കൽപന എന്റെ കൂടപ്പിറക്കാത്ത സഹോദരി; വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതദേഹം കണ്ട് തകർന്നുപോയി; നേരത്തെ പോകേണ്ട ആളല്ല; കണ്ണുനിറഞ്ഞ് മനോജ് കെ ജയൻ

760

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയൻ. പ്രശസ്ത സംഗീതഞ്ജരായ ജയവിജയയിലെ ജയന്റെ മകൻ കൂടിയായ മനോജ് കെ ജയൻ മികച്ച ഒരു ഗായകൻ കൂടിയാണ്. മിനിസ്‌ക്രീനിലൂടെയാ മനോജ് കെ ജയൻ സിനിമാ രംഗത്തേക്ക് എത്തുന്നത്.

ദൂരദർശനിൽ 1989ൽ സംപ്രേക്ഷണം ചെയ്ത കുമിളകൾ എന്ന സീരിയലിലൂടെയാണ് മനോജ് കെ ജയൻ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. ഈ സീരിയൽ സൂപ്പർ ഹിറ്റായതോടെ അതിലെ നായകൻ ജനശ്രദ്ധ നേടി.

Advertisements

തുടർന്ന് മലയാള സിനിമാ ലോകത്തേക്ക് മനോജ് കെ ജയൻ പ്രേവിശിക്കുകയായിരുന്നു. 1990ൽ റിലീസായ പെരുന്തച്ചൻ 1992ൽ പുറത്തിറങ്ങിയ സർഗ്ഗം എന്നീ സിനിമകളിലെ പ്രകടനത്തിലൂടെയാണ് മലയാള സിനിമാ ലോകത്ത് തന്റേതായ ഒരു സ്ഥാനം മനോജ് കെ ജയൻ ഉറപ്പിച്ചത്.

ALSO READ- ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചത് വാടക ഗർഭപാത്രത്തിലൂടെ ആണോ എന്ന് നെറ്റിസൺ; സിസേറിയന്റെ സമയത്ത് ഞാൻ ഭജന പാടുകയായിരുന്നു എന്ന് മറുപടിയുമായി ചിന്മയി ശ്രീപാദ

അതേ സമയം താരത്തിന്റെ സ്വകാര്യ ജീവിതം ഏറെ വിവാദങ്ങൾ ആയിരുന്നു. നടി ഉർവ്വശിയുമായുള്ള വിവാഹവും വിവാഹ മോചനവും എല്ലാം വലിയ വാർത്തകൾ ആയിരുന്നു. ഉർവ്വശിയും ആയുള്ള വിവാഹ മോചനത്തിന് താരം വീണ്ടും വിവാഹിതൻ ആയിരുന്നു.

ഉർവശിയുമായി പിരിഞ്ഞതിന് ശേഷവും ഉർവശിയുടെ സഹോദരിമാരായ കൽപനയും കലാരഞ്ജിനിയുമായി മനോജിന് അടുത്ത സൗഹൃദ ബന്ധമുണ്ടായിരുന്നു. കൽപന എന്നും സഹോദരനായാണ് തന്നെ കണ്ടിരുന്നതെന്നും മരണവാർത്തയറിഞ്ഞ് വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറയുന്നു. ഫ്ളവേഴ്സ് ഒരുകോടിയിൽ അതിഥിയായെത്തിയപ്പോഴായിരുന്നു താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

ALSO READ- ഹണിമൂൺ ആഘോഷത്തിലും ആചാരം വിടാതെ നയൻ-വിക്കി ദമ്പതികൾ; നയൻതാരയുടെ മഞ്ഞച്ചരടിലെ താലിയും ആഴ്ചകളായുള്ള മഞ്ഞ വസ്ത്രങ്ങളും ശ്രദ്ധേയം

കൽപന എന്റെ കൂടപ്പിറക്കാത്ത സഹോദരി എന്ന് തന്നെ പറയാം. എന്റെ ദുഃഖത്തിലും സന്തോഷത്തിലുമെല്ലാം കൂടെനിന്ന വ്യക്തിയാണ് കൽപ്പന. ഇത്രനേരത്തെ പോവേണ്ടയാളല്ലല്ലോ, മരണവാർത്ത അറിഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല. വെള്ളത്തുണിയിൽ പൊതിഞ്ഞുവെച്ചിരിക്കുന്ന ഒരു പടം ആരോ വാട്സാപ്പിൽ അയച്ചിരുന്നു. അത് കണ്ടതോടെ ഞാൻ തകർന്നുപോയെന്നും മനോജ് കെ ജയൻ പറഞ്ഞു.

