കൈകുഞ്ഞടക്കം മൂന്ന് മക്കളെ ഉറക്കികിടത്തി, ഭര്‍ത്താവ് ജോലി കഴിഞ്ഞ് എത്തും മുമ്പ് യുവതി കാമുകനൊപ്പം നാടുവിട്ടു

29

നെടുംങ്കണ്ടം: കൈകുഞ്ഞടക്കം മൂന്ന് മക്കളെ ഉറക്കി കിടത്തിയ ശേഷം ഭര്‍ത്താവ് ജോലി കഴിഞ്ഞ് എത്തും മുമ്പ് രാത്രിയില്‍ യുവതി കാമുനൊപ്പം നാടുവിട്ടു. ഇടുക്കി നെടുംങ്കണ്ടത്താണു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.

Advertisements

മൂന്നും ഏഴും പത്തും വയസുള്ള മൂന്നു മക്കളെ രാത്രിയില്‍ ഉറക്കി കിടത്തിയ ശേഷമാണു യുവതി 40 കാരനായ കാമുകനൊപ്പം പോയത്. പോലീസ് അന്വേഷണത്തില്‍ യുവതിയും കാമുകനും തേനിലയില്‍ ഉണ്ട് എന്നു കണ്ടെത്തി. ഇരുവരേയും നെടുംങ്കണ്ടം സ്‌റ്റേഷനില്‍ എത്തിച്ചു. യുവതിക്കതിരെ ബാലാവകാശ നിയമപ്രകാരം കേസ് എടുത്തു.

Advertisement