ഗായിക മഞ്ജരി രണ്ടാമതും വിവാഹിതയാകുന്നു, ബാല്യ കാല സുഹൃത്തായ വരൻ ശരിക്കും ആരാണെന്ന് അറിയാമോ, വിവാഹം സൽക്കാരം എങ്ങനെ ആണെന്നറിയാമോ

756

ഒരുപിടി മികച്ച ഗാനങ്ങൾ ാലപിച്ച് കൊണ്ട് മലയാളികലുടെ പ്രിയഗായിക ആയി മാറിയ താരമാണ് നടി മഞ്ജരി. ഇതിനോടകം നിരവധി ആരാധകരെ സമ്പാദിച്ച ഗായികയായ ് മഞ്ജരി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ ഇളയാരാജ ഈണമിട്ട താമരക്കുരുവിക്കു തട്ടമിട് എന്ന ഗാനം ആലപിച്ചാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്.

വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിലെ അവഗാഹവും കൊണ്ട് ചലച്ചിത്ര ഗാനശാഖയിൽ വേറിട്ട പാതയൊരുക്കി. ഒരു ചിരി കണ്ടാൽ, പിണക്കമാണോ, ആറ്റിൻ കരയോരത്തെ തുടങ്ങി ശ്രദ്ധേയ ഗാനങ്ങൾ മഞ്ജരി ആലപിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള കേരള സർക്കാറിന്റെ അവാർഡ് നേടി.

Advertisements

വേറിട്ട ആലാപന ശൈലി കൊണ്ടും ശബ്ദം കൊണ്ടുമാണ് മലയാളി പ്രേക്ഷകരുടെ മനം മഞ്ജരി കവർന്നത്.
ഇപ്പോഴിതാ മഞ്ജരി വിവാഹിത ആവുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിൻ ആണ് വരൻ.

Also Read: അല്ലെങ്കിലെ ജയനെ കൊ ന്ന ത് ഞാൻ ആണെന്നാണ് എല്ലാരും പറയുന്നത്, ഇനി ഇതുകൂടി ആയിരുന്നെങ്കിൽ: ബാലൻ കെ നായർക്ക് സംഭവിച്ച അബദ്ധത്തെ പറ്റി നടി മേനക

ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരാണ് ജെറിൻ. നാളെയാണ് വിവാഹം ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഒപ്പമായിരിക്കും വിരുന്ന് സൽക്കാരം. മസ്‌ക്കറ്റിലെ സ്‌കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ.

ബംഗ്ലൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ എച്ച് ആർ മാനേജറായി ജോലി ചെയ്യുകയാണ് പത്തനംതിട്ട സ്വദേശിയായ ജെറിൻ. ചെറുപ്പം മുതൽ മസ്‌ക്കറ്റിലെ സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവർ കൂടിയാണിവർ.
പിന്നണിഗായികയായ മഞ്ജരി മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട , മറാത്തി, ഹിന്ദി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഐ ഐ യാ എന്ന ഹിന്ദി സിംഗിളിലൂടെ മഞ്ജരി ഏറെ ശ്രദ്ധ നേടിയിട്ടുമുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിലും സിനിമാ സംഗീതത്തിലും ഒരു പോലെ വ്യക്തിമുദ്ര പതിപ്പിച്ച മഞ്ജരി 2004 ൽ സിനിമാ സംഗീത ലോകത്തുള്ളയാളാണ്. വിവാഹത്തിനൊരുക്കമായുള്ള മൈലാഞ്ചി ചടങ്ങിനൊരുങ്ങുന്ന വീഡിയോ മഞ്ജരി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുമുണ്ട്.

അതേ സമയം താരത്തിന്റെ രണ്ടാം വിവാഹം ആണിത്. നേരത്തെ ഉണ്ടായ ബന്ധം താരം വേർപെടുത്തിയിരുന്നു. അതേ സമയം വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പൊതുവേദികളിൽ പറയാത്ത മഞ്ജരി നേരത്തെ ഒരു അഭിമുഖത്തിൽ തന്റെ വിവാഹ മോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറന്നിരുന്നു.

