പ്രണയത്തിലാണെന്ന വാർത്ത; അനുപമ പരമേശ്വരനോട് ബുമ്ര ചെയ്തത് ഇങ്ങനെ

51

നടി അനുപമ പരമേശ്വരനും ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.

Advertisements

ട്വിറ്ററിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യാൻ തുടങ്ങിയതോടെയാണ് ഇവർ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചത്.

ഇരുപത്തിയഞ്ചുപേരെ മാത്രം ഫോളോ ചെയ്തിരുന്ന ബുമ്രയുടെ ട്വിറ്റർ ഫോളോ ലിസ്റ്റിലെ ഏക നടി അനുപമ പരമേശ്വരൻ മാത്രമായിരുന്നു. ഇതോടെയാണ് ഇവർ പ്രണയത്തിലാണെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചത്.

എന്നാൽ താനും ബുമ്രയും തമ്മിൽ പ്രണയത്തിലല്ലെന്നും തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും അനുപമ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു.

ഇരുവരും പ്രണയത്തിലാണെന്ന ചർച്ചകൾക്ക് ചൂടേറുമ്പോൾ അനുപമയെ അൺഫോളോ ചെയ്തിരിക്കുകയാണ് ബുമ്ര. ഇപ്പോൾ 24 പേരെ മാത്രമാണ് ബുമ്ര ഫോളോ ചെയ്യുന്നത്.

Advertisement