സുപ്രിയ വലിയ തിരക്കിലാണ്, എത്ര തിരക്കാണെങ്കിലും അമ്മ വിഷമിക്കരുതെന്ന് കരുതി കാണാന്‍ വരുന്നത് പൂര്‍ണ്ണിമ, മക്കളെയും മരുമക്കളെയും കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നതിങ്ങനെ

924

മലയാള സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് അന്തരിച്ച നടന്‍ സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യ മല്ലിക വര്‍ഷങ്ങളായി മലയാള സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുകയാണ്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരും മക്കളുമെല്ലാം ഏതെങ്കിലും തരത്തില്‍ സിനിമയും ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ ആണ്.

1974ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെയാണ് മല്ലികാ സുകുമാരന്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമായി ആരാധകരുമായി ഇടപഴകുന്ന താരമാണ് നടി മല്ലിക സുകുമാരന്‍. അടുത്തിടെയാണ് താരം വീണ്ടും സിനിമയിലേയ്ക്ക് എത്തിയത്.

Advertisements

അടുത്തിടെ പൃഥ്വിരാജിന്റെ ആയി പുറത്തിറങ്ങിയ കടുവ എന്ന സിനിമയില്‍ മല്ലികാ സുകുമാരന്റെ ശബ്ദ സാന്നിധ്യമുണ്ടായിരുന്നു. നടി സീമയ്ക്കാണ് മല്ലിക തന്റെ ശബ്ദം നല്‍കിയത്. ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. താര കുടുംബത്തിന്റെ ഓരോ വിശേഷങ്ങള്‍ക്ക് വേണ്ടിയും പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.

Also Read: ആ ചിത്രത്തിലെ അവസരം നഷ്ടമായത് മമ്മൂട്ടി കാരണം, പിന്നീട് അദ്ദേഹം എന്നോട് ക്ഷമ ചോദിച്ചു, തുറന്നുപറഞ്ഞ് നടി അഞ്ജു

ഇപ്പോഴിതാ മല്ലിക സുകുമാരന്റെ ഒരു അഭിമുഖമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇതില്‍ തന്റെ മക്കളക്കുറിച്ചും മരുമക്കളെക്കുറിച്ചുമൊക്കെയാണ് മല്ലിക സംസാരിക്കുന്നത്. മക്കളും മരുമക്കളുമൊക്കെയായി ഒന്നിച്ചിരിക്കുന്ന സമയം വളരെ കുറവാണെന്ന് മല്ലിക പറയുന്നു.

മക്കള്‍ക്ക് ഏറെ അനുയോജ്യരായ ഭാര്യമാരെയാണ് കിട്ടിയത്. രണ്ടാളും നല്ല സ്മാര്‍ട്ടാണ്. മരുമക്കള്‍ക്ക് തന്നോട് ഒരുപോലെ ഇഷ്ടമാണ്. വല്ലപ്പോഴുമൊക്കെയേ കാണാന്‍ വരൂ, അവര്‍ക്ക് അവരുടേതായ തിരക്കുകളുണ്ട്. നിര്‍മ്മാണത്തിന്റെ തിരക്കുകളിലാണ് സുപ്രിയ.

എന്നാല്‍ എത്ര തിരക്കാണെങ്കിലും പൂര്‍ണിമ ഇടക്കൊക്കെ കാണാന്‍ ഓടി വരും, മക്കള്‍ തന്നെ തിരിഞ്ഞുനോക്കാറില്ല, അതൊക്കെ വച്ചുനോക്കുമ്പോള്‍ മരുമക്കള്‍ തന്നെയാണ് ഭേദമെന്നും മല്ലിക പറയുന്നു. പൂര്‍ണ്ണിമ തന്നെ കുറേക്കൂടി മനസ്സിലാക്കിയിട്ടുണ്ടെന്നും മല്ലിക പറയുന്നു.

Also Read; രാമനായി പ്രഭാസ്, രാവണനായി സെയ്ഫ് അലിഖാന്‍, ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ആദിപുരുഷയുടെ ടീസര്‍ പുറത്ത്, ആഘോഷമാക്കി ആരാധകര്‍

ആരും കാണാന്‍ ചെന്നില്ലെങ്കില്‍ അമ്മയ്ക്ക് വിഷമമാകുമെന്ന് പൂര്‍ണ്ണിമ ചിന്തിക്കാറുണ്ട്. സുപ്രിയയ്ക്കും അതൊക്കെ അറിയാം, മനസ്സിലാവും പക്ഷേ സുപ്രിയ വലിയ തിരക്കിലാണെന്നും തന്നോട് ഏറ്റവും സ്‌നേഹം കൊച്ചുമക്കള്‍ക്കാണെന്നും മല്ലിക പറയുന്നു.

Advertisement