Home Entertainment Celebrities

ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചത് വാടക ഗർഭപാത്രത്തിലൂടെ ആണോ എന്ന് നെറ്റിസൺ; സിസേറിയന്റെ സമയത്ത് ഞാൻ ഭജന പാടുകയായിരുന്നു എന്ന് മറുപടിയുമായി ചിന്മയി ശ്രീപാദ

77

തെന്നിന്ത്യൻ സംഗീത ലോകത്ത് ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയും ടിവി റിയാലിറ്റി ഷോ വിധികർത്താവുമൊക്കെയായി നിറഞ്ഞുനിൽക്കുന്ന ചിന്മയ ശ്രീപാദ പങ്കുവെച്ച സന്തോഷ വാർത്തയ്ക്ക് അഭിനന്ദനങ്ങൾ നേരുകയാണ് സൈബർ ലോകം.

തനിക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചെന്നാണ് ചിന്മയി സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നത്. ഇപ്പോഴിതാ കുഞ്ഞുങ്ങളുടെ ചിത്രം ഉടനെയൊന്നും പുറത്തുവിടില്ലെന്നും കൂടി വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചിന്മയി. ‘

Advertisements

രണ്ട് കുഞ്ഞുങ്ങളുടെയും കൈയ്യിൽ പിടിച്ച് നിൽക്കുന്ന, മുഖം കാണിക്കാത്ത ചിത്രത്തിന് ഒപ്പമാണ് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചെന്ന വാർത്ത ചിന്മയിയും ഭർത്താവ് രാഹുൽ രവീന്ദ്രനും ട്വിറ്ററിലൂടെ അറിയിച്ചത്. ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞുമാണ് ഇവർക്ക ജനിച്ചത്. ദൃപത, ഷർവാസ് എന്നിങ്ങനെയാണ് മക്കൾക്ക് പേര് നൽകിയിരിയ്ക്കുന്നത്.

ALSO READ- ഹണിമൂൺ ആഘോഷത്തിലും ആചാരം വിടാതെ നയൻ-വിക്കി ദമ്പതികൾ; നയൻതാരയുടെ മഞ്ഞച്ചരടിലെ താലിയും ആഴ്ചകളായുള്ള മഞ്ഞ വസ്ത്രങ്ങളും ശ്രദ്ധേയം

അതേസമയം, ചിന്മയി അമ്മയായെന്ന വാർത്തയ്ക്ക് നേരെ രൂക്ഷമായ പ്രതികരണങ്ങളും ഉയർന്നിരുന്നു. സാധാരണ സെലിബ്രിറ്റികളെല്ലാം ചെറിയ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സോഷ്യൽമീഡിയയിലൂടെയാണ് താരങ്ങൾ തങ്ങളുടെ സന്തോഷങ്ങൾ അറിയിക്കാറുള്ളത്.

ഗർഭിണിയാണെന്ന വിശേഷവും പിന്നീടുള്ള ഓരോ കാര്യങ്ങളും സോഷ്യൽമീഡിയയിൽ നിറയിക്കുന്ന സെലിബ്രിറ്റികളിൽ നിന്നും വ്യത്യസ്തയായിരിക്കുകയാണ് ചിന്മയി. ഇതാണ് വിമർശനങ്ങൾക്കും കാരണമായിരിക്കുന്നത്. ചിന്മയി ഗർഭിണിയാണെന്ന് പറഞ്ഞ് ഒരു പോസ്റ്റ് പങ്കുവയ്ക്കുകയോ ഒരു ഫോട്ടോ ഇടുകയോ ഒന്നും ചെയ്തിരുന്നില്ല.

ALSO READ- ‘ജാസ്മിനെ പിറകിൽ നിന്ന് കുത്തിയത് റിയാസ്’; ബിഗ് ബോസ് ഫൈനലിലെത്തേണ്ട ജാസ്മിൻ പുറത്താകാൻ കാരണം റിയാസ് എന്ന് കണ്ടെത്തൽ; വൈറൽ

പൊടുന്നനെ ഒരുദിവസം അമ്മയായി എന്ന വിശേഷവുമായി രംഗത്തെത്തിയതാണ് ചിലരെ ചൊടിപ്പിച്ചത്. പെട്ടന്ന് ഒരു ദിവസം വന്ന് എനിക്ക് ഇരട്ടകൾ ജനിച്ചു എന്ന പോസ്റ്റ് കണ്ടതോടെ, വാടക ഗർഭത്തിലൂടെയാണോ എന്നാണ് ചിലരുടെയെങ്കിലും സംശയം. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ചിന്മയി.

ചിന്മയിയും രാഹുലും വാടക ഗർഭധാരണത്തിലൂടെയായിരിക്കാം മാതാപിതാക്കളായത് എന്ന രീതിയിൽ വാർത്ത പ്രചരിക്കാൻ തുടങ്ങി. അല്ലെങ്കിൽ എന്തുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇത്രയധികം സജീവമായ ആൾ ഒരു വളകാപ്പിന്റെ ചിത്രം പോലും പങ്കുവച്ചില്ല എന്നായിരുന്നു സോഷ്യൽമീഡിയയിൽ ഉയർന്ന ചോദ്യം.

‘സത്യത്തിൽ, ഒരു ഫോട്ടോ പോലും ഞാൻ പോസ്റ്റ് ചെയ്യാത്തതിന്റെ പേരിൽ വാടക ഗർഭപാത്രത്തിലൂടെയാണോ മക്കൾക്ക് ജന്മം നൽകിയത് എന്നുള്ള ആളുകളുടെ ചോദ്യം എനിക്ക് ഇഷ്ടമായി. എന്റെ ഏറ്റവും അടുത്തുള്ളവർക്ക് മാത്രമേ അറിയൂ ഞാൻ എന്നെ സ്വയം സംരക്ഷിച്ചുകൊണ്ട് നിൽക്കുകയാണ് എന്ന്. എന്റെ സ്വകാര്യ ജീവിതവും കുടുംബ ജീവിതവും സുഹൃത്ത് ബന്ധങ്ങളും ഒന്നും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിയ്ക്കില്ല, കുഞ്ഞുങ്ങളുടെ ഫോട്ടോയും അടുത്തെങ്ങും സോഷ്യൽ മീഡിയയിൽ ഇടില്ല.’- ചിന്മയി നിലപാട് വ്യക്തമാക്കി.

ALSO READ- ‘മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് നമ്മുടെ സുവർണ്ണകാലം’; ഉമ്മയുടെ വേർപാടിന്റെ ഒന്നാം വാർഷികത്തിൽ മനസ് തൊടുന്ന കുറിപ്പുമായി കണ്ണൂർ ഷെരീഫ്

‘ഇനി ശരിയ്ക്കും നിങ്ങൾക്ക് അറിയണമെങ്കിൽ ഞാൻ പറയാം, ഞങ്ങളുടെ ഇരട്ടകൾ ഭൂമിയിലേക്ക് പിറക്കുമ്പോൾ, സിസേറിയന്റെ സമയക്ക് ഞാൻ ഭജന പാടുകയായിരുന്നു. ചുരുക്കത്തിൽ അതാണ് സംഭവം, വിശദമായി പിന്നെ. പക്ഷെ ഇപ്പോൾ ഇത് തന്നെ ധാരാളം’- എന്നാണ് ചിന്മയി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisement