കല്യാണ നിശ്ചയം കഴിഞ്ഞതിനു പിന്നാലെ വസ്ത്രങ്ങൾ ഊരി പിടിച്ച് കൈയ്യിൽ വിസ്‌കി കുപ്പിയുമായി എലീന പടിക്കൽ, ചിത്രങ്ങൾ വൈറൽ

878

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും ബിഗ്ബോസ് താരവുമാണ് എലീന പടിക്കൽ. ഇക്കഴിഞ്ഞ 22 നാണ് എലീനയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. കാമുകനായ രോഹത്തുമായിട്ടാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.

തിരുവനന്തപുരത്ത് വെച്ചായിരുന്നു എലീനയുടെ വിവാഹം നിശ്ചയം കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു. നിശ്ചയ ചടങ്ങുകളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ നിശ്ചയത്തിന്റെ ചില ഫോട്ടോകൾ കൂടി സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായിരിക്കുകയാണ്. എൻഗേജ്‌മെന്റ് ഡ്രസ്സ് ഊരി പിടിച്ച്, കയ്യിൽ വിസ്‌കിയുമായി എലീന നിൽക്കുന്ന ഫോട്ടോകളാണ് വൈറലായത്.

അതേ സമയം ഏറ്റവും വലിയ മിനിസ്‌ക്രീൻ റിയാലിറ്റി ഷോയായ ബിഗ്‌ബോസിൽ വച്ചാണ് തന്റെ പ്രണയത്തെക്കുറിച്ച് എലീന പടിക്കൽ തുറന്നുപറഞ്ഞത്. ആറു വർഷത്തെ പ്രണയം ഇപ്പോഴും തനിക്ക് പുതുമയാണ്. അതിനിടയിൽ സംഭവങ്ങൾ ചിലതൊക്കെ ഉണ്ടായിട്ടുണ്ട്. വിവാഹത്തെ കുറിച്ച് ആദ്യം വീട്ടിൽ പറഞ്ഞപ്പോൾ പഠിക്ക് നിനക്ക് ആ പ്രായമല്ല എന്നാണ് അമ്മയും അപ്പനും പറഞ്ഞത്.

ഞങ്ങൾ ബൈക്കിൽ കറക്കം, പാർക്കിൽ പോകൽ അങ്ങനെയൊന്നുമില്ലാത്ത പ്രണയമാണെന്നായിരുന്നു താരം പറഞ്ഞത്. ഒരു ഹെൽത്തി റിലേഷൻഷിപ്പ് അങ്ങനെ പഠനം തുടർന്നു കോളേജ് അവസാന വർഷം ഒന്നുകൂടി വീട്ടിൽ സൂചിപ്പിച്ചു, രക്ഷയില്ല. അങ്ങനെ ബിഗ് ബോസിന് പോകും മുമ്പ് 2019ൽ ഒരു സർപ്രൈസ് ഞാൻ വെച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പോയത്. അങ്ങനെ അവിടെ എല്ലാം പരസ്യമാക്കി തിരിച്ചെത്തിയപ്പോൾ വീട്ടിൽ വഴക്ക് ആയെന്നും എലീനപറഞ്ഞിരുന്നു.’

ഞാൻ രോഹിത്തിനെ ആദ്യം കണ്ടത് ബാംഗ്ലൂരിൽ വച്ചാണ്. എന്റെ ഫ്രണ്ടിന്റെ ഫ്രണ്ടാണ്. ഞാൻ ഡിഗ്രിക്കും രോഹിത് ബിടെക്കിനും പഠിക്കുകയായിരുന്നു. എന്റെ ഫ്രണ്ടിന്റെ വാട്‌സ് ആപ് ഡിപിയിൽ എന്റെ ചിത്രം കണ്ട്, പരിചയമുണ്ടല്ലോ, ആരാ എന്നു ചോദിച്ചു.

ഞാനപ്പോൾ ആങ്കറിങ് ചെയ്യുന്നുണ്ട്. അങ്ങനെ രോഹിത് ഫ്രണ്ടിനെ കാണാൻ വന്നപ്പോൾ ഹായ് പറഞ്ഞു തുടങ്ങിയതാണ് എന്നാണ് താരം തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നത്, ‘ഒത്ത പൊക്കം, ചുള്ളൻ പയ്യൻ, സൽസ്വഭാവി.സുന്ദരനാണോ എന്നു ചോദിച്ചാൽ, നിങ്ങളുടെ കാഴ്ചപ്പാടിൽ എങ്ങനെയാണെന്ന് അറിയില്ല. പക്ഷേ, എനിക്കൊരു നല്ല മനുഷ്യനാണ്.

അച്ഛനെയും അമ്മയെയും പോലെ എന്നെ സ്വാധീനിക്കാനാകുന്ന, എന്നെപ്പോലെ ഒരാൾ എന്നാണ് താരം തന്റെ ഭാവി ഭർത്താവിനെ കുറിച്ച് പറഞ്ഞത്.