കൊല്ലം: വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് മകന്‍ വഴക്കുണ്ടാക്കിയതില്‍ മനം നൊന്ത് അമ്മ ആത്മഹത്യ ചെയ്തു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് സംഭവം. ഈ വര്‍ഷം എസ്എസ്എല്‍സി പാസായ മകന്റെ കൈവശം 9000 രൂപയുടെ മൊബൈല്‍ ഫോണുണ്ട്. എന്നാല്‍ 35,000 രൂപയുടെ ഫോണ്‍ വേണമെന്ന് ആവശ്യപ്പെട്ട് ബാലന്‍ വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു.
 
Advertisements
  
കഴിഞ്ഞ ദിവസം അമ്മ മീന്‍ വൃത്തിയാക്കിക്കൊണ്ടിരിക്കെ ഇതേച്ചൊല്ലി വീണ്ടും വഴക്കുണ്ടായി. മീനും പാത്രവും മകന്‍ തട്ടിക്കളയുകയും ചെയ്തു. ഇതില്‍ മനംനൊന്ത് അമ്മ അടുത്തുള്ള റെയില്‍വേ ട്രാക്കിലേക്ക് പോയി ട്രെയിന് മുന്നില്‍ ചാടുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായ പിതാവ് സംഭവം സമയം വീട്ടിലുണ്ടായിരുന്നില്ല. ദമ്പതികള്‍ക്ക് ഒരു മകന്‍ കൂടിയുണ്ട്.
Advertisement 
  
        
            