വിവാഹ മോചനം തന്നെ എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. വളരെ നേരത്തേ എന്റെ ജീവിതത്തിൽ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്‌സ് ആയി. ഇന്നത്തെ കാലത്ത് അതിനെയൊരു ഡാർക് ക്ലൗഡ് അല്ലെങ്കിൽ ബ്ലാക് മാർക്കായൊന്നും ഞാൻ കാണുന്നില്ല.

Also Read: കോൺഗ്രസ് ആയിരുന്നു എന്നാണ് പലരും പറയുന്നത് എന്നാൽ അച്ഛൻ എസ്എഫ്‌ഐക്കാരൻ ആയിരുന്നു, അച്ഛനൊരു ഒരു സോ കോൾഡ് ബിജെപിക്കാരനുമല്ല: ഗോകുൽ സുരേഷ്

കാരണം ഇന്ന് ഒരുപാട് ബന്ധങ്ങൾ നമ്മുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാൻ അതിൽ കാണുന്നുള്ളൂ.എനിക്കൊരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാൻ സാധിക്കാത്തതുകൊണ്ട് വിവാഹ മോചിതയായി. അതും കുറേനാൾ മുൻപ് വിവാഹമോചിത ആയതാണ്. അതിനു ശേഷമാണ് ഞാൻ എന്നെ തന്നെ അനലൈസ് ചെയ്തു തുടങ്ങുന്നത്.

മുംബൈയിൽ താമസിക്കുന്ന സ്ഥിതിക്ക് ഒരുപാടുകാര്യങ്ങൾ ഒരു മനുഷ്യനെന്ന നിലയ്ക്ക് എനിക്ക് പഠിക്കാൻ സാധിച്ചിട്ടുണ്ട്. നമ്മൾ ഇപ്പോൾ ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പോലും വളരെ തിരഞ്ഞെടുപ്പുകൾ നടത്താറുണ്ട്. അതെനിക്കിഷ്ടാണ് ഇതെനിക്കിഷ്ടമല്ല അങ്ങനെ.

ഈ ഇഷ്ടങ്ങൾ എനിക്ക് കൂടുതലായിരുന്നു. ഇന്ന് അതൊക്കെ മാറി. അവിടെ ഒരു നേരത്ത ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത ആൾക്കാരെ, അത് വാങ്ങിക്കാൻ സാധിക്കാത്ത ആൾക്കാരെ കാണുമ്പോൾ അതിൽ നിന്ന് ഒരുപാടു ഞാൻ പഠിച്ചിരുന്നു. അങ്ങനെ ഒരുപാടു മാറ്റങ്ങൾ എനിക്ക് എന്നിലുണ്ടാക്കാൻ പറ്റിയിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുമ്പോൾ അവർക്കെന്തെങ്കിലും വാങ്ങിക്കൊടുക്കുമ്പോൾ അതിൽ നിന്നും കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തതാണ്.

അതിൽ ഞാൻ വളരെ സന്തോഷവതി ആയിരിക്കും. നേരത്തേ പറഞ്ഞത് പോലെ എന്റെ ഇമോഷണൽ ആസ്‌പെക്ട് അതിനെ വല്ലാതെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, ഞാൻ ആരെയെങ്കിലും സഹായിക്കുമ്പോൾ കിട്ടുന്ന സന്തോഷം എന്ന് മഞ്ജരി പറയുന്നു.

Also Read: ഗർഭിണി ആകുന്നതിനുള്ള ബുദ്ധിമുട്ടുകൾ മാറിയത് യോഗ തുടങ്ങിയ ശേഷം, ഒരുപാട് കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ, ബിജു ചേട്ടനെ യോഗ ചെയ്യാൻ വിളിച്ചാൽ വരില്ല: സംയുക്ത വർമ്മ പറയുന്നു

നമുക്ക് ലൈഫിൽ ഏറ്റവും വേണ്ടത് ഇങ്ങനത്തെ ഒരു പ്രോജക്ട് ആണ് ഹാപ്പിനസ്സ് പ്രോജക്ട് ലൈഫ് എന്നത് ഒരു ഹാപ്പിനെസ്സ് പ്രൊജക്റ്റ് ആണ്. ജീവിതത്തിൽ ഇങ്ങനൊരു സന്തോഷം ഇല്ലെങ്കിൽ പിന്നെ അതിൽ അർത്ഥമില്ലെന്നും മഞ്ജരി പറഞ്ഞിരുന്നു.

Advertisement