അതേസമയം, മകളുടെ സിനിമാ പ്രവേശത്തെ കുറിച്ചും താരം മുമ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു. ആദ്യ ഭാര്യയായ ഉർവ്വശിയിലുള്ള മകള് തേജാലക്ഷ്മിയെന്ന കുഞ്ഞാറ്റയെ കുറിച്ചാണ് മനോജ് കെ ജയൻ മനസ് തുറക്കുന്നത്. ഇരുപത്തിയൊന്ന് വയസ്സുകാരിയായ തേജാലക്ഷ്മി ഡബ്‌സ്മാഷുകളിലൂടെയും ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെയും എല്ലാം ആരാധകർക്ക് സുപരിചിതയാണ്. മലയാളത്തിലെ രണ്ട് മുൻനിര സിനിമാ താരങ്ങളുടെ മകൾ എന്ന നിലയിൽ തേജലക്ഷ്മിയുടെ സിനിമ പ്രവേശനം ഏവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.

അച്ഛനമ്മമാർ സിനിമ മേഖലയിൽ ഉള്ളവർ ആയതുകൊണ്ട് തന്നെ മകളെ ഈ മേഖലയിലേക്ക് തിരിയാൻ പ്രോത്സാഹിപ്പിക്കുമോ ഇല്ലയോ എന്ന ചോദ്യം പലപ്പോഴും ആരാധകരുടെ മനസ്സിൽ ഉദിക്കാറുണ്ട്. എന്നാൽ ഇതിനെല്ലാം ഉത്തരമാണ് അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയത്.

ALSO READ- ‘മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് നമ്മുടെ സുവർണ്ണകാലം’; ഉമ്മയുടെ വേർപാടിന്റെ ഒന്നാം വാർഷികത്തിൽ മനസ് തൊടുന്ന കുറിപ്പുമായി കണ്ണൂർ ഷെരീഫ്

കുഞ്ഞാറ്റയെ ഞാനായിട്ട് ഒരിക്കലും ഫോർസ്ഫുള്ളി സിനിമയിലേക്ക് ഇറക്കില്ല കാരണം അത് അവളുടെ ഇഷ്ട്ടമാണ്. അവൾ ഒരു സുപ്രഭാതത്തിൽ പറയുകയാണ് അച്ഛാ എനിക്ക് ഇങ്ങനെ സിനിമയിൽ അഭിനയിക്കണം നല്ല ഒരു എൻട്രി കിട്ടിയാൽ നല്ലതാണ് എന്ന്പറഞ്ഞാൽ. വളരെ കാര്യമായിട്ട് പറഞ്ഞാൽ ആലോചിക്കും. അല്ലാതെ ഞാനായിട്ട് ഒരിക്കലും ഇങ്ങനെ നിന്നാൽ പറ്റില്ല അച്ഛനും അമ്മയും കലാകാരന്മാരാണ് നീയും സിനിമയിലേക്ക് എത്തണം അങ്ങനെ ഒന്നും പറയുന്ന അച്ഛനെ അല്ല ഞാൻ എന്നാണ് മനോജ് കെ ജയൻ പറയുന്നത്. എന്നാൽ മോൾക്ക് സിനിമ മോഹം ഉണ്ടെങ്കിൽ താൻ ഒരിക്കലും അതിന് തടസ്സം നിൽക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ താൻ നടനാവുമെന്ന് ആദ്യം പറഞ്ഞത് തിക്കുറിശ്ശി സാറായിരുന്നുവെന്നും താരം വെളിപ്പെടുത്തുന്നുണ്ട്. തിക്കുറിശ്ശി സാറായിരുന്നു ഇവൻ നടനാവുമെന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്ക് പൊന്നാവുമല്ലോ അങ്ങനെയാണ് നടനായത്. തുടക്കത്തിലൊത്തിരി കഷ്ടപ്പെട്ടിരുന്നുവെങ്കിലും സർഗത്തിലെ കുട്ടൻ നമ്പൂതിരിയിലൂടെയാണ് മനോജ് കെ ജയന്റെ കരിയർ അപ്പാടെ മാറി മറിഞ്ഞത്.

Advertisement