മാരാരിക്കുളം: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളുമായി നാടുവിട്ട യുവാവു പിടിയില്‍. കഞ്ഞിക്കുഴി പത്താം വാര്‍ഡില്‍ ശ്യാം(18) ആണ് അറസ്റ്റിലായത്. കുട്ടികളെ കാണാതായി എന്നു മനസിലാക്കിയ മാതാപിതാക്കള്‍ ഉടന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു ശ്യാമിനേയും പെണ്‍കുട്ടികളെയും പിടികൂടിയത്.
കയര്‍ ഫാക്ടറിയിലെ ടെന്‍സലിങ് തൊഴിലാളിയാണു പിടിയിലായ ശ്യം. ഇയാള്‍ കുട്ടികളുടെ സുഹൃത്തു കൂടിയാണ്. ബുധനാഴ്ച രാവിലെയാണു 15 വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം ഇയാളെ പോലീസ് പിടികൂടിയത്. വീട്ടില്‍ നിന്നു പിണങ്ങി ഇറങ്ങിയ പെണ്‍കുട്ടികളുമായി ഇയാള്‍ വാഗമണ്‍ പോകുകയായിരുന്നു. ഇതിനിടയിലാണ് പോലീസ് പിടിയിലായത്.
Advertisements
  
  
Advertisement 
  
        
            








