Home Entertainment Celebrities

ലംബോർഗിനി ട്രോൾ ഞങ്ങൾക്ക് ഒക്കെ നല്ല വിഷമമായി, പക്ഷെ അമ്മയെ അത് വലുതായൊന്നും ബാധിച്ചതേയില്ല ; മല്ലിക സുകുമാരൻ അത് മനോഹരമായി കൈകാര്യം ചെയ്തതിനെ കുറിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്

1137

ഒരു കാലത്ത് മലയാള സിനിമയിലും സീരിയലിലും ഒരേ പോലെ തിളങ്ങിയിരുന്ന നടിയായിരുന്നു പൂർണിമ. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത പൂർണ്ണിമ ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലൂടെയായിരുന്നു തിരിച്ചുവരവ് നടത്തിയത്. ഇപ്പോൾ പൂർണിമ അഭിനയിച്ച തുറമുഖത്തിന്റെ റിലീസിനെ കുറിച്ചാണ് സിനിമ മേഖലയിൽ ചർച്ച ഉയരുന്നത്.

ALSO READ

Advertisements

ബിഗ് ബോസിന്റെ ചരിത്രത്തിലെ ആദ്യത്തെ ക്വീൻ എന്ന അഖിൽ ; സിഗരറ്റും വലിച്ചൊരു പോക്ക് പോയിട്ടുണ്ട്, സിനിമയിൽ ഇല്ല ഇത്രയും മാസെന്ന് സൂരജ് : ജാസ്മിൻ എം മൂസ ബിഗ് ബോസ് ഷോയിൽ നിന്നും സ്വയം പിൻ മാറിയതിനെ കുറിച്ച് ചർച്ച ചെയ്ത് മത്സരാർത്ഥികൾ

സോഷ്യൽ മീഡിയയിൽ ഒരു കാലത്ത് ഏറെ ആഘോഷിക്കപെട്ട വീഡിയോയാണ് മല്ലിക സുകുമാരൻ പൃഥിരാജിന്റെ ലംബോർഗിനി കാറിനെ കുറിച്ച് പറയുന്നത്. ട്രോളന്മാർ ഇതേറ്റെടുക്കുകയും അവരുണ്ടാക്കിയ ട്രോളുകളെല്ലാം തന്നെ വൈറലാവുകയും ചെയ്തു. ആ സംഭവം തങ്ങൾക്ക് ഏറെ വിഷമമുണ്ടാക്കിയിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത് ഇപ്പോൾ.

തുറമുഖം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പൂർണിമ ട്രോളുകളെയും മല്ലിക സുകുമാരൻ അത് കൈകാര്യം ചെയ്ത രീതിയെയും കുറിച്ച് തുറന്ന് പറയുന്നത്.

‘അമ്മ ( മല്ലിക സുകുമാരൻ) ഈ ഇടക്ക് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് എന്ത് മാത്രം സത്യമാണ്. അമ്മ പണ്ട് ലംബോർഗിനി കാറിനെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് ഒരുപാട് ട്രോളുകൾ വന്നിരുന്നു. ആ സമയത്ത് ഞങ്ങൾക്ക് ഒക്കെ നല്ല വിഷമമായി. പക്ഷെ അമ്മയെ അത് വലുതായൊന്നും ബാധിച്ചതേയില്ല. അമ്മയുടെ ഈ പ്രായത്തിൽ സോഷ്യൽ മീഡിയയിൽ അനാവശ്യമായി അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ മക്കളായ ഞങ്ങൾക്ക് ഭയങ്കര വിഷമമുണ്ടായിരുന്നു. പക്ഷെ അമ്മ അത് മനോഹരമായി കൈകാര്യം ചെയ്തു. ഇതാണ് ജീവിതമെന്ന് അമ്മ മനസ്സിലാക്കുന്നുണ്ട്,’ എന്നും പൂർണിമ പറന്നുണ്ട്.

ALSO READ

അഭിനയിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ചും ; തന്റെ ജീവിതപങ്കാളിയായി ഗായിക സംഗീതയെ കണ്ടെത്തിയതിനെ കുറിച്ചും ശ്രീകാന്ത് മുരളി

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് പൂർണിമയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഈ മാസം പത്താം തീയതിയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, സെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്.

 

 

Advertisement