ്ഞ് നടി അഞ്ജു

സാനിയയുടെ ഏറ്റവും പുതിയ ചിത്രമായ സാറ്റര്‍ഡെ നൈറ്റ്‌സ് തീയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് താരം ഇപ്പോള്‍. ഇപ്പോഴിതാ സാനിയയുടെ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. തന്റെ കാഴ്ചപ്പാടുകളെയും റിലേഷന്‍ഷിപ്പുകളെക്കുറിച്ചുമൊക്കെ മനസ്സുതുറക്കുകയാണ് രേഖ മേനോന് നല്‍കിയ അഭിമുഖത്തിലൂടെ സാനിയ.

ആണുങ്ങളുടെ കാര്യത്തില്‍ തന്റേത് എപ്പോഴും ബാഡ് ചോയ്‌സ് ആയിരിക്കുമെന്നും പ്രായത്തിന്റെ പ്രശ്‌നമായിരിക്കുമെന്നും സാനിയ പറയുന്നു. ഒരുകാലത്ത് റിലേഷന്‍ഷിപ്പുകള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു, എന്നാല്‍ ശരിക്കും ഇപ്പോള്‍ വിചാരിക്കുന്നത് ജീവിതത്തില്‍ സീരിയസ് റിലേഷന്‍ഷിപ്പുകള്‍ ഒന്നും തന്നെ വേണ്ടെന്നാണെന്നും സാനിയ പറയുന്നു.

ആളുകളെ കണ്ണടച്ച് വിശ്വസിക്കുന്ന സെന്‍സിറ്റീവ് ആയിട്ടുള്ള ഒരാളാണ് താനെന്നും എല്ലാ കാര്യങ്ങളും നന്നായി അഡ്ജസ്റ്റ് ചെയ്യാറുണ്ടെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. തായ്‌ലന്റില്‍ കുടുംബത്തൊടൊപ്പം യാത്ര പോയപ്പോഴുണ്ടായ അനുഭവവും സാനിയ തുറന്നുപറയുന്നു.

Also Read: രാമനായി പ്രഭാസ്, രാവണനായി സെയ്ഫ് അലിഖാന്‍, ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ആദിപുരുഷയുടെ ടീസര്‍ പുറത്ത്, ആഘോഷമാക്കി ആരാധകര്‍

തായ്‌ലന്റില്‍ ഒരു ക്ലബ്ബില്‍ പോയി, താനും ചേച്ചിയും ഡാന്‍സ് കളിക്കുകയായിരുന്നു. അപ്പോള്‍ കാണാന്‍ നല്ല ഭംഗിയുള്ള ഒരു പയ്യന്‍ മുന്നില്‍ വന്നു, പക്ഷേ അവന്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല, അത് തനിക്ക് ഇഷ്ടമായില്ല, ആ പയ്യന്‍ തന്നെ നോക്കാന്‍ വേണ്ടി പരമാവധി ശ്രമിച്ചുവെന്നും ഒടുവില്‍ തന്നെ അമ്മ വന്ന് വഴക്ക് പറഞ്ഞുവെന്നും സാനിയ പറയുന്നു.

പക്ഷേ പിന്നീടാണ് മനസ്സിലായത് ആ ചെക്കനും തന്നെ നോക്കുന്നുണ്ടായിരിന്നുവെന്നും താന്‍ മുകളിലേക്ക് പോയപ്പോള്‍ അവനും മുകളിലേക്ക് വന്നുവെന്നും അപ്പോള്‍ സമാധാനമായെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

Advertisement