അടിമാലി: സുഹൃത്തുക്കളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറിയില്‍ വിഷം കഴിച്ച് അവശനിലയില്‍. ബുധനാഴ്ച ഉച്ചകഴിഞ്ഞ് അടിമാലിയിലെ മാനേജ്മെന്റ് സ്‌കൂളിലായിരുന്നു സംഭവം. ഉച്ചകഴിഞ്ഞ് വിദ്യാര്‍ത്ഥിനികള്‍ ക്ലാസില്‍ ഇരുന്നു പലവട്ടം ഛര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്നു രക്ഷിതാക്കളെ വിളിച്ചു വരുത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പരിശോധനയില്‍ ഇരുവരുടെയും ഉള്ളില്‍ വിഷം ചെന്നതായി കെണ്ടത്തുകയായിരുന്നു. നിലവഷളായതിനെ തുടര്‍ന്ന് ഇവരെ രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. അടിമാലി പോലീസ് മെഡിക്കല്‍ കോളേജില്‍ എത്തി മൊഴി എടുത്തു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതര്‍ പറയുന്നു.
Advertisements
  
  
Advertisement 
  
        
            








