ലോകകപ്പിലെ ഇന്ത്യ ന്യൂസിലൻഡ് സെമി: മത്സരം ഇന്നും മഴ മുടക്കിയാൽ സംഭവിക്കുക ഇതാണ്

14

ഇന്നലെ മഴ കുളമാക്കിയ ലോകകപ്പിലെ ഇന്ത്യ ന്യൂസിലൻഡ് ആദ്യ സെമി ഇന്ന് നടക്കും. രണ്ടാം ദിനത്തിലേക്ക് മാറ്റിയ മത്സരം ഇന്ന് അവസാനിച്ചിടത്തു നിന്നാണ് പുനരാരംഭിക്കുന്നത്.

ഇന്നും മഴ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ടീമിനെ അത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വിരളമാണ്. ഇന്നും മത്സരം മഴ മുടക്കിയാൽ ഗ്രൂപ്പ് ഘട്ടത്തിൽ പോയിന്റ് നിലയിൽ മുന്നിലെത്തിയ ടീമാകും ഫൈനലിലെത്തുക.

Advertisements

ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ സ്ഥാനത്തെത്തിയത് ഇന്ത്യയായതിനാൽ നീലപ്പട നേരിട്ട് ഫൈനലിലെത്തുമെന്ന് ചുരുക്കം. എന്നാൽ ഇന്നലത്തെ ഭേദപ്പെട്ട സ്‌കോറിൽ കരുത്തരായ ഇന്ത്യക്കെതിരെ ബാറ്റിംഗ് പുനരാരംഭിക്കേണ്ടതുണ്ട് കിവീസിന്.

ഓൾഡ് ട്രഫോർഡിൽ ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലൻഡ് 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എടുത്ത് നിൽക്കുന്ന സമയത്താണ് മഴ എത്തിയത്.

മണിക്കൂറുകളോളം കളി തടസപ്പെട്ടു. മത്സരം തുടരാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഇടവിട്ട് മഴ എത്തിയതോടെ മത്സരം റിസർവ് ദിനത്തിലേക്ക് നീളുകയായിരുന്നു.

Advertisement