‘മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് നമ്മുടെ സുവർണ്ണകാലം’; ഉമ്മയുടെ വേർപാടിന്റെ ഒന്നാം വാർഷികത്തിൽ മനസ് തൊടുന്ന കുറിപ്പുമായി കണ്ണൂർ ഷെരീഫ്

204

അനുഗ്രഹീത ഗായകനായ കണ്ണൂർ ഷെരീഫ് മലയാളികൾക്ക് സുപരിചിതനാണ്. സ്റ്റേജ് ഷോകളിലൂടേയും സിനിമാപിന്നിണി ഗാനങ്ങളിലൂടെയും ശ്രദ്ധേയനായ കണ്ണൂർ ഷെരീഫിനെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത് സീ ടിവിയിലെ സരിഗമപ മലയാളം റിയാലിറ്റി ഷോയിലൂടെയായിരുന്നു.

ഗായകനായ കണ്ണൂർ ഷെരീഫ് സോഷ്യൽമീഡിയയിലും സജീവമാണ്. ഉമ്മയുടെ വിയോഗത്തിന്റെ വേദന താരം മുൻപ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഉമ്മയുടെ ഓർമ്മദിനത്തിൽ കുറിപ്പ് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഗായകൻ.

Advertisements

ഞങ്ങളുടെ ജീവിതത്തിന്റെ വിളക്കായിരുന്ന, വഴികാട്ടിയായിരുന്ന പ്രിയപ്പെട്ട ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. എന്റെ നാലാം വയസ്സിൽ പ്രിയപ്പെട്ട വാപ്പ മരണപ്പെട്ടപ്പോൾ ബാല്യത്തിന്റെ അലസതയിൽ ഞാൻ ആ വേർപാടിന്റെ വ്യാപ്തി അറിഞ്ഞിരുന്നില്ല. അഥവാ ഉമ്മ അത് ഞങ്ങളെ അറിയിച്ചില്ല. പക്ഷേ, ഉമ്മയുടെ വേർപാട്. അത് ഇല്ലാതാക്കിയത് ജീവിതത്തിലെ നല്ല മുഹൂർത്തങ്ങളിലെ സന്തോഷത്തെയാണെന്ന് കണ്ണർ ഷെരീഫ് കുറിക്കുന്നു.

ALSO READ- ‘ജാസ്മിനെ പിറകിൽ നിന്ന് കുത്തിയത് റിയാസ്’; ബിഗ് ബോസ് ഫൈനലിലെത്തേണ്ട ജാസ്മിൻ പുറത്താകാൻ കാരണം റിയാസ് എന്ന് കണ്ടെത്തൽ; വൈറൽ

‘ഏതൊരു സന്തോഷവേളയിലും അന്ന് മുതൽ ഉള്ള് തുറന്ന് ചിരിക്കാൻ കഴിഞ്ഞിട്ടില്ല. നെഞ്ചിലെവിടെയോ ഒരു മുള്ള് കുരുങ്ങിക്കിടക്കുന്ന പ്രതീതിയാണ്. എനിക്കെന്നെല്ല. മാതാപിതാക്കളെ സ്‌നേഹിക്കുന്ന എല്ലാവരുടെയും അവസ്ഥ അതുതന്നെയായിരിക്കും.’- അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

ഒന്നേ പറയാനുള്ളൂ. ജീവിച്ചിരിക്കും കാലമത്രയും അവരെ പൊന്നുപോലെ നോക്കുക. അവരുടെ സന്തോഷമാണ് നമ്മുടെയും സന്തോഷമെന്ന് തിരിച്ചറിയുക. മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് മക്കളെന്ന രീതിയിൽ നമ്മുടെ സുവർണ്ണകാലമെന്നും അദ്ദേഹം ആഗ്രഹം കുറിക്കുന്നു.

ALSO READ-ഗായിക മഞ്ജരി രണ്ടാമതും വിവാഹിതയാകുന്നു, ബാല്യ കാല സുഹൃത്തായ വരൻ ശരിക്കും ആരാണെന്ന് അറിയാമോ, വിവാഹം സൽക്കാരം എങ്ങനെ ആണെന്നറിയാമോ

‘ഇനിയുമൊരു ജന്മമുണ്ടെങ്കിൽ ഈ ഉമ്മയുടെ മകനായിത്തന്നെ പിറക്കണം. ഇനിയും കൊടുക്കാൻ ബാക്കിവെച്ച സ്‌നേഹം മുഴുവനും കൊടുത്തു തീർക്കണം. പ്രിയ സൗഹൃദങ്ങളേ. നിങ്ങളാണെന്റെ താങ്ങും തണലും. എന്റെ സന്തോഷ-സന്താപങ്ങൾ നിങ്ങളോടാണെനിക്ക് പങ്കുവെക്കാനുള്ളത്. നിങ്ങളുടെ പ്രാർത്ഥനയിൽ എന്റെ ഉമ്മയെയും ഉൾപ്പെടുത്തുവാൻ അപേക്ഷ’- എന്നുമായിരുന്നു കണ്ണൂർ ഷെരീഫ് ഫേസ്ബുക്കിൽ കുറിച്ചത്.

Advertisement